Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപകട സമയത്ത് കാറോട്ടിച്ചത് അർജ്ജുൻ തന്നെയെന്ന നിലപാടിൽ ഉറച്ച് ലക്ഷ്മി; പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ളത് സൗഹൃദം മാത്രം; അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ലെന്ന് മൊഴി നൽകിയതായി റിപ്പോർട്ട്; കലാഭവൻ സോബിയുടെ ആക്രമണ വാദവും അറിയില്ല; ലക്ഷ്മിയിൽ നിന്ന് സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം; ഇനി അർജുനെ ചോദ്യം ചെയ്യും; ബാലഭാസ്‌കറിന്റെ മരണ ദുരൂഹത നീക്കാൻ കരുതലോടെ സിബിഐ

അപകട സമയത്ത് കാറോട്ടിച്ചത് അർജ്ജുൻ തന്നെയെന്ന നിലപാടിൽ ഉറച്ച് ലക്ഷ്മി; പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ളത് സൗഹൃദം മാത്രം; അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ലെന്ന് മൊഴി നൽകിയതായി റിപ്പോർട്ട്; കലാഭവൻ സോബിയുടെ ആക്രമണ വാദവും അറിയില്ല; ലക്ഷ്മിയിൽ നിന്ന് സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം; ഇനി അർജുനെ ചോദ്യം ചെയ്യും; ബാലഭാസ്‌കറിന്റെ മരണ ദുരൂഹത നീക്കാൻ കരുതലോടെ സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവവന്തപുരം: അപകട സമയത്ത് കാർ ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന് മൊഴി നൽകി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആദ്യ ഘട്ടത്തിൽ സിബിഐ ലക്ഷ്മിയോട് ചോദിച്ചില്ലെന്നാണ് സൂചന. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായി സൗഹൃദമുണ്ടായിരുന്നു. ഇരുവരും ബാലഭാസ്‌കറിന്റെ കാര്യങ്ങളിൽ ഇടെപെട്ടിരുന്നുവെന്നും ലക്ഷ്മി മൊഴി നൽകിയതായാണ് സൂചന. അപകടമുണ്ടായ ശേഷം ബോധരഹിതയായതിനാൽ പലതും ഓർമ്മയില്ലെന്നാണ് ലക്ഷ്മി പറഞ്ഞതെന്നാണ് സൂചന. ഇനി സിബിഐ ഡ്രൈവർ അർജുന്റെ മൊഴിയെടുക്കും. അർജുനെ പ്രതിയാക്കിയാണ് എഫ് ഐ ആർ ഇട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് അർജുന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായാൽ അയാളെ അറസറ്റ് ചെയ്യുകയും ചെയ്യും.

ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ സ്വർണ്ണ കടത്ത സംഘത്തിന്റെ പങ്കാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. കലാഭവൻ സോബിയുടെ വെളിപ്പെടുത്തലും പരിശോധിക്കും. സോബിയുടെ പല തുറന്നു പറച്ചിലുകളേയും ലക്ഷ്മി നിഷേധിച്ചതായാണ് സൂചന. അപകടത്തിന് മുമ്പ് ഒരു സംഘം കാർ തല്ലിപൊളിച്ചത് അടക്കമുള്ളവയെ കുറിച്ച് ലക്ഷ്മി വെളിപ്പെടുത്തലൊന്നും നടത്തിയില്ലെന്നാണ് ലഭ്യമായ വിവരം. ഈ സാഹചര്യത്തിൽ സോബിയിൽ നിന്നും സിബിഐ വിശദമായ മൊഴിയെടുക്കും. ബാലഭാസ്‌കറിന്റെ അച്ഛനിൽ നിന്നും അമ്മാവനിൽ നിന്നും വരെ മൊഴിയെടുക്കും. ഇതിൽ ഏറ്റവും നിർണ്ണായകമാകുക ലക്ഷ്മിയുടെ മൊഴിയാകും.

കേസിൽ പൊലീസിന് മൊഴി നൽകിയ കെ എസ് ആർ ടി സി ഡ്രൈവർ അജിയുടെ നിലപാടുകളും സംശായസ്പദമാണ്. ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചതെന്നും അപകടം താൻ കണ്ടെന്നും അജി പറഞ്ഞു. എന്നാൽ ഇത് കള്ളമാണെന്ന് ഫോറൻസിക് പരിശോധനകളിലും മറ്റും തെളിഞ്ഞു. ഇതിനൊപ്പം യുഎഇ സർക്കാരിൽ ഡ്രൈവറാണ് അജി. ഇതിന് പിന്നിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ ഇടപെടലുണ്ടെന്നും സംശയമുണ്ട്. ഈ സാഹചര്യത്തിൽ സ്വർണ്ണ കടത്ത് സംഘത്തിലേക്കും സംശയം നീളുകയാണ്. അജിക്ക് യുഎഇയിൽ ജോലി ഏർപ്പാടാക്കി നൽകിയത് സ്വപ്‌നാ സുരേഷിന്റെ കോൺസുലേറ്റ് ബന്ധമാണെന്ന സംശയവും ഉണ്ട്. അജിയേയും സിബിഐ വിശദമായി ചോദ്യം ചെയ്യും.

അപകട സമയത്ത് ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലാണ് ആദ്യം ലക്ഷ്മിയുടെ മൊഴി എടുക്കാൻ സിബിഐ തീരുമാനിച്ചത്. ചൊവ്വാഴ്ച ലക്ഷ്മിയിൽനിന്ന് സിബിഐ വിവരങ്ങൾ തേടിയേക്കും. രണ്ടുപേരാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഇവരുടെ കുടുംബത്തോട് അടുപ്പമുണ്ടായിരുന്ന അർജുനുമാണ് ഈ രണ്ടുപേർ. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള യാത്ര, തിരുവനന്തപുരത്തേക്കുള്ള മടക്കം, അപകടം, പ്രകാശ് തമ്പി, വിഷ്ണു, അർജുൻ, പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങൾ ലക്ഷ്മിൽനിന്ന് ശേഖരിച്ചു. ഇതിനുശേഷമാകും ബാലഭാസ്‌കറിന്റെ മാതാപിതാക്കളിൽ നിന്നടക്കം മൊഴി എടുക്കുക.

അപകടത്തിനുശേഷം വാഹനമോടിച്ചത് താനാണെന്ന് പറഞ്ഞ അർജുൻ പിന്നീട് ബാലഭാസ്‌കർ മരിച്ച ശേഷം മൊഴി മാറ്റിയിരുന്നു. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് തിരുത്തി പറഞ്ഞു. ഈ സമയത്തെല്ലാം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു ലക്ഷ്മി. ബോധം വീണ ശേഷം ലക്ഷ്മിയും വാഹനം ഓടിച്ചത് അർജുനാണെന്ന് വ്യക്തമാക്കി. അർജുന്റെ മൊഴിമാറ്റമാണ് അപകടത്തിന് പിന്നിൽ ആദ്യം ദുരൂഹതയ്ക്ക് ഇടയാക്കിയത്. അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി.

അപകടവുമായി ബന്ധപ്പെട്ട് അർജുനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇയാളെ പ്രകാശ് തമ്പി, വിഷ്ണു എന്നിവർക്ക് ഒപ്പം ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചില രേഖകൾ ക്രൈംബ്രാഞ്ചിൽനിന്ന് സിബിഐ ശേഖരിച്ചു. മൊഴി എടുക്കൽ ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയായ ശേഷമേ മറ്റു നടപടികളിലേക്ക് സിബിഐ കടക്കൂ. അതിനിടെ ബാലഭാസ്‌കറെ ബോധരഹിതനായി ആശുപതത്രിയിൽ എത്തിച്ചെന്ന വാദം തള്ളി ഡോ.ഫൈസൽ രംഗത്ത് വന്നിരുന്നു. അപകട ദിവസം ബാലഭാസ്‌കറിനെ ക്വാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആണ് ഫൈസൽ.

ബാലഭാസ്‌കറിനെ മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാനായി ആംബുലൻസിൽ കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നെന്നും ഫൈസൽ പറഞ്ഞു. കാറിൽ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് ഉണർത്തതെന്ന പറഞ്ഞ ബാലഭാസ്‌കർ ഭാര്യയെയും മകളെയും അന്വേഷിച്ചെന്നും സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ ഫൈസൽ വ്യക്തമാക്കിയിരുന്നു. അപകടത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞതും നിർണ്ണായകമാണ്.

കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ പുലർച്ചെയാണ് ഓർത്തോ വിഭാഗത്തിനു മുന്നിൽ ബാലഭാസ്‌കറിനെ കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോടു ചോദിച്ചു. കാറിൽ ഉറങ്ങുകയായിരുന്നെന്നും വലിയ ശബ്ദം കേട്ടാണ് ഉണർന്നതെന്നും ബാലഭാസ്‌കർ പറഞ്ഞെന്നും ഡോക്ടർ പറയുന്നു. പുറമേ ഗുരുതരമായ മുറിവുകൾ ശ്രദ്ധയിൽപെട്ടിരുന്നില്ല,അപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി കരയുന്നുണ്ടായിരുന്നു. ലക്ഷ്മിക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കർ ചോദിച്ചു. അവർക്ക് കുഴപ്പമില്ലെന്ന് മറുപടി നൽകി. കുഞ്ഞിനെക്കുറിച്ച് ബാലഭാസ്‌കർ അന്വേഷിച്ചിരുന്നു. എന്നാൽ ഈ ആശുപത്രിയിൽ കൊണ്ടുവന്നിട്ടില്ലെന്ന് മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

കൈകൾ ചലിപ്പിക്കാൻ കഴിയുന്നില്ലെന്നും തളർന്നു പോയെന്നും ബാലഭാസ്‌കർ പറഞ്ഞപ്പോൾ താൻ പരിശോധിച്ചു. സ്‌കാനിങ്ങിന് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് ആംബുലൻസുമായി ബന്ധുക്കൾ എത്തിയത്. ആംബുലൻസിലേക്കു കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായും ഡോക്ടർ പറയുന്നു. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ പ്രതികളായതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കൾക്ക് സംശയമുണ്ടാകുന്നത്. അപകടം സംബന്ധിച്ച് കേസ് സിബിഐയാണ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP