Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരും കൊലയ്ക്ക് ശേഷം രക്തം പുരണ്ട കത്തിയുമായി ഓടി രക്ഷപ്പെട്ട ഉദയനെ മരത്തിൽ കെട്ടിയിട്ടത് നാട്ടുകാർ; അമ്മയുടെ നാലു സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താനിടയാക്കിയ തർക്കം എന്തെന്ന് പൊലീസ് പരിധോശിക്കുന്നു: അരും കൊലയുടെ നടുക്കത്തിൽ നാട്ടുകാർ

അരും കൊലയ്ക്ക് ശേഷം രക്തം പുരണ്ട കത്തിയുമായി ഓടി രക്ഷപ്പെട്ട ഉദയനെ മരത്തിൽ കെട്ടിയിട്ടത് നാട്ടുകാർ; അമ്മയുടെ നാലു സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താനിടയാക്കിയ തർക്കം എന്തെന്ന് പൊലീസ് പരിധോശിക്കുന്നു: അരും കൊലയുടെ നടുക്കത്തിൽ നാട്ടുകാർ

സ്വന്തം ലേഖകൻ

പൈവളികെ: പെറ്റമ്മയെ പോലെ ഉദയനെ സ്‌ന്‌ഹേിച്ചു വളർത്തിയവരാണ് അമ്മയുടെ ആ നാലു സഹോദരങ്ങൾ. അവിവാഹിതരായ ആ നാലു പേർക്കും സ്വന്തം മകനെ പോലെ ആയിരുന്നു ഉദയൻ. എന്നാൽ കഴിഞ്ഞ ദിവസം ഉദയൻ വളരെ മൃഗീയമായി ആ നാലുപേരെയും വെട്ടി വീഴ്‌ത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30ന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈവളികെ ബായർ കനിയാല സുദമ്പളെയിലാണ് ഒരു കുടുംബത്തിലെ സഹോദരങ്ങളായ നാലു പേരെ ഉദയൻ വെട്ടി വീഴ്‌ത്തിയത്.

കൊല്ലപ്പെട്ട നാലു പേരും മറ്റൊരു സഹോദരിയും ഉദയന്റെ അമ്മയുമായ ലക്ഷ്മിയും വീട്ടിനകത്തായിരുന്നു. ചെറിയ മഴയും ഉണ്ടായിരുന്നു. പുറത്ത് പോയ ഉദയൻ കൈമഴു എടുത്ത് നാലു പേരുടെയും കഴുത്തിനു വെട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ ലക്ഷ്മി നിലവിളിച്ചു പുറത്തേക്ക് ഓടി. വീട്ടിൽ നിന്നു ബഹളം കേട്ട് അയൽക്കാരെത്തിയപ്പോഴേക്കും നാലു പേരും വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. അയൽക്കാർ നിലവിളിച്ചപ്പോൾ മറ്റിടങ്ങളിൽ നിന്നും ആളുകൾ ഓടിയെത്തി.

ഈ സമയം കൊലപാതകം നടത്തിയ ഉദയൻ രക്ഷപ്പെട്ടിരുന്നു. രക്തം പുരണ്ട മഴുവുമായി യുവാവ് കനിയാല ടൗണിലെത്തി. ഇവിടെ നാട്ടുകാർ ഉദയനെ പിടിച്ചു കെട്ടിയിട്ടു. നാലു പേരെ വെട്ടിക്കൊലപ്പെടുത്താനിടയാക്കിയ തർക്കം എന്താണെന്ന് പൊലീസ് പരിശോധിക്കുകയാണ്. കൊല്ലപ്പെട്ട നാലു പേരും അവിവാഹിതരാണ്.

ഉദയന്റെ മാതാവ് ലക്ഷ്മി മാത്രമാണ് വിവാഹം കഴിച്ചത്. ഭർത്താവിന്റെ മരണത്തിനു ശേഷം ലക്ഷ്മി ഇതേ വീട്ടിലായിരുന്നു. ഏക മകനാണ് ഉദയൻ. സംഭവം അറിഞ്ഞ് ഡിവൈഎസ്‌പി പി.ബാലകൃഷ്ണൻനായരും മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തി. ഉദയൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. കർണാടകയിൽ നിന്ന് അര കിലോമീറ്റർ ദൂരമാണ് കൊലപാതകം നടന്ന സ്ഥലത്തേക്കുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP