Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയുടെ വാക്ക് കേട്ട് തലതിരിഞ്ഞുപോയ ഹാരിയോട് മിണ്ടുന്നത് പോലും നിർത്തി ചേട്ടൻ വില്യം; മേഗനെ കണ്ടാൽ കൊല്ലുന്ന കലിപ്പിൽ കേയ്റ്റും; മേഗന്റെ പദവി നീക്കം ചെയ്തും വിശേഷങ്ങൾ വെട്ടിക്കുറച്ചും ബക്കിങ്ഹാം കൊട്ടാരത്തിന്റെ വെബ് സൈറ്റും

ഭാര്യയുടെ വാക്ക് കേട്ട് തലതിരിഞ്ഞുപോയ ഹാരിയോട് മിണ്ടുന്നത് പോലും നിർത്തി ചേട്ടൻ വില്യം; മേഗനെ കണ്ടാൽ കൊല്ലുന്ന കലിപ്പിൽ കേയ്റ്റും; മേഗന്റെ പദവി നീക്കം ചെയ്തും വിശേഷങ്ങൾ വെട്ടിക്കുറച്ചും ബക്കിങ്ഹാം കൊട്ടാരത്തിന്റെ വെബ് സൈറ്റും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഫൈൻഡിങ് ഫ്രീഡം എന്ന ബക്കിങ്ഹാം കൊട്ടാര രഹസ്യങ്ങളുടെ സമാഹാരം ഹാരിയും സഹോദരൻ വില്യമും തമ്മിലുള്ള ബന്ധത്തിൽ കടുത്ത വിള്ളലുണ്ടാക്കിയതായി കൊട്ടാരം വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഹോദരനോട് സംസാരിക്കാൻ പോലും വില്യം തയ്യാറാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അഹ്റ്റുപോലെ കേയ്റ്റ് രാജകുമാരിക്കും ഇപ്പോൾ മേഗന് മേൽ കടുത്ത കോപമാണ്.

ഈ വിവാദ പുസ്തകം സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെ തീർത്തും വഷളാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. മക്കളായ ജോർജ്ജ് രാജകുമാരൻ, ചാർലെറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവർക്കൊപ്പം വില്യമും കെയ്റ്റും ഇപ്പോൾ നോർഫോക്കിലെ ആംനർ ഹാളിലാണ് താമസിക്കുന്നത്. വില്യം രാജകുമാരനും ഇപ്പോൾ ഇവിടെയുണ്ട്. അടുത്തയാഴ്‌ച്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകം കൊട്ടാരവിപ്ലവം അതിരൂക്ഷമാക്കുമെന്നാണ് കരുതപ്പെടുന്നത്.

മേഗനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞുതീർക്കാൻ കേയ്റ്റ് മുൻകൈ എടുക്കുന്നില്ല എന്ന് വിവാദ പുസ്തകത്തിന്റെ രചയിതാക്കൾ കുറ്റപ്പെടുത്തുമ്പോൾ കേയ്റ്റ് രാജകുമാരി തന്റെ ഭർത്താവിന്റെ ഭാഗത്ത് ഉറച്ചു നിൽക്കുകയാണെന്നാണ് മറ്റൊരു എഴുത്തുകാരനായ ആൻഡ്രു പറയുന്നത്.

അടുത്ത ആഴ്‌ച്ച വിവാദ പുസ്തകം വിൽപനക്കെത്താൻ ഒരുങ്ങവേ ബക്കിങ്ഹാം പാലസും കർശനമായ നടപടികൾ സ്വീകരിച്ചു തുടങ്ങി. മേഗൻ മാർക്കിലിന്റെ പേരിൽ നിന്നും എച്ച് ആർ എച്ച് (ഹേർ റോയൽ ഹൈനെസ്സ്) പദവി എടുത്തുമാറ്റിക്കൊണ്ടാണ് കൊട്ടാരം പ്രതികരിക്കുന്നത്. മാത്രമല്ല, കൊട്ടാരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കാര്യമായ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കൊട്ടാരം വിട്ടുപോയതിനു ശേഷം മേഗൻ ചെയ്ത പ്രവർത്തികളെല്ലാം അപ്രധാനമാണെന്ന് വരുത്തിതീർക്കാൻ പാകത്തിലാണ് വെബ്സൈറ്റിൽ എഡിറ്റിങ് നടത്തിയിരിക്കുന്നത്. ൻ

മേഗന്റെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ മേഖല, രാജകുടുംബാംഗം എന്ന രീതിയിൽ വഹിച്ചിരുന്ന ഉത്തരവാദിത്തങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ വെബ്സൈറ്റിൽ നിന്നും നീക്കിയിട്ടുണ്ട്. നേരത്തേ മേഗന്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന പേജിൽ ഉണ്ടായിരുന്ന അവരുടേ സാമൂഹ്യ ക്ഷേമ പ്രവർത്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവിടെ നിന്നും നീക്കം ചെയ്ത് രാജകുടുംബത്തിന്റെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ വിവരിക്കുന്ന പേജിൽ ചേർത്തിട്ടുമുണ്ട്.

മേഗന്റെ ജീവചരിത്രം അടങ്ങിയ പേജിൽ''ജനുവരിയിൽ പ്രഖ്യാപിച്ചതുപോലെ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന പദവിയിൽ നിന്നും ഒഴിഞ്ഞു എന്നുമാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം ഹാരിയുടേത് ഉൾപ്പടെ മറ്റ് രാജകുടുംബാംഗങ്ങളുടെ ജീവചരിത്രം ഇപ്പോഴും ഈ വെബ്സൈറ്റിൽ ഉണ്ട്. മേഗന്റെ ജനനത്തീയതിയും മാതാപിതാക്കളെ കുറിച്ചുള്ള വിവരങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പകരം ഹാരിയുടെ ഭാര്യയായും ആർച്ചിയുടെ അമ്മയായും മാത്രം ഒതുക്കിയിരിക്കുകയാണ് ഇപ്പോൾ ഈ വെബ്സൈറ്റിൽ മേഗനെ. കഴിഞ്ഞ മെയ്‌ മാസത്തിലാണ് വെബസൈറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത് എന്ന് കരുതുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP