Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീംകോടതി വിധിന്യായങ്ങൾ ഇനി മുതൽ മലയാളത്തിലും; പ്രധാനമായും ലഭ്യമാകുക സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ വിവർത്തനം

സുപ്രീംകോടതി വിധിന്യായങ്ങൾ ഇനി മുതൽ മലയാളത്തിലും; പ്രധാനമായും ലഭ്യമാകുക സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ വിവർത്തനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുപ്രീംകോടതി വിധിന്യായങ്ങളുടെ വിവർത്തനം ഇനി മുതൽ മലയാളത്തിലും ലഭ്യമാകും. പ്രധാനമായും സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ വിവർത്തനമായിരിക്കും മലയാളത്തിൽ ലഭ്യമാകുക. സുപ്രീംകോടതി വിധിന്യായങ്ങളുടെ വിവർത്തനം കൂടുതൽ കൂടുതൽ പ്രാദേശിക ഭാഷകളിൽ അപ്ലോഡ് ചെയ്യാൻ തുടങ്ങിയതോടെയാണ് മലയാളത്തിലും ലഭ്യമായി തുടങ്ങിയത്.

മലയാളം, തമിഴ്, പഞ്ചാബി എന്നീ ഭാഷകളിലാണ് പുതുതായി അപ്ലോഡ് ചെയ്യാൻ തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ വർഷം മുതലാണ് സുപ്രീംകോടതി വിധിന്യായങ്ങൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കി തുടങ്ങിയത്. അസമീസ്, കന്നഡ, ഹിന്ദി, മറാത്തി, ഒഡിയ, തെലുങ്ക് എന്നീ ഭാഷകളിലാണ് തുടക്കത്തിൽ ലഭ്യമായിരുന്നത്. പ്രാദേശിക ഭാഷകളിൽ വിധിന്യായങ്ങൾ ലഭിക്കാൻ സുപ്രീംകോടതി പോർട്ടലിൽ പ്രത്യേക സെക്ഷനും കൊണ്ടുവന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയൻ മലയാളത്തിലും വിധിന്യായങ്ങളുടെ വിവർത്തനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും നിയമമന്ത്രി രവിശങ്കർ പ്രസാദിനും കത്തയച്ചിരുന്നു. ഈ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം. കഴിഞ്ഞ വർഷങ്ങളിൽ പുറപ്പെടുവിച്ച ചില വിധി ന്യായങ്ങളുടെ മലയാളം പതിപ്പ് സുപ്രീംകോടതി ഇതിനോടകം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ വിവർത്തനമാണ് നിലവിൽ പ്രധാനമായും പ്രാദേശിക ഭാഷകളിൽ അപ്ലോഡ് ചെയ്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP