Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാമക്ഷേത്ര നിർമ്മാണത്തിലടക്കമുള്ള മൗനം ഭൂരിപക്ഷ വർഗീയതയ്ക്കുള്ള മുസ്ലിംലീഗിന്റെ പിന്തുണയെന്ന് വി അബ്ദുറഹ്മാൻ എംഎ‍ൽഎ; പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും അതിനെതിരെ പ്രതികരിക്കാൻ ലീഗ് തയ്യാറായിട്ടില്ലെന്നും താനൂരിലെ എൽ.ഡി.എഫ് എംഎ‍ൽഎ

രാമക്ഷേത്ര നിർമ്മാണത്തിലടക്കമുള്ള മൗനം ഭൂരിപക്ഷ വർഗീയതയ്ക്കുള്ള മുസ്ലിംലീഗിന്റെ പിന്തുണയെന്ന് വി അബ്ദുറഹ്മാൻ എംഎ‍ൽഎ; പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും അതിനെതിരെ പ്രതികരിക്കാൻ ലീഗ് തയ്യാറായിട്ടില്ലെന്നും താനൂരിലെ എൽ.ഡി.എഫ് എംഎ‍ൽഎ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുസ്ലിംലീഗിനെതിരെ മലപ്പുറം താനൂരിലെ എൽ.ഡി.എഫ് എംഎ‍ൽഎ വി.അബ്ദുറഹിമാൻ രംഗത്ത്. ബാബറി മസ്ജിദ് വിഷയത്തിലടക്കം ഭൂരിപക്ഷ വർഗീയതയ്‌ക്കൊപ്പമാണ് മുസ്ലിംലീഗ് എന്നും നിലനിന്നിട്ടുള്ളതെന്ന് താനൂർ എം എൽ എ വി അബ്ദുറഹ്മാൻ. രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയെങ്കിലും അതിനെതിരെ പ്രതികരിക്കാൻ ലീഗ് തയ്യാറായിട്ടില്ല. തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ അവിടത്തെ ഭൂരിപക്ഷ വർഗീയതയ്‌ക്കൊപ്പം നിന്ന ലീഗ് ഇവിടെ ബിജെപിയുടേയും, ആർ എസ് എസിന്റെയും ഭൂരിപക്ഷ വർഗീയതയ്ക്ക് മൗനാനുവാദം നൽകകയാണെന്നും അദ്ദേഹം സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റിലൂടെ ആരോപിച്ചു.

ബാബറി മസ്ജിദിന്റെ പതനവും, രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയും പഠിച്ചാൽ വ്യക്തമാകും അശക്തമായ പ്രതികരണങ്ങളായിരുന്നു ഈ രണ്ട് അവസരത്തിലും മുസ്ലിം ലീഗ് ഉയർത്തിയതെന്ന്. ബാബറി മസ്ജിദ് തകർത്തപ്പോൾ കോൺഗ്രസ് സർക്കാരിന്റെ ഭാഗമായ മുസ്ലിം ലീഗ് ഉയർത്തിയ പ്രതിരോധം പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ രോദനം മാത്രമായിരുന്നു. കോൺഗ്രസിനെ സമ്മർദത്തിലാക്കാനോ, ഭൂരിപക്ഷ വർഗീയതയെ തുറന്ന് ആക്രമിക്കാനോ ലീഗ് തയ്യാറായില്ല. രാമക്ഷേത്ര നിർമ്മാണത്തെ തുണച്ചുള്ള പ്രിയങ്കാ ഗാന്ധിയുടേയും, മറ്റ് കോൺഗ്രസ് നേതാക്കളുടേയും പിന്തുണയ്ക്ക് പോലും മറുപടി നൽകാൻ ശേഷിയില്ലാതെ ലീഗിന്റെ മതേതര നിലപാട് ശോഷിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

1992 ഡിസംബർ ആറിൽ നിന്ന് ഇന്ത്യ 28 വർഷം മുന്നോട്ട് പോയിരിക്കുന്നു. രാജ്യത്തിന്റെ മതനിരപേക്ഷ സ്റ്റാറ്റസിന് തീരാ കളങ്കമായ ബാബറി മസ്ജിദിന്റെ പതനത്തിനും, അവിടെ രാമക്ഷേത്ര നിർമ്മാണത്തിന് ശിലയുയരുന്നതിനും ഈ കാലഘട്ടത്തിൽ നാം സാക്ഷിയായി. മതനിരപേക്ഷ പ്രതിഛായ ഉയർത്തി കാണിക്കുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മൗനാനുവാദത്തോടെയായിരുന്നു ബാബറി മസ്ജിദിന്റെ പതനമെങ്കിൽ അതേ പാർട്ടിയുടെ പിന്തുണയോടെയാണ് അവിടെ രാമക്ഷേത്ര ശിലാസ്ഥാപനം നടക്കുന്നത്. അതിലും അപകടകരമാണ് മതേതര നിലപാട് മുന്നോട്ട് വെക്കുന്ന മതാധിഷ്ഠിത പ്രസ്ഥാനമായ മുസ്ലിം ലീഗിന്റെ നിലപാട്.

ബാബറി മസ്ജിദിന്റെ പതനവും, രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയും പഠിച്ചാൽ വ്യക്തമാകും അശക്തമായ പ്രതികരണങ്ങളായിരുന്നു ഈ രണ്ട് അവസരത്തിലും മുസ്ലിം ലീഗ് ഉയർത്തിയതെന്ന്. ബാബറി മസ്ജിദ് തകർത്തപ്പോൾ കോൺഗ്രസ് സർക്കാരിന്റെ ഭാഗമായ മുസ്ലിം ലീഗ് ഉയർത്തിയ പ്രതിരോധം പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ രോദനം മാത്രമായിരുന്നു. കോൺഗ്രസിനെ സമ്മർദത്തിലാക്കാനോ, ഭൂരിപക്ഷ വർഗീയതയെ തുറന്ന് ആക്രമിക്കാനോ ലീഗ് തയ്യാറായില്ല. രാമക്ഷേത്ര നിർമ്മാണത്തെ തുണച്ചുള്ള പ്രിയങ്കാ ഗാന്ധിയുടേയും, മറ്റ് കോൺഗ്രസ് നേതാക്കളുടേയും പിന്തുണയ്ക്ക് പോലും മറുപടി നൽകാൻ ശേഷിയില്ലാതെ ലീഗിന്റെ മതേതര നിലപാട് ശോഷിച്ചിരിക്കുന്നു.

ബാബറി മസ്ജിദ് കേസിലെ നിർണായ സുപ്രീം കോടതി വിധി ഉണ്ടായപ്പോഴും ലീഗ് ഭൂരിപക്ഷ വർഗീയതയ്ക്ക് നേരെ കണ്ണടയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സ്വന്തം നിലനിൽപ്പ് രാഷ്ട്രീയം മാത്രമായിരുന്നു ഈ രണ്ടവസരത്തിലും ലീഗിനെ മൗനത്തിലാക്കിയത്. മതം പറഞ്ഞും, പേടിപ്പിച്ചും, സമുദായ നേതൃത്വത്തെ ഇറക്കിയും വോട്ട് വാങ്ങിയവർ മുസ്ലിം സമുദായം സ്വതന്ത്ര ഇന്ത്യയിൽ കടുത്ത വഞ്ചന നേരിട്ടപ്പോഴെല്ലാം മൗനത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. ലീഗിന്റെ ഈ സമുദായ സ്‌നേഹം കടപതയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഭൂരിപക്ഷ വർഗീയതയ്ക്ക് പച്ചക്കൊടി കാട്ടുന്ന പ്രസ്ഥാനമായി മുസ്ലിം ലീഗ് അധപതിച്ചിരിക്കുന്നു. തൂർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി എർദോഗൻ പ്രഖ്യാപിച്ചപ്പോൾ സാദിഖലി തങ്ങൾ അതിനെ പ്രകീർത്തിച്ച് മുന്നോട്ടെത്തി. അവിടെ ഭൂരിപക്ഷ മുസ്ലിം വർഗീയതയെ പിന്തുണച്ചു. ഇവിടെ ബിജെപിയുടേയും, ആർ എസ് എസിന്റേയും ഭൂരിപക്ഷ വർഗീയതയ്ക്ക് എതിർപ്പിന്റെ കണിക പോലും ഉയർത്താതെ മൗനാനുവാദം നൽകുന്നു.

സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് വാങ്ങി അവരെ വഞ്ചിച്ച് അധികാരത്തിന്റെ ലഹരിയിൽ നീരാടുകയാണ് മുസ്ലിം ലീഗ് നേതൃത്വം. ഈ വഞ്ചന അണികൾ തിരിച്ചറിയുന്ന കാലം വിദൂരമല്ല.

ബാബറി മസ്ജിദ് വിഷയത്തിൽ കോൺഗ്രസിന്റെ പ്രതീക്ഷയായ പ്രിയങ്ക ഗാന്ധി വരെ ഭൂരിപക്ഷ വർഗീയതയക്കൊപ്പമാണ്. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാമെന്ന കോൺഗ്രസിന്റെ നിലപാടിന് രാജ്യത്ത് സ്വീകാര്യതയില്ല. മാത്രമല്ല കോൺഗ്രസിന്റെ അടിസ്ഥാന-പ്രഖ്യാപിത മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനം കൂടിയാണിത്. ഇത് ബിജെപിയിലേക്കുള്ള കോൺഗ്രസ് പ്രവർത്തകരുടെ അടക്കം കുത്തൊഴുക്ക് കൂട്ടുകയേയുള്ളൂ.

ഇടതുപക്ഷം മാത്രമാണ് ഈ അവസരത്തിൽ രാജ്യത്തിന് പ്രതീക്ഷ. അത് അധികാര രാഷ്ട്രീയ തിമിരം ബാധിച്ച മുസ്ലിം ലീഗ് നേതൃത്വത്തിനെ അണികൾ മനസിലാക്കി കൊടുക്കണം. വർഗീയതയെ നേരിടുന്നതിൽ എന്നും ഇടതുപക്ഷമാണ് ശരിയെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP