Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ കാലവർഷം കനക്കുന്നു; ശനിയാഴ്ച കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി പ്രാപിച്ചതോടെ ബുധനാഴ്ച മുതൽ കനത്ത മഴ: അഞ്ച് വടക്കൻ ജില്ലകളിലും ഇടുക്കിയിലും നാളെയും ഓറഞ്ച് അലർട്ട്: പലയിടങ്ങളിലും ചെറു അണക്കെട്ടുകൾ തുറന്നു

കേരളത്തിൽ കാലവർഷം കനക്കുന്നു; ശനിയാഴ്ച കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി പ്രാപിച്ചതോടെ ബുധനാഴ്ച മുതൽ കനത്ത മഴ: അഞ്ച് വടക്കൻ ജില്ലകളിലും ഇടുക്കിയിലും നാളെയും ഓറഞ്ച് അലർട്ട്:  പലയിടങ്ങളിലും ചെറു അണക്കെട്ടുകൾ തുറന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച അതിതീവ്രമഴയ്ക്ക് സാധ്യത. കേരളത്തിലുട നീളം ശനിയാഴ്ച മഴ കോരിച്ചൊരിയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇപ്പോൾ തന്നെ ജനജീവിതം ദുരിതത്തിലാക്കിയ മഴ ശനിയാഴ്ചയാകുന്നതോടെ അതിശക്തമായി മാറും. അതേസമയം നാളെ മുതൽ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നാളെ കൂടുതൽ ശക്തമാകും. ഇതോടെ കേരളത്തിൽ മഴയും ശക്തി പ്രാപിക്കും. അഞ്ച് വടക്കൻ ജില്ലകളിലും ഇടുക്കിയിലും നാളെയും ഓറഞ്ച് അലർട്ടുണ്ട്.

മഴ കനത്തതോടെ പലയി'ത്തും ചെറു അണക്കെട്ടുകൾ തുറന്നു. ജലനിരപ്പ് ഉയർന്നതോടെ പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടർ ഉയർത്തി. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ മൂന്നു ഷട്ടറുകൾ വീതം തുറന്നു. മലങ്കര അണക്കെട്ടിലെ 6 ഷട്ടറുകളും തുറന്നിട്ടുണ്ട്. തിരുവനന്തപുരത്തെ അരുവിക്കര, പേപ്പാറ ഡാമുകളും തുറന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു ഷട്ടർകൂടി ഉയർത്തി. ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. പെരിങ്ങൽക്കുത്ത് അണക്കെട്ട് തുറന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം.

കനത്ത മഴയിൽ 33 കെവി ലൈനിന്റെ ടവർ കടപുഴകിയതോടെ അട്ടപ്പാടി ഇരുട്ടിലായി. ചുരം റോഡിൽ 33 കെവി ലൈനിന്റെ ടവർ കടപുഴകിയതോടെ അട്ടപ്പാടിയിലേക്കുള്ള വൈദ്യുതി വിതരണം പൂർണമായി നിലച്ചു. അട്ടപ്പാടിയലേക്കുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദ്ദേശിച്ചു. മുതിരപ്പുഴയാർ, പെരിയാർ നദീതീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ടുജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനത്തിനുശേഷം വെള്ളിയാഴ്ച മുതൽ മീൻപിടിത്തക്കാർക്ക് കടലിൽ പോകാൻ അനുമതിയുണ്ട്. എന്നാൽ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗമുള്ള കാറ്റുണ്ടാകാം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിനുള്ള അനുമതി വെള്ളിയാഴ്ച മുതലാകും നടപ്പിലാകുക. രാവിലെ മഴയിൽ പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ ജലനിരപ്പുയർന്ന് താവളം പാലത്തിൽ വെള്ളം കയറി.

വയനാട് ജില്ലയിലും തമിഴ്‌നാട്ടിൽ ഗൂഡല്ലൂർ, പന്തല്ലൂർ മേഖലയിലും കനത്ത മഴ ലഭിച്ചു. ചാലിയാറിൽ ജലനിരപ്പ് ഉയർന്നേക്കും. തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. മലപ്പുറം കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ തൂതപ്പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP