Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനാഫ് കൊലക്കേസ്: ഒന്നാംപ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി; മാലങ്ങാടൻ ഷെഫീഖ് പി.വി.അൻവർ എംഎൽഎയുടെ അനന്തരവൻ; 25 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിന് അർഹനല്ലെന്ന് കോടതി

മനാഫ് കൊലക്കേസ്: ഒന്നാംപ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി; മാലങ്ങാടൻ ഷെഫീഖ് പി.വി.അൻവർ എംഎൽഎയുടെ അനന്തരവൻ; 25 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിന് അർഹനല്ലെന്ന് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ ഒതായിയിലെ ഓട്ടോ ഡ്രൈവർ ഒതായി പള്ളിപറമ്പൻ മനാഫിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തിയ കേസിൽ 25 വർഷത്തിനു ശേഷം പിടിയിലായ ഒന്നാം പ്രതി എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷെഫീഖി (50) ന്റെ ജാമ്യാപേക്ഷ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജ് ടി.പി സുരേഷ്ബാബു തള്ളി. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. നിയമവ്യവസ്ഥയെ കബളിപ്പിച്ച് 25 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിന് അർഹനല്ലെന്നും കൂട്ടുപ്രതികൾക്ക് 90 ദിവസം കഴിഞ്ഞിട്ടും ഹൈക്കോടതി ജാമ്യം അനുവദിക്കാത്തും ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കേസിലെ കൂട്ട് പ്രതികളായിരുന്ന എളമരം മപ്രം പയ്യനാട്ട്തൊടിക എറക്കോടൻ ജാബിർ എന്ന കബീർ (45),നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നിലനിൽക്കെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിൽ നിന്നും ജാമ്യം നേടിയത് വിവാദമായിരുന്നു. നിയമത്തെ കബളിപ്പിച്ചാണ് പ്രതികൾ ജാമ്യം നേടിയതെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും രണ്ടു പേർക്കും 15,000 രൂപവീതം പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വിചാരണക്കോടതി ജാമ്യം അനുവദിച്ചതിൽ മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖ് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർക്ക് പരാതിയും നൽകി. ഹൈക്കോടതി ജില്ലാ ജഡ്ജിയോട് അന്വേഷിക്കാൻ ഉത്തരവിടുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വഴി വിട്ട് ജാമ്യം നൽകിയ ജഡ്ജിയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

1995 ഏപ്രിൽ 13നാണ് പി.വി അൻവറിന്റെ വീടിന് മുന്നിലെ ഒതായി അങ്ങാടിയിൽ നടുറോഡിൽ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് മനാഫിനെ മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായിരുന്നു പി.വി അൻവർ. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അൻവറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്.

അൻവറടക്കമുള്ള പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ. കേസിൽ ഒന്നാം പ്രതിയടക്കം പിന്നീട് പിടിയിലായ നാലു പ്രതികളുടെ വിചാരണ ആരംഭിക്കാനിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP