Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മർകസ് യുനാനി മെഡിക്കൽ കോളേജ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാർ ഇന്ന്

സ്വന്തം ലേഖകൻ

മർകസ് നോളജ് സിറ്റി: കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പാരമ്പര്യ ചികിത്സാ സംവിധാനങ്ങളും വിദഗ്ദ്ധരുടെ സേവനങ്ങളും കൂടെ പ്രയോജന പെടുത്തുന്നത് അനുപേക്ഷണീയമാണെന്ന കേന്ദ്ര ആയുഷ് വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മർകസ് യുനാനി മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ഇന്ന് (ചൊവ്വ) അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സയിലും യൂനാനി വൈദ്യശാസ്ത്രത്തിന്റെ സാധ്യതകൾ കൂടെ പ്രയോജനപ്പെടുത്തണമെന്ന് മർകസ് യൂനാനി മെഡിക്കൽ കോളേജ് കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 'മഹമാരിയെപ്രതിരോധിക്കുന്നതിൽ പാരമ്പര്യ വൈദ്യ ശാസ്ത്രത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ രാത്രി 7നു ആരംഭിക്കുന്ന വെബിനാറിൽ ഡോ.കൃഷ്ണ കുമാർ (ചെയർമാൻ,കോയമ്പത്തൂർ ആര്യ വൈദ്യശാല), ഡോ. മദൻ തങ്കവേലു (കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, യു.കെ), ഹകീം സലീം ഖാൻ (കോളേജ് ഓഫ് മെഡിസിൻ ആൻഡ് ഹീലിങ്, യു .കെ), ഡോ.അമർ ബോധി (അസോ. പ്രൊഫസ്സർ, ഗവമെന്റ് ഹോമിയോപ്പതി മെഡിക്കൽ കോളജ്, ഡൽഹി), ഡോ. തിരുനാരായൺ (സെന്റർ ഫോർ ട്രെടീഷനൽ മെഡിസിൻ ആൻഡ് റിസേർച്ച്- സിദ്ധ), ഡോ. ശാഹുൽ ഹമീദ് (മർകസ് യുനാനി മെഡിക്കൽ കോളേജ്) തുടങ്ങിയവർ പങ്കെടുക്കും.മർകസ് നോളെജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉൽഘാടനം ചെയ്യും. നോളജ് സിറ്റി സി ഇ.ഒ ഡോ.അബ്ദുൽ സലാം മുഹമ്മദ് ചർച്ച നിയന്ത്രിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP