Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നഗരത്തിലെ തെരുവു കച്ചവടക്കാർ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങൾ കളവ് നടത്തി ആദായ വിൽപ്പന; കോഴിക്കോട് നാലംഗ സംഘം അറസ്റ്റിൽ

നഗരത്തിലെ തെരുവു കച്ചവടക്കാർ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങൾ കളവ് നടത്തി ആദായ വിൽപ്പന; കോഴിക്കോട് നാലംഗ സംഘം അറസ്റ്റിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: നഗരത്തിലെ തെരുവു കച്ചവടക്കാർ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങൾ കളവ് നടത്തി ആദായ വിൽപ്പന നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. ടൗൺ സബ്ബ് ഇൻസ്‌പെക്ടർ ബിജിത്ത് കെ ടി, എ എസ് ഐ മുഹമ്മദ് സബീർ എന്നിവരടങ്ങഉന്ന സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇന്ന് പുലർച്ചെ നഗരത്തിൽ നടത്തിയ പട്രോളിംഗിനിടെയാണ് ഒരു ചാക്കു നിറയെ റെഡിമെയ്ഡ് തുണിത്തരങ്ങളുമായി പ്രതികളെ കണ്ടത്. കളവു മുതൽ വിൽപ്പന നടത്തുന്നതിനായി എത്തിയതായിരുന്നു ഇവർ. കണ്ണാടിക്കൽ തോട്ടുകടവ് സ്വദേശി കണ്ണാടിക്കൽ ഷാജി, കായലം കറുത്തേടത്ത് അബ്ദുൾ കരീം, തിരൂർ മുത്തൂർ ബുക്കാറയിൽ പൂക്കക്കോയ, ചേവായൂർ മേലേ വാകേരി ഫൈസൽ കെ പി എന്നിവരാണ് പിടിയിലായത്.

കളവ് ചെയ്‌തെടുക്കുന്ന തുണിത്തരങ്ങൾ ആദായവിലയ്ക്ക് തെരുവോരങ്ങളിൽ വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ പതിവ്. കോവിഡ് കാലത്തെ ഇളവിൽ ജയിലിൽ നിന്നും ഇറങ്ങിയ കണ്ണാടിക്കൽ ഷാജി വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP