Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് മുക്തനായി; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആശുപത്രി വിട്ടു

കോവിഡ് മുക്തനായി; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആശുപത്രി വിട്ടു

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: കോവിഡ് രോഗമുക്തനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആശുപത്രി വിട്ടു. ഏഴുദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ മുഖ്യമന്ത്രിയോട് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഭോപ്പാലിലെ ചിരായു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചൗഹാനെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.

ജൂലൈ 25നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചൗഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭോപ്പാലിലെ ചിരായു ആശുപത്രിയിൽ കഴിയുകയായിരുന്ന ചൗഹാന്റെ കഴിഞ്ഞ മൂന്ന് കോവിഡ് പരിശോധനാ ഫലങ്ങളും പോസിറ്റീവ് ആയിരുന്നു. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രി വിടാനാകുമെന്നാണ് ശിവരാജ് സിങ് ചൗഹാൻ ഞായറാഴ്ച പറഞ്ഞത്. എന്നാൽ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതോടെ ആശുപത്രിയിൽ തുടരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP