Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റിനിൽ കോവിഡ് മരണം 150 ആയി; പുതിയ കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകുന്നു

ബഹ്‌റിനിൽ കോവിഡ് മരണം 150 ആയി; പുതിയ കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകുന്നു

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റിനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരനസംഖ്യ 150 ആയി. ഇന്നലെ രണ്ട് പ്രവാസികളും ഒരു സ്വദേശി പൗരനുമാണ് മരണമടഞ്ഞത്. സ്വദേശിക്ക് 58 വയസും 68 വയസ്സുള്ള പ്രവാസിയും, 43 വയസ്സുള്ള പ്രവാസി വനിതയുമാണ് മരിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബഹറിനിൽ കോവിഡ് വ്യാപന നിരക്ക് ക്രമാതീതമായി കുറയുന്നതായി കാണുവാൻ സാധിക്കുന്നത് ആശ്വാസകരമാണ്. ദിവസവും 600 ന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നതിൽ നിന്നും 200 നും 300 നും ഇടയിലായി കേസുകളുടെ എണ്ണം കുറഞ്ഞു. ഇന്നലെ 299 പുതിയ കേസാണ് റിപ്പോർട്ട് ചെയ്തത്.

നിലവിൽ 2678 പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 75 പേർ ചികിത്സയിലും 48 രോഗികളുടെ നില ഗുരുതരമാണ്. 850,648 പേരിൽ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്. ഇതിൽ 41835 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 39007 രോഗികൾ രോഗമുക്തി നേടി. ഇന്നലെ മാത്രം 341 രോഗികളാണ് രോഗം ഭേദമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP