Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'വെൽകം വീ ആർ ഓപ്പൺ ഫ്രം ഓഗസ്റ്റ് 4...സ്‌റ്റോർ ടൈമിങ്‌സ് 9 എഎം- 7 പിഎം; പോത്തീസ് ആടി സെയിൽ ആരംഭിച്ചിരിക്കുന്നു': കോവിഡ് വ്യാപനത്തിന് വഴിവച്ച തലസ്ഥാനത്തെ പോത്തീസ് മാൾ വീണ്ടും കുറുക്കുവഴിയിലൂടെ തുറന്നു; ലൈസൻസ് റദ്ദ് ചെയ്യുന്നുവെന്ന് പറഞ്ഞ് മാൾ അടച്ചുപൂട്ടിയത് രണ്ടാഴ്ച മുമ്പ്; ഗുരുതര വീഴ്ച വരുത്തി എന്ന് മുഖ്യമന്ത്രി പഴിച്ച സ്ഥാപനം വീണ്ടും തുറന്നത് എങ്ങനെ? മറുനാടൻ അന്വേഷണത്തിൽ തെളിഞ്ഞത് ഇങ്ങനെ; ഞെട്ടിക്കുന്ന മൂന്ന് ഓഡിയോ ക്ലിപ്പുകൾ

'വെൽകം വീ ആർ ഓപ്പൺ ഫ്രം ഓഗസ്റ്റ് 4...സ്‌റ്റോർ ടൈമിങ്‌സ് 9 എഎം- 7 പിഎം; പോത്തീസ് ആടി സെയിൽ ആരംഭിച്ചിരിക്കുന്നു': കോവിഡ് വ്യാപനത്തിന് വഴിവച്ച തലസ്ഥാനത്തെ പോത്തീസ് മാൾ വീണ്ടും കുറുക്കുവഴിയിലൂടെ തുറന്നു; ലൈസൻസ് റദ്ദ് ചെയ്യുന്നുവെന്ന് പറഞ്ഞ് മാൾ അടച്ചുപൂട്ടിയത് രണ്ടാഴ്ച മുമ്പ്; ഗുരുതര വീഴ്ച വരുത്തി എന്ന് മുഖ്യമന്ത്രി പഴിച്ച സ്ഥാപനം വീണ്ടും തുറന്നത് എങ്ങനെ? മറുനാടൻ അന്വേഷണത്തിൽ തെളിഞ്ഞത് ഇങ്ങനെ; ഞെട്ടിക്കുന്ന മൂന്ന് ഓഡിയോ ക്ലിപ്പുകൾ

എം മനോജ് കുമാർ

 തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനു കാരണമായി എന്ന് കണ്ടെത്തി തിരുവനന്തപുരം കോർപറേഷൻ അടച്ചു പൂട്ടിച്ച പോത്തീസ് മാൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നത് വിവാദമാകുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുകയും കോവിഡ് വ്യാപനത്തിനു കാരണക്കാരാവുകയും ചെയ്തു എന്ന് കണ്ടെത്തി കോർപറേഷൻ തന്നെ ലൈസൻസ് റദ്ദ് ചെയ്ത പോത്തീസാണ് വീണ്ടും തുറന്നു പ്രവർത്തിക്കുന്നത്. പോത്തീസ് മാളിന് പ്രവർത്തനാനുമതി നൽകിയതിന്റെ പേരിൽ ഗുരുതര വീഴ്ച കോർപറേഷന്റെ ഭാഗത്ത് നിന്നും വന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നു മുതൽ മാൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

കോവിഡ് തിരുവനന്തപുരത്ത് പടർന്നു പിടിക്കുകയും കോവിഡ് മരണങ്ങൾ നഗരത്തിൽ സാധാരണമാവുകയും ചെയ്യുന്ന അവസ്ഥയിൽ തന്നെയാണ് കോവിഡ് നഗരത്തിൽ പടർന്നു പിടിക്കാൻ കാരണക്കാരായി എന്ന് കോർപറേഷൻ തന്നെ കണ്ടെത്തിയ പോത്തീസ് മാളിന് ഇപ്പോൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിനു കാരണക്കാരായി എന്ന് കണ്ടെത്തിയതിന്റെ പേരിൽ മാളിന് അടുത്ത വർഷം വരെ ലൈസൻസ് കോർപറേഷൻ റദ്ദ് ചെയ്തിരിക്കുകയാണ്. റദ്ദാക്കിയ ലൈസൻസ് കോർപറേഷൻ പുതുക്കി നൽകിയിട്ടില്ല. ഇതിന്നിടയിൽ തന്നെയാണ് ലൈസൻസ് ഇല്ലാതെ തന്നെ മാൾ തുറന്നു പ്രവർത്തിക്കുന്നത്. സ്റ്റോക്ക് എടുത്തുമാറ്റാനുള്ള അനുമതിയാണ്

ആടിമാസ സെയിലും ഓണം സെയിലും ചൂണ്ടിക്കാട്ടി സ്റ്റോക്കുകൾ വിറ്റഴിക്കാൻ അനുവദിക്കണമെന്ന് പോത്തീസ് അധികൃതർ കോർപറേഷൻ അധികൃതരെ സമീപിച്ചതോടെയാണ് കോവിഡ് ശക്തമാകുന്നത് കണ്ടില്ലെന്നു നടിച്ചും കോർപറേഷൻ പ്രവർത്തനാനുമതി നൽകിയത്. സ്റ്റോക്ക് വിറ്റഴിക്കുന്നത് വരെയാണ് മാളിന് അനുവാദം നൽകിയത് എന്ന് പോത്തീസ് പറയുന്നുണ്ടെങ്കിലും ഈ വർഷം മുഴുവൻ ആടി മാസ സെയിൽ എന്നാണ് പോത്തീസ് പരസ്യം ചെയ്തിരിക്കുന്നത്. അനധികൃതമായി മാൾ തുറന്നത് നിയമവിധേയമാക്കുന്നതിന്റെ ഭാഗമായി ലൈസൻസ് പുതുക്കി നൽകാനും കോർപറേഷനിൽ നീക്കം തുടങ്ങിയിട്ടുണ്ട്. വൻ സമ്മർദ്ദം തന്നെ പോത്തീസ് തുറക്കാൻ കോർപറേഷന്റെ മുകളിൽ വന്നു എന്നാണ് സൂചനകൾ. ഈ സമ്മർദ്ദത്തിനു വഴങ്ങിയാണ് എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി കോർപറേഷൻ തന്നെ മാൾ തുറന്നു നൽകിയത്.

കോവിഡ് ടെസ്റ്റ് ചെയ്യാതെ തമിഴ്‌നാട്ടിൽ നിന്നും ജീവനക്കാരെ അനധികൃതമായി എത്തിച്ചു എന്നും സാമൂഹിക അകലം പാലിക്കൽ കാറ്റിൽപ്പറത്തി എന്നും കണ്ടെത്തിയാണ് പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസുകൾ റദ്ദ് ചെയ്തത്. മാളിലെ ജീവനക്കാർക്കിടയിൽ കോവിഡ് പടരാൻ തുടങ്ങിയതോടെയാണ് കോവിഡ് വ്യാപനത്തിൽ പോത്തീസിന്റെ പങ്ക് കോർപറേഷന് വ്യക്തമായത്. കോവിഡ് വ്യാപനത്തിന്നിടെ പോത്തീസും രാമചന്ദ്രയും തുറന്നു പ്രവർത്തിക്കാൻ ഇടയായതിൽ ഗുരുതരമായ വീഴ്ച വന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ആരുടെ ഭാഗത്തുനിന്നോ വന്ന വീഴ്ച ഇതിനു പിന്നിലുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിന്നിടയിൽ ഉണർന്നു പ്രവർത്തിച്ച കോർപറേഷൻ പോത്തീസ്, രാമചന്ദ്ര മാളുകൾ അടച്ച് പൂട്ടുകയും ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

പലഘട്ടങ്ങളിലും കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ പ്രവർത്തിച്ചതിന് പോത്തീസിനു നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. തുടർന്ന് കോവിഡ് വ്യാപനത്തിനു കാരണക്കാരായി എന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടുകയും ലൈസൻസ് റദ്ദ് ചെയ്യുകയുമായിരുന്നു. കോവിഡ് ബാധിതർ ഇവിടെ എത്തിയാൽ ക്വാറന്റൈനിൽ പോകേണ്ടവരുടെ എണ്ണം വിപുലമായിരിക്കും എന്ന് മനസിലാക്കിയാണ് മാളുകൾക്ക് തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നിഷേധിക്കുന്നത്. കോർപറേഷൻ ലൈസൻസ് റദ്ദ് ചെയ്തതും ഇതു ചൂണ്ടിക്കാട്ടിയാണ്. ഇതേ കോർപറേഷൻ തന്നെയാണ് കോവിഡ് അതിഗുരുതരമായി തിരുവനന്തപുരത്ത് തുടരുമ്പോൾ മാളിന് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. മാളിന് പ്രവർത്തനാനുമതിയല്ല അവരുടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ എടുത്ത് മാറ്റാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത് എന്നാണ് കോർപറേഷൻ മേയർ കെ.ശ്രീകുമാർ മറുനാടനോട് പറഞ്ഞത്.

പോത്തീസിന്റെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്. മൂന്ന് കോടിയോളം രൂപയുടെ സാധനങ്ങൾ അകത്ത് ഇരിക്കുകയാണ്. അത് എടുക്കാനുള്ള സൗകര്യം നൽകണം എന്നാണ് അവർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അത് പ്രകാരമുള്ള അനുമതിയാണ് അവർക്ക് നൽകിയത്. മാൾ അധികൃതർ കോടതിയിൽ പോയാൽ പിന്നെ പ്രശ്‌നമാകും എന്ന് മനസിലാക്കിയാണ് മാളിന് ഈ രീതിയിലുള്ള അനുമതി നൽകിയത്. സ്റ്റോക്ക് വിറ്റഴിക്കുന്നത് വരെ തുറക്കാമല്ലോ എന്ന് ചോദിച്ചാൽ അത് മാറ്റാനുള്ള അനുമതിയാണ് നൽകിയത് വിൽക്കാനുള്ള അനുമതിയല്ല നൽകിയത് എന്നാണ് മേയർ പറഞ്ഞത്. ഹെൽത്ത് ഓഫീസറെ വിളിച്ചാൽ കൂടുതൽ കാര്യങ്ങൾ അവർ പറയും. ലൈസൻസ് പുതുക്കി നൽകേണ്ട എന്നും നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മേയർ പറഞ്ഞു.

പോത്തീസ് ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ട് എന്നാണ് ഹെൽത്ത് ഓഫീസർ പ്രകാശ് മറുനാടനോട് പറഞ്ഞത്. മേയർക്ക് പോത്തീസ് അപേക്ഷ നൽകിയിട്ടുണ്ട്. നശിച്ചു പോകാൻ സാധ്യതയുള്ള സാധനങ്ങൾ അകത്തുണ്ട്. അത് തുറന്നു മാറ്റാൻ അനുമതി നൽകണം എന്നാണു അപേക്ഷയിൽ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് പെർമിഷൻ നൽകിയിരിക്കുന്നത്. നശിച്ചു പോകാൻ സാധ്യതയുള്ള സാധനങ്ങൾ വിറ്റഴിക്കാനുള്ള അനുമതി തന്നെയാണ് കോർപറേഷൻ നൽകിയിരിക്കുന്നത്. ഒപ്പം ലൈസൻസ് തിരികെ ലഭിക്കാൻ വേണ്ടിയുള്ള അപേക്ഷയും അവർ നൽകിയിട്ടുണ്ട്-പ്രകാശ് പറയുന്നു.

കോവിഡ് കാരണം വന്ന വിലക്ക് നീങ്ങിയെന്നാണ് പോത്തീസ് അധികൃതർ മറുനാടനോടു പറഞ്ഞത്. ലോക്ക് ഡൗൺ കാരണം ഒരുപാട് സ്റ്റോക്ക് മാളിലുണ്ട്. സ്റ്റോക്ക് ചീത്തയാകും. അതിനാൽ ഞങ്ങൾ അപേക്ഷ നൽകിയിരുന്നു സ്റ്റോക്ക് വിറ്റഴിക്കാനുള്ള അപേക്ഷ. അത് കൗൺസിൽ അപ്രൂവൽ നൽകിയ പ്രകാരമാണ് ഞങ്ങൾ വീണ്ടും തുറന്നത്. 220 ജീവനക്കാരിൽ മൂന്നു പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. അതിൽ ഒരാൾ നെഗറ്റീവ് ആയി. മറ്റു രണ്ടു പേർക്ക് സമ്പർക്കം വഴിയാണ് കോവിഡ് വന്നത്.

ഞങ്ങൾ സമൂഹവ്യാപനത്തിനു കാരണമായിട്ടില്ലെന്നു തോന്നിയതിനാലാണ് ഞങ്ങൾക്ക് പോത്തീസ് തുറക്കുന്നതിനു അനുമതി നൽകിയത്-പോത്തീസ് ജനറൽ മാനേജർ വെങ്കിടേഷ് മറുനാടനോട് പറഞ്ഞു. ലൈസൻസ് കാൻസൽ ചെയ്തിട്ടില്ല. സസ്‌പെൻഡ് ചെയ്യുകയാണ് ചെയ്തത്. മേയർ പറഞ്ഞപ്പോൾ അത് മാറിപ്പോയതാകും. ലൈസൻസ് കാലാവധി ഒരു വർഷത്തേക്ക് ആണ്. അത് റിന്യൂവൽ പ്രോസസ് ആണ്. ഒരു വര്ഷം കഴിയുമ്പോൾ അത് പുതുക്കി വാങ്ങണം എന്നാണ് പറഞ്ഞത്. അവർ അണുനശീകരണം നടത്താൻ ഏഴു ദിവസമാണ് പറഞ്ഞത്. അണുനശീകരണം ഞങ്ങൾ നടത്തിയിട്ടുണ്ട്. നിലവിലെ സ്റ്റോക്ക് തീരുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ഓണം പ്രമാണിച്ച് കടകൾ തുറക്കണം എന്ന അപേക്ഷ നിലവിൽ കോർപറേഷന് മുന്നിലുണ്ട്. ഇനി ഒരു മാസത്തിനുള്ളിൽ കോർപറേഷനെ സമീപിക്കേണ്ടതുണ്ട്. അവർ പിരീഡ് പറഞ്ഞിട്ടില്ല. തുറക്കാൻ അനുവാദം നൽകുകയാണ് ചെയ്തത്. അത് കഴിഞ്ഞിട്ട് പിന്നെ അവസാന തീരുമാനം എന്നാണ് പറഞ്ഞത്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചാണ് പ്രവേശനം നൽകുന്നത്. കോർപറേഷൻ നൽകിയ നിർദ്ദേശങ്ങൾ മുഴുവൻ പാലിക്കും-വെങ്കിടേഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP