Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷ രജിസ്ട്രേഷൻ തിങ്കളാഴ്‌ച്ച മുതൽ; അവസാന തീയതി ഓഗസ്റ്റ് 23

നീറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷ രജിസ്ട്രേഷൻ തിങ്കളാഴ്‌ച്ച മുതൽ; അവസാന തീയതി ഓഗസ്റ്റ് 23

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നീറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷക്കായി തിങ്കളാഴ്ച മുതൽ രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 15-നാണ് പരീക്ഷ. യോഗ്യരായ പരീക്ഷാർഥികൾക്ക് www.nbe.edu.in എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. സെപ്റ്റംബർ 25-നകം ഫലം പ്രഖ്യാപിക്കും. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ആണ് പരീക്ഷ നടത്തുന്നത്. ഡി.എം., എം.സിഎച്ച്. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്-എസ്.എസ്. ന്യൂഡൽഹി എയിംസ്, ചണ്ഡീഗഡിലെ പി.ജി.ഐ.എം.ഇ.ആർ., പുതുച്ചേരി ജിപ്മർ, ബെഗളൂരുവിലെ നിംഹാൻസ്, തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയൊഴികെയുള്ള മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് ഈ പരീക്ഷയിലെ റാങ്ക് പരിഗണിക്കും. കഴിഞ്ഞവർഷം ജൂൺ 28-നായിരുന്നു പരീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP