Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൈക്രോസോഫ്റ്റ് വിൽപന: ചർച്ചയ്ക്ക് ബൈറ്റ്ഡാൻസിന് അനുമതി

മൈക്രോസോഫ്റ്റ് വിൽപന: ചർച്ചയ്ക്ക് ബൈറ്റ്ഡാൻസിന് അനുമതി

പി പി ചെറിയാൻ

വാഷിങ്ടൺ: ചൈനീസ് ലിപ് സിങ്കിങ് ആപ്പായ ടിക് ടോക്, മൈക്രോസോഫ്റ്റിന് വിൽക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താൻ ബൈറ്റ്ഡാൻസിന് അനുമതി.

ചർച്ച നടത്താനായി 45 ദിവസത്തെ സമയമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബൈറ്റ്ഡാൻസിന് അനുവദിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് CEO സത്യാ നദല്ല ട്രംപുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വിൽപ്പനയിൽ ചർച്ചയാകാമെന്ന് ട്രംപ് നിലപാടെടുത്തത്. കൂടാതെ, ട്രംപിന്റെ ഉപദേഷ്ടാക്കളിൽ ചിലർ വിൽപ്പനയെ പിന്തുണയ്ക്കണമെന്നു `സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.

ടിക് ടോക് ഏറ്റെടുക്കാനൊരുങ്ങിയ മൈക്രോസോഫ്റ്റിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ ട്രംപ് അമേരിക്കയിൽ ടിക് ടോക് നിരോധിക്കാനൊരുങ്ങുന്നതായി അറിയിച്ചിരുന്നു. സൈബർ സുരക്ഷ, കൊറോണ വൈറസ് എന്നിവയെ കുറിച്ചുള്ള പ്രസിഡന്റിന്റെ ആശങ്ക മൈക്രോസോഫ്റ്റ് മനസിലാക്കുന്നതായും സമ്പൂർണ സുരക്ഷാ അവലോകനത്തിന് ശേഷമാകും ടിക് ടോക് ഏറ്റെടുക്കുകയെന്നും മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കൂടാതെ, യുണൈറ്റഡ് ട്രഷറി ഉൾപ്പടെ യുഎസിന് ശരിയായ ആനുകൂല്യങ്ങൾ നൽകുന്നതിനു ഇത് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസ്ലാൻഡ് എന്നിവിടങ്ങളിലെ ടിക്ടോക്കിന്റെ പ്രവർത്തനങ്ങളാകും മൈക്രോസോഫ്റ്റ് ഏറ്റെടുക്കുക.

അമേരിക്കൻ ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റകൾ അമേരിക്കയ്ക്ക് കൈമാറുമെന്ന് ഉറപ്പാക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. എന്നാൽ, എത്ര രൂപയ്ക്കാണ് മൈക്രോസോഫ്റ്റ് ടിക്ടോക് ഏറ്റെടുക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP