Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാക്കിസ്ഥാന്റെ പുതിയ മാപ്പിൽ ലഡാക്കും കാശ്മീരും മാത്രമല്ല ഗുജറാത്തിന്റെ ചില ഭാഗങ്ങളും; ജുനാഗഡ്, സർ ക്രീക്ക് എന്നീ പ്രദേശങ്ങൾ പാക്കിസ്ഥാനൊപ്പം; ഭൂപടത്തിന് പാക്കിസ്ഥാനിലെ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് ഇമ്രാൻ ഖാൻ; പാക് കുട്ടികൾ പഠനത്തിന് ഉപയോഗിക്കുക ഈ ഭൂപടം; പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത് പാക് ഫെഡറൽ ക്യാബിനറ്റ് സമ്മേളനം; 370 ാം വകുപ്പ് റദ്ദാക്കിയതിന്റെ വാർഷികത്തലേന്ന് പാക് പ്രകാപനം ഇങ്ങനെ

പാക്കിസ്ഥാന്റെ പുതിയ മാപ്പിൽ ലഡാക്കും കാശ്മീരും മാത്രമല്ല ഗുജറാത്തിന്റെ ചില ഭാഗങ്ങളും; ജുനാഗഡ്, സർ ക്രീക്ക് എന്നീ പ്രദേശങ്ങൾ പാക്കിസ്ഥാനൊപ്പം; ഭൂപടത്തിന് പാക്കിസ്ഥാനിലെ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് ഇമ്രാൻ ഖാൻ; പാക് കുട്ടികൾ പഠനത്തിന് ഉപയോഗിക്കുക ഈ ഭൂപടം; പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത് പാക് ഫെഡറൽ ക്യാബിനറ്റ് സമ്മേളനം; 370 ാം വകുപ്പ് റദ്ദാക്കിയതിന്റെ വാർഷികത്തലേന്ന് പാക് പ്രകാപനം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ ലഡാക്ക്, ജമ്മു കാശ്മീർ തുടങ്ങിയ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ മാപ്പ് പ്രസിദ്ധീകരിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. ഗുജറാത്തിലെ ജുനാഗഡ്, സർ ക്രീക്ക് എന്നീ പ്രദേശങ്ങളും പാക്കിസ്ഥാൻ അതിർത്തിയുടെ അകത്താക്കിയാണ് രാജ്യം മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ അനധികൃതമായാണ് ഇന്ത്യ കൈവശം വച്ചിരിക്കുന്നതെന്നും ഭൂപടത്തിലൂടെ പാക്കിസ്ഥാൻ ആരോപിക്കുന്നു.ഈ മാപ്പ് ആണ് ഇനി മുതൽ രാജ്യത്തെ വ്യവഹാരങ്ങളിൽ ഉപയോഗിക്കുക.

ചൊവാഴ്ചയാണ് ഈ മാപ്പ് ഭരണകൂടം അംഗീകരിച്ചത്. ഇതാദ്യമായാണ് പാക്കിസ്ഥാൻ പരസ്യമായി ഇന്ത്യയ്‌ക്കെതിരെ ഇത്രയും കടുത്ത ഒരു നീക്കം പരസ്യമായി തന്നെ നടത്തുന്നത്. ഇന്ന് രാവിലെ ഫെഡറൽ കാബിനറ്റ് സമ്മേളനത്തിലൂടെ പുതിയ ഭൂപടം 'അംഗീകരിച്ച' ഇമ്രാൻ ഖാൻ, ഈ നീക്കത്തിന് പാക്കിസ്ഥാനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് കൂടി പ്രസ്താവിച്ചിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞുകൊണ്ട് അവിടം കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് എതിരായാണ് ഇപ്പോൾ ഈ നീക്കം നടത്തുന്നതെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി പറയുന്നു.

പുതിയ ഭൂപടം അനാച്ഛാദനം ചെയ്ത ശേഷം ഇമ്രാൻ ഖാൻ പറഞ്ഞു, ''എല്ലാ രാഷ്ട്രീയ പാർട്ടികളും പാക്കിസ്ഥാനിലെ ജനങ്ങളും ഈ തീരുമാനത്തോട് യോജിക്കും. കശ്മീർ തർക്കം പരിഹരിക്കുന്നത് യുഎൻ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളിൽ മാത്രമാണ് കാണാനാവുന്നത്. സൈനികമല്ല രാഷ്ട്രീയ മാർഗങ്ങളിലൂടെ മാത്രമേ കശ്മീർ തർക്കം പരിഹരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി അഭൂതപൂർവമായ നടപടി സ്വീകരിച്ചതിന് ഇമ്രാൻ ഖാനെ അഭിനന്ദിച്ചു.'ചരിത്രത്തിൽ ആദ്യമായി നമ്മുടെ നിലപാട് സർക്കാർ തങ്ങളുടെ നിലപാട് ലോകത്തിന് മുന്നിൽ പരസ്യമായി അവതരിപ്പിച്ചു. അത് അഭിനന്ദനാർഹമാണ്. കശ്മീർ പ്രദേശം മുഴുവൻ തർക്കത്തിലാണെന്നും അതിന് പരിഹാരം ആവശ്യമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. തർക്ക പ്രദേശത്തിന്റെ ഭാവി നിർണ്ണയിക്കാൻ യുഎൻ നിരീക്ഷണം വേണം. സിയാച്ചിൻ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് ഞങ്ങൾ പറയുന്നു. മറിച്ച് തെളിയിക്കാൻ ഇന്ത്യയുടെ നിലപാടിനെ ഞങ്ങൾ വെല്ലുവിളിക്കുന്നു' എന്നും ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കി.

370ാം വകുപ്പ് റദ്ദാക്കിയയിന്റെ വാർഷികം നാളെയാണ്. കശ്മീർ കടുത്ത സുരക്ഷാവലയത്തിൽ ഇരിക്കുമ്പോഴാണ് പാക് പ്രകോപനം. കഴിഞ്ഞ ആഴ്ച അതിർത്തയിൽ വെടിവെപ്പും ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യ കശ്മീറിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.ചികിത്സയടക്കമുള്ള അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ കശ്മീരിലെ ജനങ്ങൾക്ക് അനുമതിയില്ല. പലയിടങ്ങളിലും സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.

കശ്മീരിൽ സമാധാനവും സാധാരണനിലയും ഒപ്പം വികസനവും കൈവരിക്കാനായെന്നാണ് നവംബറിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. എന്നാൽ, അധികമായി വിന്യസിച്ച 20,000ത്തോളം സേനാംഗങ്ങൾ ഇവിടെനിന്ന് പിന്മാറിയിട്ടില്ല. ഇന്റർനെറ്റ് ബന്ധം പൂർണമായി പുനഃസ്ഥാപിച്ചിട്ടുമില്ല. 2019 ഓഗസ്റ്റ് അഞ്ചിനുമുമ്പ് സി.ആർ.പി.എഫിന്റെ നൂറുവീതം സൈനികരടങ്ങുന്ന 300 കമ്പനികളാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രത്യേകപദവി നീക്കിയതോടെ 200 കമ്പനികൾ അധികമായി വിന്യസിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP