Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഹമ്മദ് അലിയും മുഹമ്മദ് ഇബ്രാഹിമും അടങ്ങുന്ന പ്രതികൾ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരത്ത്; കോവളത്തെ ഹോട്ടൽ ഉദയ് സമുദ്രയിൽ പ്രതികൾ ഒത്തുചേർന്നത് നാല് ദിവസം; ലോക്ക് ഡൗൺ മറയാക്കി സ്വർണം കടത്താനുള്ള പദ്ധതിയിലും ഇവർ പങ്കാളികളായി; സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചത് തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചെന്നും എൻ.ഐ.എ കണ്ടെത്തി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത മുഹമ്മദ് അലിയും മുഹമ്മദ് ഇബ്രാഹിമും അടക്കമുള്ള പ്രതികൾ ഒത്തുചേർന്നതും ഗൂഢാലോചന നടത്തിയതും തിരുവനന്തപുരത്തെന്ന് എൻ.ഐ.എ കണ്ടെത്തൽ.തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ അപ്പോളോ ഡിമോറയിലും കോവളത്തെ ഹോട്ടൽ ഉദയ് സമുദ്രയിലുമാണ് പ്രതികൾ ഒത്തുചേർന്നത്. ഇവിടങ്ങളിൽ ജൂൺ 24-നും 28-നും പ്രതികൾ താമസിച്ചിരുന്നതിന്റെ ഹോട്ടൽ രേഖകൾ എൻ.ഐ.എ.യ്ക്കു ലഭിച്ചു.

ഗൾഫിലുള്ള റബിൻസുമായി അടുത്ത ബന്ധമുള്ളവരാണ് മുഹമ്മദലിയും മുഹമ്മദലി ഇബ്രാഹിമും. ലോക്ഡൗൺ കാലം മറയാക്കി കൂടുതൽ സ്വർണം കടത്താനുള്ള പദ്ധതിയിൽ ഇരുവരും പങ്കാളികളായിരുന്നു. റമീസിന്റെയും ജലാലിന്റെയും നിർദേശാനുസരണമാണ് ഇരുവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സ്വർണം വിതരണം ചെയ്തിരുന്നത്. ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽവെച്ച് ജൂൺ 28-നാണ് ഇവർ സ്വർണം കൈമാറിയതായി എൻ.ഐ.എ കണ്ടെത്തൽ.

മുഹമ്മദലിയും മുഹമ്മദലി ഇബ്രാഹിമും തിരുവനന്തപുരത്തേക്കു നടത്തിയ യാത്രയുടെ വിവരങ്ങളും ഈ ദിവസങ്ങളിൽ ഇരുവരും ഒട്ടേറെത്തവണ ജലാലിനെയും റമീസിനെയും വിളിച്ചതിന്റെ തെളിവുകളും എൻ.ഐ.എ.യുടെ കൈയിലുണ്ട്.2013 മുതൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് റമീസ് ചോദ്യംചെയ്യലിൽ സമ്മതിച്ചതായും എൻ.ഐ.എ. റിപ്പോർട്ടിൽ പറയുന്നു.

വിദേശത്തുനിന്ന് വൻതോതിലാണ് രാജ്യത്തെ വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയും ഇവർ സ്വർണം കടത്തിയത്. നിയമവിരുദ്ധമായ സ്വർണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടായി ഇവർ ഉപയോഗിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വർണക്കടത്തിനു പിന്നിൽ രാജ്യത്തിനകത്തും പുറത്തും ഉന്നത സ്വാധീനമുള്ള വ്യക്തികളുടെ സാന്നിധ്യമുണ്ട്. സ്വർണം കടത്താൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. കേരളത്തിലും ഗൾഫിലുമുള്ള ആളുകൾ ചേർന്ന വലിയൊരു സംഘം ഇതിനു പിന്നിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രതികളെ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും എൻ.ഐ.എ. റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP