Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗ്രൗണ്ടിൽ തുപ്പാനോ ചുമയ്ക്കാനോ പാടില്ല; നിയമം തെറ്റിച്ചാൽ ചുവപ്പ് കാർഡ്: ശ്രദ്ധേയമായ തീരുമാനവുമായി ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ

ഗ്രൗണ്ടിൽ തുപ്പാനോ ചുമയ്ക്കാനോ പാടില്ല; നിയമം തെറ്റിച്ചാൽ ചുവപ്പ് കാർഡ്: ശ്രദ്ധേയമായ തീരുമാനവുമായി ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ

സ്വന്തം ലേഖകൻ

ലണ്ടൻ: പന്തിൽ തുപ്പൽ തേക്കുന്നതിന് ക്രിക്കറ്റിൽ വിലക്ക് വന്നതുപോലെ ഫുട്‌ബോളിലും തുപ്പൽ ഗ്രൗണ്ടിന് പുറത്തായി. ഗ്രൗണ്ടിൽ ഒരു താരം എതിർതാരത്തിന് സമീപത്തു നിന്നോ അല്ലെങ്കിൽ ഒഫീഷ്യൽസിന് സമീപത്തുവെച്ചോ ചുമയ്ക്കുകയോ തുപ്പുകയോ ചെയ്താൽ റഫറിക്ക് ഇനി മുതൽ മഞ്ഞക്കാർഡോ ചുവപ്പ് കാർഡോ കാണിക്കാം. ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷനാണ് ശ്രദ്ധേയമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അനാവശ്യമായ വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഗ്രൗണ്ടിലെ ചുമയും തുപ്പലും. അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയിൽ വരില്ല. കളിക്കിടെ ഗ്രൗണ്ടിൽ താരങ്ങൾ തുപ്പുന്നത് തടയാൻ റഫറി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അസോസിയേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP