Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുംബൈയിൽ കനത്ത മഴ; റോഡ്-റെയിൽ ഗതാഗതം താറുമാറിലായി; നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടർന്നുവരുന്നതായി മന്ത്രി ആദിത്യ താക്കറേ

മുംബൈയിൽ കനത്ത മഴ; റോഡ്-റെയിൽ ഗതാഗതം താറുമാറിലായി; നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടർന്നുവരുന്നതായി മന്ത്രി ആദിത്യ താക്കറേ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കനത്തമഴയെ തുടർന്ന് മുംബൈയിൽ റോഡ്-റെയിൽ ഗതാഗതം താറുമാറായി. മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളായ കുർള, സിയോൺ എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. വാഹനങ്ങളുൾപ്പടെ വെള്ളത്തിൽ മുങ്ങി. നഗരത്തിലും പരിസരപ്രദേശങ്ങളിലും 200 മില്ലീലിറ്ററിലധികം മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴ 48 മണിക്കൂർ നീണ്ടുനിൽക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ആശുപത്രിയിലെത്താൻ ബുദ്ധിമുട്ട് നേരിട്ടു. മുംബൈ നഗരത്തിലെ എല്ലാ ഓഫീസുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥർക്ക് എത്തിച്ചേരാൻ സാധിക്കാത്തതിനെ തുടൻന്ന് ബോംബെ ഹൈക്കോടതിയിലെ വെർച്വൽ വാദങ്ങൾ നീട്ടിവെച്ചു.

അവശ്യസേവനക്കാർക്കായി ഓടിയിരുന്ന ലോക്കൽ ട്രെയിനുകൾ ഇന്ന് സർവീസ് നടത്തിയില്ല. ചിലയിടങ്ങളിൽ മഴയെ തുടർന്ന് മരം വീണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടർന്നുവരുന്നതായി മന്ത്രി ആദിത്യ താക്കറേ അറിയിച്ചു. മഴയെ തുടർന്ന് ജനങ്ങളോട് വീട്ടിൽ തന്നെ കഴിയാൻ ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP