Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർച്ചയായ മൂന്നാം വർഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫിയില്ല; കോവിഡ് പ്രതിസന്ധി മാറുന്നതോടെ നവംബറിലോ ഡിസംബറിലോ നടത്താൻ ടൂറിസം വകുപ്പ്

തുടർച്ചയായ മൂന്നാം വർഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫിയില്ല; കോവിഡ് പ്രതിസന്ധി മാറുന്നതോടെ നവംബറിലോ ഡിസംബറിലോ നടത്താൻ ടൂറിസം വകുപ്പ്

സ്വന്തം ലേഖകൻ

ആലപ്പുഴ: ഇത്തവണയും ഓഗസ്റ്റിലെ 2ാം ശനിയാഴ്ച നെഹ്‌റു ട്രോഫിയില്ല. തുടർച്ചയായ 3ാം വർഷമാണ് ചരിത്രത്തിലിടം പിടിച്ച ഓഗസ്റ്റ് 2ാം ശനിയിലെ നെഹ്‌റു ട്രോഫി മുടങ്ങുന്നത്. നിലവിലെ കോവിഡ് പ്രതിസന്ധി മാറുന്നതോടെ നവംബറിലോ ഡിസംബറിലോ ചാംപ്യൻസ് ബോട്ട് ലീഗിനൊപ്പം (സിബിഎൽ) നെഹ്‌റു ട്രോഫിയും നടത്താനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്. പ്രളയം കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിലും നെഹ്‌റു ട്രോഫി മാറ്റി വെച്ചിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് അവസാനവാരവും 2018ൽ നവംബറിലുമാണു ജലമേള നടന്നത്. കഴിഞ്ഞ വർഷം സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച സിബിഎല്ലിന്റെ തുടക്കം നെഹ്‌റു ട്രോഫിയിലാണ്. കഴിഞ്ഞ വർഷം നെഹ്‌റു ട്രോഫിയിൽ മികച്ച പ്രകടനത്തോടെ മുന്നിലെത്തിയ ഒമ്പത് ചുണ്ടൻ വള്ളങ്ങളും ക്ലബ്ബുകളുമാണ് ഇക്കൊല്ലം സിബിഎല്ലിൽ പങ്കെടുക്കാൻ അർഹത നേടിയത്. നെഹ്‌റു ട്രോഫി ഉൾപ്പെടെ 12 ജലമേളകളാണു സിബിഎല്ലിൽ ഉൾപ്പെടുന്നത്.

ഇക്കൊല്ലം നവംബറിലോ ഡിസംബറിലോ സിബിഎൽ സംഘടിപ്പിക്കാനാണു ശ്രമം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായില്ലെങ്കിൽ 100 പേർ വരെ തുഴയുന്ന ചുണ്ടൻ വള്ളങ്ങൾക്കും ചെറുവള്ളങ്ങൾക്കും പരിശീലനം നടത്തുന്നതിനു പ്രയാസമാകും. കഴിഞ്ഞ വർഷം നെഹ്‌റു ട്രോഫി ജലോത്സവത്തിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങളിൽ സിബിഎല്ലിന്റെ ഭാഗമായ വള്ളങ്ങൾക്കൊഴികെ ആനുകൂല്യങ്ങൾ ഇതുവരെ പൂർണമായി നൽകിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP