Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവല്ലയിൽ പൊലീസുകാരനെ വെട്ടിയ ഗുണ്ടാസംഘത്തെ എസ്‌പിയുടെ ഷാഡോ സംഘം പൊക്കി; പ്രതികളെ പൊലീസ് പൊക്കിയത് കണിയാമ്പാറയിൽ വച്ച്

തിരുവല്ലയിൽ പൊലീസുകാരനെ വെട്ടിയ ഗുണ്ടാസംഘത്തെ എസ്‌പിയുടെ ഷാഡോ സംഘം പൊക്കി; പ്രതികളെ പൊലീസ് പൊക്കിയത് കണിയാമ്പാറയിൽ വച്ച്

ശ്രീലാൽ വാസുദേവൻ

തിരുവല്ല: പിടിക്കാൻ ചെന്ന പൊലീസുകാരനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതികളായ ഗുണ്ടാ നേതാക്കന്മാരെ കസ്റ്റഡിയിൽ എടുത്തു. ഒളിവിലായിരുന്ന ഇവരെ ഷാഡോ എസ്ഐ ആർഎസ് രഞ്ജുവിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കവിയൂർ കണിയാമ്പാറ ജങ്ഷന് സമീപം വച്ച് ഗുണ്ടാനേതാക്കളായ ലിജിൻ, ബിജിത്ത് എന്നിവർ ചേർന്ന് പൊലീസ് സംഘത്തെ ആക്രമിച്ചത്. തിരുവല്ല സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാറിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ ചുണ്ട് അറ്റ് തൂങ്ങി. തുടർന്ന് രക്ഷപ്പെട്ട പ്രതികൾക്കായി ജില്ലയിലെ മുഴുവൻ പൊലീസും അരിച്ചു പെറുക്കുകയായിരുന്നു.

കവിയൂർ കണിയാമ്പാറയിൽ വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളാണ് ലിജിൻ , ബിജിത് എന്നിവർ. വീടാക്രമണം ഇവർ ക്വട്ടേഷൻ എടുത്തിരുന്നതാണ്. ആക്രമണത്തിന് ശേഷം മുങ്ങിയ ഇവർക്ക് വേണ്ടി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തിരുവല്ല സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ മഫ്തിയിൽ സ്വകാര്യ കാറിലാണ് പ്രതികളെ തേടി എത്തിയത്. കണിയാമ്പാറയിൽ വച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന സ്‌കോർപ്പീയോ കാറിന് കുറുക്ക് വച്ച് പൊലീസ് സംഘം തടഞ്ഞു. പൊലീസുകാരെ മനസിലാകാതിരുന്ന പ്രതികൾ ഇത് തങ്ങൾക്ക് നേരെയുള്ള എന്തോ ക്വട്ടേഷൻ ആണെന്ന് കരുതിയാണ് വടിവാളുമായി ചാടിയിറങ്ങി വെട്ടിയത്.

വെട്ടു കൊള്ളാതിരിക്കാൻ നിലത്തേക്ക് കുനിഞ്ഞിരുന്ന സന്തോഷിന്റെ ചിറിക്ക് വാൾ കൊണ്ടു. ഇതോടെ പൊലീസ് സംഘം ഒന്നു പരിഭ്രമിച്ചതോടെയാണ് പ്രതികൾ രക്ഷപ്പെട്ടത്. പൊലീസിനെയാണ് വെട്ടിയതെന്ന് മനസിലായ സംഘം ഒളിവിൽ പോയി. തിരുവല്ല ഡിവിഷനിലെ മുഴുവൻ സ്റ്റേഷനിലെയും പൊലീസുകാർ ഇവർക്കായി രംഗത്ത് ഇറങ്ങിയിരുന്നു. പ്രതികളിൽ ഒരാളായ ലിജിനാണ് വെട്ടിയത്. സി പി ഒ സന്തോഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP