Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലവർഷത്തിന് കരുത്തേകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; അടുത്ത നാല് ദിവസം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കും  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : സംസ്ഥാനത്ത് കാലവർഷത്തിന് കരുത്തേകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തുകൂടി കരയിലേക്കു കയറാൻ ഒരുങ്ങുന്ന ന്യൂനമർദം അടുത്ത 4 ദിവസം കേരളം മുതൽ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കും.

ഈ മാസം 7,8,9 തീയതികളിൽ സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യും. ഈ ദിവസങ്ങളിൽ കനത്ത ജാഗ്രത പുലർത്തണം. മലയോര മേഖലകളിൽ മണ്ണിടിച്ചില് സാധ്യതയുണ്ട്. ഓഗസ്റ്റ് 10 ന് ശേഷം മഴയുടെ തീവ്രത കുറഞ്ഞേക്കും. അതിനിടെ അടുത്തയാഴ്ച ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടുമെന്നാണ് സൂചന. ഇതു തുടർമഴയ്ക്കും വഴിയൊരുക്കും. തുടർച്ചയായുള്ള ന്യൂനമർദ്ദങ്ങൾ കേരളത്തിലെ മഴക്കുറവ് നികത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.

ജൂൺ ഒന്നുമുതൽ ഇന്നലെ വരെ 19% മഴയുടെ കുറവാണ് സംസ്ഥാനത്തുള്ളത്. വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്. ഏഴു ജില്ലകളിലാണ് ശരാശരി മഴ ലഭിച്ചത്. എന്നാൽ ഇത്തവണ മഴ കനത്താലും മുൻ വർഷങ്ങളിലേതു പോലെ പ്രളയത്തിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.

തെക്കൻ കേരളത്തിൽ വ്യാപകമഴയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയും ലഭിക്കാനാണ് സാധ്യത. ഓഗസ്റ്റ് 20 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഓഗസ്റ്റ് അഞ്ചുമുതൽ അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP