Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുതിയ ഡിവിഷൻ അംഗീകരിക്കണമെങ്കിൽ 15 കുട്ടികൾ വേണം; കുട്ടികളുടെ എണ്ണം നാലു വർഷം നിന്നാൽ മാത്രം പുതിയ തസ്തിക: എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് കർശന നിലപാടുമായി ധനവകുപ്പ്

പുതിയ ഡിവിഷൻ അംഗീകരിക്കണമെങ്കിൽ 15 കുട്ടികൾ വേണം; കുട്ടികളുടെ എണ്ണം നാലു വർഷം നിന്നാൽ മാത്രം പുതിയ തസ്തിക: എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് കർശന  നിലപാടുമായി ധനവകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് കർശന നിലപാടുമായി ധനവകുപ്പ്. നിയന്ത്രണമില്ലാതെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന നിയമനങ്ങൾ നിയന്ത്രിക്കണമെന്നാണ് ചെലവുചുരുക്കാനുള്ള മാർഗങ്ങളിൽ പ്രധാന നിർദ്ദേശം. പുതിയ ഡിവിഷനുകൾ രൂപീകരിക്കുന്നതിനടക്കം കർശനമായ നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസനിയമവും ചട്ടങ്ങളും ഭേദഗതിചെയ്യാനുള്ള കരട് നിർദ്ദേശത്തിൽ പ്രധാനമായും ഉള്ളത്. കരട് നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു നൽകും. മന്ത്രിസഭ അംഗീകരിച്ച് നിയമം ഭേദഗതിചെയ്താലേ ഈ നിബന്ധനകൾ നടപ്പാകൂ.

നിയന്ത്രണങ്ങൾ ഇങ്ങനെ
1) ഒരു ഡിവിഷനിലെ കുട്ടികളുടെ എണ്ണം 35 ആണ്. 36 ആയാൽ അടുത്ത ഡിവിഷന് അനുമതി നൽകുമായിരുന്നു. ഇത് നിർത്തും.

2) പുതിയ ഡിവിഷൻ അംഗീകരിക്കണമെങ്കിൽ 15 കുട്ടികളെങ്കിലും വേണം. നാലുവർഷം ഈ വർധന നിലനിന്നാലേ തസ്തികയ്ക്ക് അംഗീകാരം നൽകൂ.

3) കുട്ടികളുടെ എണ്ണം കണക്കാക്കുന്നത് ബയോമെട്രിക് പഞ്ചിങ്ങിലൂടെയാവണം. ആധാർ ഏർപ്പെടുത്തിയിട്ടുപോലും കുട്ടികളുടെ എണ്ണത്തിൽ മാനേജ്മെന്റുകൾ തട്ടിപ്പ് നടത്തുന്നുണ്ട്.

4) നിയമനങ്ങൾ അംഗീകരിക്കുന്നത് ഇപ്പോൾ എ.ഇ.ഒ.മാരും ഡി.ഇ.ഒ.മാരുമാണ്. ആ അധികാരം വകുപ്പുസെക്രട്ടറിമാരിലേക്കു മാറ്റും.

ശമ്പളം ബാധ്യത

ശമ്പളത്തിന്റെ ബാധ്യത മുഴുവൻ സർക്കാർ ഏറ്റെടുത്തതാണ് മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ ശമ്പളച്ചെലവിന്റെ അനുപാതം കൂടിനിൽക്കാൻ കാരണമെന്ന് മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം അധ്യക്ഷനായ സമിതി ചൂണ്ടിക്കാണിച്ചു. കേരളത്തിൽ സർക്കാർ ജീവനക്കാർക്കും തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിലെയും മൊത്തം ശമ്പളച്ചെലവ് തനതുവരുമാനത്തിന്റെ 72.95 ശതമാനമാണ്. ഗുജറാത്തിൽ ഇത് 40.63-ഉം തമിഴ്‌നാട്ടിൽ 36.85-ഉം മാത്രമാണ്.

ഉന്നതസമിതി വേണം

സർക്കാർ നൽകുന്ന പണവും അതുകൊണ്ടുള്ള പ്രയോജനവും വിലയിരുത്താനും പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കാനും ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും സമിതി നിർദ്ദേശിച്ചിരുന്നു.

നിയന്ത്രണം എതിർപ്പിന് വഴിവെക്കും. നിയമനങ്ങൾ അംഗീകരിക്കുന്നത് വകുപ്പ് സെക്രട്ടറിയിലേക്കു മാറ്റാൻ നേരത്തേ തീരുമാനിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതി ഭാവിയിലെങ്കിലും സുരക്ഷിതമാകണമെങ്കിൽ അത്തരമൊരു തീരുമാനം ഇനിയെങ്കിലും എടുത്തേതീരൂ എന്ന നിലപാടിലാണ് ധനവകുപ്പ്. ഇക്കാര്യം ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.

ജീവനക്കാരുടെ എണ്ണം

വർഷം 2017-18 2018-19 2019-20 2020-21

സർക്കാർ 3,71,224 3,74,121 3,77,065 3,81,862

എയ്ഡഡ് 1,38,058 1,36,954 1,38,574 1,39,669

ആകെ 5,22,184 5,25,199 5,29,514 5,35,641

എയ്ഡഡ് മേഖലയിലെ ശമ്പളം

വർഷം 2014-15 2015-16 2016-17 2017-18

ശമ്പളം(കോടിയിൽ) 6614.4 7140.8 8613.7 16,928 16,928

റവന്യൂക്കമ്മി(കോടിയിൽ) 13,796 6316.4 15,485 16,928

(ഡോ. കെ.എം. എബ്രാഹം കമ്മിറ്റി റിപ്പോർട്ട് 2021 ജൂലായ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP