Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമൻ; ഭഗവാൻ രാമന്റെയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക കൂടിച്ചേരലിന്റെയും അവസരമാകട്ടെ; അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി; രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്കയുടെ അഭിപ്രായത്തിൽ വെട്ടിലായത് കേരളത്തിലെ കോൺഗ്രസ് നേതൃത്വം

ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമൻ; ഭഗവാൻ രാമന്റെയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക കൂടിച്ചേരലിന്റെയും അവസരമാകട്ടെ; അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധി; രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്കയുടെ അഭിപ്രായത്തിൽ വെട്ടിലായത് കേരളത്തിലെ കോൺഗ്രസ് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ പിന്തുണച്ചു കൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ക്ഷേത്രനിർമ്മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമൻ. രാമൻ എല്ലാവർക്കുമൊപ്പമാണെന്നും പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.

ഭഗവാൻ രാമന്റെയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക കൂടിച്ചേരലിന്റെയും അവസരമാകട്ടെ - പ്രിയങ്കഗാന്ധി ട്വിറ്ററിൽ കുറിച്ചു. നേരത്തെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും,കോൺഗ്രസ് നേതാവായ മനീഷ് തിവാരിയും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നു. പള്ളിതകർത്തുകൊണ്ട് ക്ഷേത്രം നിർമ്മിക്കുന്നതിനെ അംഗീകരിക്കുന്നില്ല പക്ഷെ ക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്നുവെന്നതാണ് കോൺഗ്രസിന്റെ നിലപാട്.

അതിനിടെ പ്രിയങ്കഗാന്ധിയുടെ പരാമർശം കേരളത്തിലെ കോൺഗ്രസുകാരെയാണ് വെട്ടിലാക്കുന്നത്. നേരത്തെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചു കൊണ്ടു രംഗത്തെത്തിയ മധ്യപ്രദേശിലെ നേതാക്കളായ കമൽനാഥിനെയും ദിഗ്‌വിജയ് സിംഗിനെയും വിമർശിച്ചു സമസ്ത മുഖപത്രം രംഗത്തെത്തിയിരുന്നു. കമൽനാഥിന്റെ പ്രസ്താവന മറ്റു നേതാക്കളെക്കാൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളെയാണ് വെട്ടിലാക്കിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം മുഴുവൻ ഇന്ത്യക്കാരുടേയും സമ്മതത്തോടെയാണെന്ന കമൽനാഥിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഇ.കെ. വിഭാഗം സമസ്ത ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം അറിഞ്ഞശേഷം പ്രതികരിക്കുമെന്ന് മുസ്്ലിം ലീഗും വ്യക്തമാക്കിയിരുന്നത്. പ്രിയങ്കയുടെ നിലപാടോടെ മുസ്ലിംലീഗും സമ്മർദ്ദത്തിലായ സാഹചര്യം ഉണ്ടായി.

കോൺഗ്രസിന്റെ നെറ്റിത്തടത്തിലെ മതേതര സുവർണമുദ്ര അധികാരത്തിന്റെ മാധുര്യം നുണഞ്ഞ ചില നേതാക്കൾ മായ്ച്ച് കളയുന്നുവെന്ന വിമർശനവുമായി കോൺഗ്രസ് നേതാക്കൾക്കെതിരേ സമസ്ത രംഗത്തെത്തിയത്. തങ്ങളുടെ മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് രാമക്ഷേത്ര നിർമ്മാണത്തെ പ്രശംസിച്ചെത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന് കോൺഗ്രസ് നേതാവുമായ കമൽനാഥ്, കോൺഗ്രസിന്റെ മറ്റൊരു മുതർന്ന നേതാവും രാജ്യസഭാംഗവുമായ ദ്വിഗ്വിജയ് സിങ് എന്നിവർക്കെതിരേ എഡിറ്റോറിയലുമായി സമസ്ത രംഗത്തെത്തിയത്.

ഇന്ത്യയിലെ എല്ലാവരുടേയും സമ്മതത്തോടെയാണ് ബാബ്‌റി മസ്ജിദ് നിന്നയിടത്ത് ക്ഷേത്രം പണിയുന്നതെന്ന് കഴിഞ്ഞ ദിവസം കമൽനാഥ് പറഞ്ഞിരുന്നു. രാമക്ഷേത്രം ഉയരണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്ന് ദ്വിഗ്വിജയ് സിംഗും പറയുന്നു. ഇങ്ങനെയുള്ള ആഗ്രഹം രാജീവ് ഗാന്ധി ദ്വിഗ്വിജയ് സിംഗിനോട് പറഞ്ഞിരുന്നോയെന്നും എഡിറ്റോറിയൽ ചോദിക്കുന്നുണ്ട്. എതാനും സീറ്റുകൾക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാജീവ് ഗാന്ധി ബാബറി മസ്ജിദ് തുറന്ന് കൊടുത്തതാണ് മസ്ജിദിന്റെ തകർച്ചയ്ക്കും സംഘപരിവാർ രാഷ്ട്രീയത്തിന് ഇന്ത്യൻ ഭൂമികയിൽ വേരുറപ്പിക്കാനും അവസരമൊരുക്കിയത്. ഈ ചരിത്രപാഠം കോൺഗ്രസ് മനസ്സിലാക്കണം. ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് കോൺഗ്രസിന്റെ അടിസ്ഥാന തത്വം മുറുകെ പിടിച്ച് ഇന്ത്യൻ ജനതയ്ക്ക് പുതിയ ദിശാബോധം നൽകണം. പകരം മൃദുഹിന്ദുത്വ നയം തുടരാനാണ് തീരുമാനമെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും കോൺഗ്രസിന്റെ അടയാളം മാഞ്ഞുപോവുന്ന കാലം വിദൂരമായിരിക്കില്ലെന്നും സമസ്ത ഓർമിപ്പിക്കുന്നു.

ഏതാനും സീറ്റുകൾക്ക് വേണ്ടി ഹിന്ദുത്വ രാഷ്ട്രീയം പയറ്റുന്ന കമൽനാഥിനെ പോലെയുള്ളവരെ പിഴുതെറിയണം. തളികയിലെന്ന വണ്ണം കിട്ടിയ മധ്യപ്രദേശിലെ ഭരണം മൃദുഹിന്ദുത്വം പയറ്റിയിട്ടും നിലനിർത്താനാവാതെ പോയ നേതാവണ് കമൽനാഥ്. ബിജെപിയുടെ രാഷ്ട്രീയ അജൻഡ തുറന്ന് കാട്ടുന്നതിന് പകരം അവരോടൊപ്പം ചേർന്ന്‌പോകുന്ന രാഷ്ട്രീയ നയം സ്വീകരിക്കുക എന്നത് ആത്മഹത്യാപരമാണെന്ന് എന്തുകൊണ്ട് കോൺഗ്രസ് ചിന്തിക്കുന്നില്ലെന്നും എഡിറ്റോറിയിൽ ചോദിക്കുന്നു.

അതേസമയം ഈ വിഷയത്തിൽ പള്ളി പൊളിച്ച് അമ്പലം പണിയുന്നതിനോട് എന്നും കോൺഗ്രസിന് എതിർപ്പാണെന്നാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചിരുന്ന നിലരാട്. കെ മുരളീധരനും ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഇതിന് ശേഷം അയോധ്യാ വിഷയത്തിലെ സുപ്രീംകോടതി വിധിയെ എല്ലാവരും മാനിക്കുന്നുണ്ട്. അതിനർത്ഥം ബാബരി മസ്ജിദ് തകർത്തതിനെ അംഗീകരിക്കുന്നു എന്നല്ലെന്നായിരുന്നു തൃശ്ശൂർ എംപി ടി എൻ പ്രതാപൻ പ്രതികരിച്ചിരുന്നത്. കോൺഗ്രസിന് വലുത് മൂല്യങ്ങളാണ്. അധികാരത്തിന് വേണ്ടി എന്തുമാവാം എന്നാണെങ്കിൽ അത് കോൺഗ്രസിൽ നിന്നുതന്നെ വേണമെന്ന് ചിന്തിക്കുകയുമരുതെന്നും ടി എൻ പ്രതാപൻ പറയുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP