Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അരങ്ങിനെ അടിമുടി മാറ്റിയെഴുതി ആധുനികമാക്കിയ കലാകാരൻ; 15 വർഷം നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്ന മഹാൻ; ആധുനിക ഇന്ത്യൻ നാടകവേദിയുടെ ആത്മാവായിരുന്ന ഇബ്രാഹിം അൽക്കാസിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

അരങ്ങിനെ അടിമുടി മാറ്റിയെഴുതി ആധുനികമാക്കിയ കലാകാരൻ; 15 വർഷം നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്ന മഹാൻ; ആധുനിക ഇന്ത്യൻ നാടകവേദിയുടെ ആത്മാവായിരുന്ന ഇബ്രാഹിം അൽക്കാസിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആധുനിക ഇന്ത്യൻ നാടകവേദിയുടെ ആത്മാവായിരുന്ന ഇബ്രാഹിം അൽക്കാസി (94)ക്ക് മാതൃരാജ്യത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഇന്ത്യൻ നാടക വേദികളെ അടിമുടി ആധുനിക വത്ക്കരിച്ച അദ്ദേഹം അരങ്ങിനെ അടിമുടി മാറ്റിയെഴുതി ആധുനികമാക്കി.

1962 മുതൽ 1977 വരെ 15 വർഷം നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്നു അൽക്കാസി. ഗിരിഷ് കർണാടിന്റെ തുഗ്ലക്ക്, ധരംവീർ ഭാരതിയുടെ അന്ധാ യുഗ്, മോഹൻ രാകേഷിന്റെ ആഷാഢ് കാ ഏക് ദിൻ തുടങ്ങിയ നാടകങ്ങൾ അൽക്കാസി അരങ്ങിലെത്തിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 1940കളിലും അൻപതുകളിലും മുംബൈയിൽ ഗ്രീക്ക് ദുരന്തനാടകങ്ങളം ഷെയ്ക്‌സ്പിയർ നാടകങ്ങളും ഉൾപ്പെടെ അവതരിപ്പിച്ചു ശ്രദ്ധേയനായ ശേഷമാണു ഡൽഹിയിലേക്കു തട്ടകം മാറ്റിയത്. നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ വിട്ടതിനുശേഷം ആർട്ട് ഹെറിറ്റേജ് എന്ന ഗാലറി നടത്തിയിരുന്നു.

1925ൽ പുണെയിലെ സമ്പന്ന കുടുംബത്തിൽ ഒൻപതു മക്കളിലൊരാളായാണു ജനനം. പിതാവ് സൗദി അറേബ്യൻ സ്വദേശിയും മാതാവ് കുവൈത്തുകാരിയും ആയിരുന്നു. ഇന്ത്യപാക്ക് വിഭജനത്തിനുശേഷം കുടുംബാംഗങ്ങളേറെയും പാക്കിസ്ഥാനിലേക്കു കുടിയേറിയപ്പോൾ അൽക്കാസി മാത്രം ഇന്ത്യയിൽ തുടർന്നു. ഭാര്യ റോഷനായിരുന്നു അദ്ദേഹത്തിന്റെ പല നാടകങ്ങളുടെയും കോസ്റ്റ്യൂം ഡയറക്ടർ. നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമ ചെയർപഴ്‌സൻ അമാൽ അല്ലാന, നാടക സംവിധായകൻ ഫെയ്‌സൽ അൽക്കാസി എന്നിവരാണു മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP