Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീൻസിനുള്ളിലേക്ക് മൂർഖൻ പാമ്പ് കയറി; ജീൻസ് കീറി മൂർഖനെ പുറത്തെടുത്ത് പാമ്പു പിടുത്തക്കാർ: വീഡിയോ കാണാം

ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീൻസിനുള്ളിലേക്ക് മൂർഖൻ പാമ്പ് കയറി; ജീൻസ് കീറി മൂർഖനെ പുറത്തെടുത്ത് പാമ്പു പിടുത്തക്കാർ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

റങ്ങുന്നതിനിടെ യുവാവിന്റെ ജീൻസിനുള്ളിൽ കടന്നു കൂടിയത് മൂർഖൻ പാമ്പ്. ലോകേഷ് കുമാർ എന്ന യുവാവിന്റെ ജീൻസിനുള്ളിലാണ് പാമ്പ് കടന്ന് കൂടിയത്. ഉത്തർ പ്രദേശിലെ മിർസാപൂരിലുള്ള സിക്കന്തർപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. സുഹൃതത്തുക്കൾക്കൊപ്പം വയറിങ്ങ് ജോലിക്കെത്തിയതായിരുന്നു ലോകേഷ്. തൊഴിലാളികൾ ജോലിക്കു ശേഷം ഉറങ്ങാൻ കിടന്നത് അംഗൻവാടി കെട്ടിടത്തിന്റെ വരാന്തയിലാണ്. അർധരാത്രിയിൽ ഉറക്കത്തിനിടയിലാണ് പാമ്പ് ജീൻസിനുള്ളിലേക്ക് നുഴഞ്ഞുകയറിയത്.

തന്റെ ജീൻസിന്റെ ഇടയിലേക്ക് എന്തോ ഇഴഞ്ഞുപോകുന്നതായി തോന്നിയ ലോകേഷ് ഞെട്ടിയുണർന്നു. അപ്പോഴാണ് തന്റെ ജീൻസിനുള്ളിൽ കടന്ന് കൂടിയത് പാമ്പാണെന്ന് ലോകേഷിന് മനസ്സിലായത്. തുടർന്ന് കൂടെയുള്ളവർ പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. എന്നാൽ പാമ്പ് വിദഗ്ധൻ രാവിലെ മാത്രമേ സ്ഥലത്തെത്തുകയുള്ളൂ എന്നറിഞ്ഞ ലോകേഷ് കുമാർ പേടിച്ച് വിറച്ച് ഏഴുമണിക്കൂറോളമാണ് കെട്ടിടത്തിന്റെ തൂണിൽപ്പിടിച്ച് അനങ്ങാതെ നിന്നത്. തുടർന്ന് രാവിലെ വിദഗ്ധരെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.

യുവാവിന് കടിയേൽക്കാതെയിരിക്കാൻ ജീൻസ് ശ്രദ്ധാപൂർവം കീറിയ ശേഷമാണ് പാമ്പിനെ ഇവർ പുറത്തെടുത്തത്. ജീൻസിനുള്ളിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്തായാലും പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ലോകേഷ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP