Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടി; കാണാതായത് പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവിവിനെ അന്വേഷണവുമായി പൊലീസും

മറുനാടൻ ഡെസ്‌ക്‌

രുദ്രപൂർ: കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടി. ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗർ ജില്ലയിലെ ഒരു ആശുപത്രിയിൽ നിന്നുമാണ് കോവിഡ് രോഗി ഇറങ്ങിയോടിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് കോവിഡ് സ്ഥിരീകരിച്ചയുടൻ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.

പന്ത്നാഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശുപത്രിയിൽ നിന്നാണ് 33കാരനായ യുവാവ് ഇറങ്ങി ഓടിയത്. പനിയെ തുടർന്നാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. റിസൾട്ട് ലഭിച്ചയുടൻ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.

ഉദ്ദം സിങ് നഗർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്ന് നേരത്തെയും നിരവധി കോവിഡ് രോഗികൾ ചാടിപ്പോയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ ജില്ലയിലെ ബസ്നാപൂർ മേഖലയിലെ ഒരു ഗ്രാമീണ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ഒൻപത് കോവിഡ് രോഗികൾ രക്ഷപെട്ടിരുന്നു. മെയ് മാസത്തിൽ തന്നെ ഹരിപുരയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് 10 രോഗികൾ ചാടിപ്പോയി. പിന്നീട് ഇവരെ പൊലീസ് പിടികൂടി തിരികെ എത്തിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP