Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് സ്വന്തമാക്കി; 22 കാരി സഫ്ന നാസറുദ്ദീൻ നേടിയത് സിവിൽ സർവീസിലെ മിന്നുന്ന നേട്ടം; ഓൾ ഇന്ത്യ തലത്തിൽ 45ാം റാങ്കും കേരളത്തിൽ മൂന്നാം റാങ്കും; റിട്ടേർഡ് സബ് ഇൻസ്പെക്ടറായ പിതാവിന് മകളുടെ വിജയത്തിൽ ഇരട്ടി സന്തോഷം; സിവിൽ സർവീസിൽ ഫലത്തിൽ മലയാളത്തിന് അഭിമാനമായി പേയാട് സ്വദേശി സഫ്ന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ 45ാം റാങ്ക് ഈ തിരുവനന്തപുരം സ്വദേശിനിക്ക് സ്വന്തം. ഓൾ ഇന്ത്യ ലെവലിൽ 45-ാം റാങ്കും കേരളത്തിൽ 3-ാം റാങ്കും നേടിയാണ് പേയാട് സ്വദേശിനി സഫ്‌ന നാസറുദ്ദീൻ(22) വിജയം നേടിയിരിക്കുന്നത്. ആദ്യമായി എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ തന്നെ കേരളത്തിന്റെ അഭിമാനമാകാൻ സഫ്‌നയ്ക്ക് കഴിഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ്സുകാരിയെന്ന നേട്ടം കൂടി് സഫ്‌നയ്ക്ക് സ്വന്തമായി കഴിഞ്ഞു.

മാർ ഈവാനിയോസ് കോളേജിൽ നിന്നും എക്കണോമിക്‌സിൽ ബിരുദം നേടിയ സഫ്‌നയ്ക്ക് യൂണിവേഴ്‌സിറ്റി തലത്തിൽ ഒന്നാം റാങ്കും പ്ലസ്ടുവിനു സിബിഎസ്ഇ ആൾ ഇന്ത്യ ലെവവലിൽ ഒന്നും റാങ്കും നേടിയിരുന്നു.പിതാവ് നാസറുദീൻ റിട്ടയേർഡ് എസ്ഐ ആണ്. 35 വർഷം പൊലീസിൽ സേവനം ചെയ്തിട്ടുണ്ട് അദ്ദേഹം. റംലയാണ് മാതാവ്.

2019ലെ സിവിൽ സർവീസ് ഫലം ഇന്നാണ് പ്രസിദ്ധീകരിച്ചത്. സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച് മലയാളി തിളക്കം തന്നെയായിരുന്നു. 2019 സെപ്റ്റംമ്പറിൽ എഴുതിയ മെയിൻ എഴുത്ത് പരീക്ഷയുടേയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ നടന്ന അഭിമുഖ പരീക്ഷയുടേയിം ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളിൽ പത്ത് മലയാളികളും ഉൾപ്പെടുന്നു. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.

റാങ്ക് നേടിയ മലയാളികൾ (റാങ്ക്, പേര് എന്നീ ക്രമത്തിൽ)

5 സിഎസ്. ജയദേവ്

36 ആർ. ശരണ്യ

45 സഫ്ന നസ്റുദ്ദീൻ

47 ആർ. ഐശ്വര്യ

55 അരുൺ എസ്. നായർ

68 എസ്. പ്രിയങ്ക

71 ബി. യശശ്വിനി

89 നിഥിൻ കെ. ബിജു

92 എ.വി. ദേവി നന്ദന

99 പി.പി. അർച്ചന

പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. ംംം.ൗുരെ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാം. രാജ്യത്താകെ 829 പേരാണ് യോഗ്യത നേടിയത്. ഇവരെ യഥാക്രമം ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സർവീസ് ഗ്രൂപ് എ, ബി എന്നവിടങ്ങളിൽ നിയമിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP