Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമനാമ ജപത്താലും വേദ മന്ത്രോച്ചാരണത്താലും മുഖരിതം; ഹനുമാന് വെള്ളി കിരീടം സമർപ്പിച്ച് വണങ്ങി ശേഷം രാം ലല്ലയിൽ പൂജയും നടത്തി പ്രധാനമന്ത്രി എത്തിയത് ഭൂമി പൂജ ചടങ്ങിന്; സന്യാസി ശ്രേഷ്ഠന്മാരെ സാക്ഷി നിർത്തി അയോധ്യയിൽ ക്ഷേത്ര നിർമ്മാണത്തിന് ഔദ്യോഗിക തുടക്കം; ശിലാകർമ്മത്തിന് ഉപയോഗിക്കുക 40 കിലോഗ്രാം വരുന്ന വെള്ളി ശില; കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങുകൾ; അയോധ്യയിൽ ഇനി ക്ഷേത്ര നിർമ്മാണം

രാമനാമ ജപത്താലും വേദ മന്ത്രോച്ചാരണത്താലും മുഖരിതം; ഹനുമാന് വെള്ളി കിരീടം സമർപ്പിച്ച് വണങ്ങി ശേഷം രാം ലല്ലയിൽ പൂജയും നടത്തി പ്രധാനമന്ത്രി എത്തിയത് ഭൂമി പൂജ ചടങ്ങിന്; സന്യാസി ശ്രേഷ്ഠന്മാരെ സാക്ഷി നിർത്തി അയോധ്യയിൽ ക്ഷേത്ര നിർമ്മാണത്തിന് ഔദ്യോഗിക തുടക്കം; ശിലാകർമ്മത്തിന് ഉപയോഗിക്കുക 40 കിലോഗ്രാം വരുന്ന വെള്ളി ശില; കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങുകൾ; അയോധ്യയിൽ ഇനി ക്ഷേത്ര നിർമ്മാണം

മറുനാടൻ മലയാളി ബ്യൂറോ

അയോധ്യ: ശ്രീരാമജന്മഭൂമിയിൽ 'രാം ലല്ല' ക്ഷേത്രനിർമ്മാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജ ചടങ്ങുകൾ നടക്കുകയാണ്. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമാണ് അയോധ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്ര നിർമ്മാണത്തിന് ഔപചാരിക തുടക്കം കുറിച്ചത്‌.

അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടർന്ന് ഹനുമാൻഗഢി ക്ഷേത്രമാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. അവിടെ വെള്ളി കിരീടം സമർപ്പിച്ച ശേഷം രാംലല്ലയിലെത്തി പ്രാർത്ഥിച്ചു. തുടർന്ന് രാമക്ഷേത്രം നിർമ്മിക്കുന്ന ഭൂമിയിലേക്ക് എത്തി. ഭൂമിപൂജയിലും പങ്കെടുത്തു. അതിന് ശേഷമാണ് ശിലാസ്ഥാപനകർമം. 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശിലയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവന ചെയ്ത ഈ വെള്ളിശില ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.

പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിക്കുക. ആർഎസ്എസ്. തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർത്ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യു.പി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കേ മോദിക്കൊപ്പം വേദിയിൽ ഇരിപ്പിടമുണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.

റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂതീരവും സ്നാനഘട്ടുകളും ദീപങ്ങളും വർണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായിട്ടുണ്ട്. ചുവരുകളിലെല്ലാം കലാകാരന്മാരുടെ രാമകഥാ ചിത്രീകരണം. റോഡരികിലെ കെട്ടിടങ്ങൾക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം ചാർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP