Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; ആരോപണ വിധേയരായ രണ്ടുപേരെ സസ്പെൻഡ് ചെയ്തു; നടപടി എടുത്തത് മത്തായിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥർക്കെതിരെ; ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാനും സാധ്യത; നിയമോപദേശം തേടി പൊലീസ്

ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; ആരോപണ വിധേയരായ രണ്ടുപേരെ സസ്പെൻഡ് ചെയ്തു; നടപടി എടുത്തത് മത്തായിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥർക്കെതിരെ; ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കാനും സാധ്യത; നിയമോപദേശം തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ മത്തായിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി വനം വകുപ്പ്. ആരോപണ വിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ രാജേഷ് കുമാർ, ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഓഫീസർ എ കെ പ്രദീപ് കുമാർ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

ഇവരാണ് മത്തായിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നും, മരണത്തിന് ഉത്തരവാദി ഇവരാണെന്നും മത്തായിയുടെ കുടുംബം ആരോപിച്ചിരുന്നു. കസ്റ്റഡിയിൽ എടുക്കുന്നതിൽ ചട്ടം ലംഘിച്ചു. ഓഫീസ് ജിഡിയിൽ തിരിമറി നടത്തി തുടങ്ങിയവ വനംവകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏട്ട് വനംവകുപ്പ് ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നു. വടശ്ശേരിക്കര റെയ്ഞ്ച് ഓഫീസർ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലം മാറ്റിയത്. ഇവരിപ്പോൾ നിർബന്ധിത അവധിയിലാണ്.

കുടപ്പനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ 12 വീഴ്‌ച്ചകൾ അക്കമിട്ടുനിരത്തിയ റിപ്പോർട്ട് അന്വേഷണ സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ പേരിൽ പിറ്റേന്ന് ശനിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കുടപ്പന പടിഞ്ഞാറെ ചെരുവിൽ പി പി മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വനംവകുപ്പിനെതിരെ യുവാവിന്റെ കുടുംബം രംഗത്തെത്തി. മത്തായിയെ കാട്ടിലെത്തിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളത്തിൽ മുക്കിക്കൊന്നെന്ന് സഹോദരൻ ആരോപിച്ചു. അമ്മയെ വനം ഉദ്യോഗസ്ഥർ തള്ളിയിട്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തേക്കും. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉടൻ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകും. തെളിവ് നശിപ്പിക്കൽ, കൃത്രിമ രേഖ ചമയ്ക്കൽ എന്നിവ നടന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.

അതേ സമയം മത്തായിയുടെ മരണത്തിൽ ന്യൂനപക്ഷകമ്മീഷൻ സ്വമേധയ കേസെടുത്തു.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നിർദ്ദേശം നൽകി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൃതദേഹം പോസ്റ്റ്‌മേർട്ടം ചെയ്ത ഫൊറൻസിക് സർജനുമായി കൂടിക്കാഴ്ച നടത്തി.

കേസിൽ വനം വകുപ്പന്റെ സാക്ഷിയായ അരുണിന്റെ മൊഴി ഇന്നും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അരുണിന്റെ മൊഴിയെടുത്തിരുന്നു. എന്നാൽ വനം വകുപ്പിനോട് അരുൺ പറഞ്ഞതും ക്രൈംബ്രാഞ്ചിനോട് പറഞ്ഞതും വ്യത്യസ്ത കാര്യങ്ങളാണ്. മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്ണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. മൃതദേഹം സംസ്‌കരിച്ചില്ല. കുടുംബത്തിന് നീതി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ ചിറ്റാർ ഫോറസ്റ്റഷന് മുന്നിൽ റിലോ ഉപവാസം സമരം തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP