Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പമ്പുകടിയേറ്റ് 20 മിനിട്ടിനുള്ളിൽ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മറുവിഷം നൽകിയത് മൂന്നര മണിക്കൂർ വൈകി; വിഷം അധികം ഏറ്റിട്ടില്ലെന്ന് ഉറപ്പ് നൽകിയ അധികൃതർ പിന്നീട് അറിയിച്ചത് നിലഅതീവ ഗുരുതരമെന്ന്; പരിയാരം മെഡിക്കൽ കോളജ് എത്താൻ നിർദേശിച്ചെങ്കിലും കോവിഡ് കേസുകൾ കാരണം ചികിത്സ വൈകിച്ചെന്നും ആരോപണം; നീലേശ്വരത്ത് പാമ്പുകടിയേറ്റ യുവതിക്ക് ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

നീലേശ്വരം: പമ്പുകടിയേറ്റ യുവതിക്ക് ചികിത്സ് വൈകിയത് മൂലം ദാരുണാന്ത്യം. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. കാസർകോട് ഡി.സി.ആർ.ബി.യിലെ എസ്‌ഐ. പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ ലതീഷിന്റെ ഭാര്യ എ.വി. അർച്ചന(40)യാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11-ഓടെ മരിച്ചത്.

പെരളശ്ശേരി സ്വദേശികളായ എ.വി. പവിത്രന്റെയും സ്വർണവല്ലിയുടെയും മകളാണ്. ജൂലായ് 21-ന് വൈകീട്ട് 6.45-ഓടെയാണ് ഇവർക്ക് വീട്ടുവളപ്പിൽനിന്ന് അണലിയുടെ കടിയേറ്റത്. 20 മിനിറ്റിനകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. മൂന്നര മണിക്കൂർ വൈകിയാണ് മറുവിഷം നൽകിയതെന്ന് അർച്ചനയുടെ ഭർത്തൃസഹോദരൻ കെ. സനീഷ് ആരോപിച്ചു.

വിഷം കൂടുതൽ ഏറ്റിട്ടില്ലെന്നു പറഞ്ഞ അധികൃതർ 22-ന് രാത്രി ഏഴോടെയാണ് നില ഗുരുതരമാണെന്നും വൃക്കയെ ബാധിച്ചിട്ടുണ്ടെന്നും പറയുന്നത്. പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനും നിർദ്ദേശിച്ചു. പരിയാരത്തെത്തിയെങ്കിലും കോവിഡ് കേസുകൾകാരണം ചികിത്സ ലഭിക്കാൻ വൈകിയെന്നും ഇദ്ദേഹം പറഞ്ഞു.

കുറച്ചുദിവസം പരിയാരത്ത് തുടർന്നെങ്കിലും ആശുപത്രിയിൽ കോവിഡ് വ്യാപിച്ചതിനാൽ കണ്ണൂർ എ.കെ.ജി. ആശുപത്രിയിലേക്കു മാറ്റാൻ അധികൃതർ നിർദ്ദേശിച്ചു.അപ്പോഴേക്കും കാലിലാകെ രക്തം കട്ടപിടിച്ചിരുന്നു. നില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ചികിത്സയുടെ ഭാഗമായി കാൽമുട്ട് വരെയുള്ള ഭാഗം മുറിച്ചുമാറ്റി. ഇടുപ്പുവരെ പിന്നീട് മുറിക്കേണ്ട നിലവന്നു. അപ്പോഴേക്കും വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.എല്ലാ ചികിത്സകളും കൃത്യസമയത്ത് നൽകിയിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.വി. പ്രകാശൻ പറഞ്ഞു. അർച്ചനയുടെ മക്കൾ: ജിതിൻ, നിധിൻ. സഹോദരൻ: അനൂപ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP