Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവിനും വീട്ടുകാർക്കും പണികൊടുക്കാൻ യുവതിയുടെ മരണനാടകം; തിരിച്ചറിയാൻ കഴിയാത്ത നിലയിലുള്ള മൃതദേഹം ഏറ്റെടുത്ത് അമ്മയും സഹോദരനും; പരേതയായി കഴിയുന്നത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാം പൊലീസിനോട് പറഞ്ഞ്24 കാരി; സംഭവത്തിൽ കേസെടുത്ത് പൊലീസും

ഭർത്താവിനും വീട്ടുകാർക്കും പണികൊടുക്കാൻ യുവതിയുടെ മരണനാടകം; തിരിച്ചറിയാൻ കഴിയാത്ത നിലയിലുള്ള മൃതദേഹം ഏറ്റെടുത്ത് അമ്മയും സഹോദരനും; പരേതയായി കഴിയുന്നത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാം പൊലീസിനോട് പറഞ്ഞ്24 കാരി; സംഭവത്തിൽ കേസെടുത്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ഗസ്സിയാബാദ്: ഭർത്താവിനെയും കുടുംബത്തെയും കൊലക്കേസിൽ കുടുക്കാൻ ശ്രമിച്ച യുവതിയും വീട്ടുകാരും ഒടുവിൽ പെട്ടു. ദുരൂഹ സാഹചര്യത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം യുവതിയുടേത് എന്ന് പറഞ്ഞ് അമ്മയും സഹോദരനും ചേർന്ന് ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു എന്ന് കരുതിയ യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി താൻ മരിച്ചില്ല എന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ പ്രശ്നങ്ങൾ അവസാനിക്കും എന്ന് കരുതിയ യുവതിക്കും വീട്ടുകാർക്കും പക്ഷേ തെറ്റി. വഞ്ചനാക്കുറ്റം മുതൽ തെളിവ് നശിപ്പിക്കൽ വരെയുള്ള വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് ഇവർക്കെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം

വരിഷ എന്ന 24 കാരിയാണ് സംഭവത്തിലെ നായിക. ജൂലായ് 27 ന് ഗസ്സിയാബാദിൽ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മരിച്ചയാളെ തിരിച്ചറിയുന്നതിനായി മൃതദേഹത്തിന്റെ ചിത്രം പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അതോടെ അലിഗഢിൽനിന്ന് ഒരു സ്ത്രീ മകനൊപ്പം എത്തി അവരുടെ മകൾ വരിഷയുടെ മൃതദേഹമാണ് ഇതെന്ന് അവകാശപ്പെട്ടു. ജൂലായ് 23 ന് ഭർത്താവിന്റെ വീട്ടിൽനിന്ന് മകളെ കാണാതായിരുന്നുവെന്നും പറഞ്ഞു. ഇതോടെ പോസറ്റുമോർട്ടം നടപടികൾ അടക്കമുള്ളവ പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുത്തു.

ബന്ധുക്കൾ മൃതദേഹം അലിഗഢിൽ എത്തിക്കുകയും ജൂലായ് 29 ന് ശവസംസ്‌കാരം നടത്തുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനിലെത്തിയ വരിഷ താൻ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും പൊലീസിനോട് പറഞ്ഞു. ഇതോടെയാണ് ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയവർക്ക് വിട്ടുനൽകിയ മൃതദേഹം മറ്റാരുടെയോ ആയിരുന്നു എന്നകാര്യം പൊലീസിന് മനസിലായത്.

വരിഷയെ മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും അവർ ഭർതൃവീട്ടിൽനിന്ന് ഇറങ്ങിപ്പോകാനുണ്ടായ കാരണം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുള്ളതിനാൽ മരിച്ചത് ആരാണെന്ന് തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മൃതദേഹം വീണ്ടെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഭർത്താവിനൊപ്പം താമസിക്കുകയായിരുന്ന ഇവർ ഭർത്താവിന്റെ വീട്ടുകർക്ക് ഒരു പണികൊടുക്കാനാണ് ഇത്തരത്തിൽ പെരുമാറിയത്. എന്നാൽ, കുറച്ച് ദിവസം കഴിഞ്ഞതോടെ പരേതയായി ജീവിക്കാൻ കഴിയില്ലെന്ന് യുവതിക്ക് ബോധ്യമായി. ഇതോടെ എല്ലാം പൊലീസിനോട് തുറന്ന് പറയാൻ യുവതി തയ്യാറാകുകയായിരുന്നു. യുവതിയുടെ ഭർത്താവിന്റെ കുടുംബത്തെ കേസിൽ കുടുക്കാനാണ് അമ്മയും സഹോദരനും ചേർന്ന് നാടകം കളിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇരുവർക്കുമെതിരെ കേസെടുത്തുവെന്നും പൊലീസ് പറഞ്ഞു. തെളിവ് നശിപ്പിച്ചതിന് അടക്കമാണ് കേസെടുത്തിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP