Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2006 മുതൽ 2012 വരെ നടന്ന മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നവീകരണത്തിൽ 102.44 കോടി രൂപയുടെ ക്രമക്കേടുകൾ; പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് വ്യവസ്ഥകൾ പാലിക്കാതെയും; സിബിഐ അന്വേഷണത്തിൽ കുടുങ്ങുക നിർമ്മാണ കമ്പനിയും ഉദ്യോ​ഗസ്ഥരും

2006 മുതൽ 2012 വരെ നടന്ന മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നവീകരണത്തിൽ 102.44 കോടി രൂപയുടെ ക്രമക്കേടുകൾ; പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് വ്യവസ്ഥകൾ പാലിക്കാതെയും; സിബിഐ അന്വേഷണത്തിൽ കുടുങ്ങുക നിർമ്മാണ കമ്പനിയും ഉദ്യോ​ഗസ്ഥരും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നെന്ന് സിബിഐ കണ്ടെത്തലിന് പിന്നാലെ ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേർ കുടുങ്ങുമെന്ന് ഉറപ്പായി. സംഭവത്തിൽ, നിർമ്മാണ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെയും ദേശീയപാത അഥോറിറ്റി അധികൃതർക്കും എതിരെ കേസെടുത്ത സിബിഐ കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചു. കൊച്ചിയിലെ സിബിഐ. കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി എം.ഡി. വിക്രം റെഡ്ഡിയെ ഒന്നാംപ്രതിയാക്കിയാണ്എഫ്ഐആർ. പ്രാഥമിക അന്വേഷണത്തിൽ തന്നെ ​ഗുരുതരമായ ക്രമക്കേടുകളും കരാർ ലംഘനങ്ങളും സിബിഐ കണ്ടെത്തിയിരുന്നു. കേസിൽ ദേശീയപാത അഥോറിറ്റിയിലെ ഉദ്യോഗസ്ഥരും പ്രതികളായേക്കുമെന്നാണ് സിബിഐ. നൽകുന്ന സൂചന.

പാലിയേക്കരയിലെ ടോൾ പിരിവിനെതിരേയും ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിക്കെതിരേയും നേരത്തെ മുതൽ ഗുരുതരമായ ആരോപണങ്ങളുണ്ടായിരുന്നു. നിർമ്മാണത്തിന് മുടക്കിയ തുകയുടെ വലിയൊരു ശതമാനവും ടോൾപിരിവിലൂടെ തിരിച്ചുകിട്ടിയിട്ടും 2028 വരെ ടോൾ പിരിക്കാൻ കരാർ നൽകിയതും വിവാദമായി. ടോൾപിരിക്കുന്നതിനൊപ്പം ദേശീയപാതയുടെ അറ്റക്കുറ്റപ്പണികളും അടിപാത അടക്കമുള്ള നിർമ്മാണങ്ങളും കമ്പനി നടത്തിയിട്ടില്ലെന്നും ആരോപണമുയർന്നിരുന്നു. കരാറിലെ ഈ വ്യവസ്ഥകളൊന്നും നടപ്പാക്കാതെയാണ് കമ്പനി പാലിയേക്കരയിൽ ടോൾ പിരിവ് നടത്തിവരുന്നത്.

2006 മുതൽ 2012 വരെ നടന്ന മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നവീകരണത്തിൽ വലിയ ക്രമക്കേടുകൾ നടന്നതായാണ് സിബിഐ.യുടെ കണ്ടെത്തൽ. ആകെ 102.44 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായും വ്യവസ്ഥകൾ പാലിക്കാതെയാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നതെന്നും സിബിഐ.യുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇതിനുപിന്നാലെയാണ് കമ്പനിയെയും ദേശീയപാത അഥോറിറ്റി അധികൃതരെയും പ്രതികളാക്കി കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP