Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിൽ കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്‌കൂൾ തുറന്നു; ആദ്യ ദിനം തന്നെ സ്‌കൂളിലെത്തിയ വിദ്യാർത്ഥിക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു

അമേരിക്കയിൽ കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്‌കൂൾ തുറന്നു; ആദ്യ ദിനം തന്നെ സ്‌കൂളിലെത്തിയ വിദ്യാർത്ഥിക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

ഇന്ത്യാന: അമേരിക്കയിൽ കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം വിദ്യാലയം തുറന്ന് പ്രവർത്തനമാരംഭിച്ച ആദ്യദിനം സ്‌കൂളിലെത്തിയ വിദ്യാർത്ഥിക്കും മറ്റൊരു സ്റ്റാഫിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യാനയിലെ ഗ്രീൻഫീൽഡ് സെൻട്രൽ സ്‌കൂൾ ഡിസ്ട്രിക്റ്റിലെ ഗ്രീൻഫീൽഡ് സെൻട്രൽ ജൂനിയർ ഹൈസ്‌കൂളിലെ വിദ്യാർത്ഥിക്കും സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് ജൂലൈ 30ന് വ്യാഴാഴ്ചയായിരുന്നു. അന്ന് തന്നെ വിദ്യാർത്ഥിക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിക്കുക ആയിരുന്നു. വ്യാഴാഴ്ച ക്ലാസ്സുകൾ ആരംഭിച്ചു ചില മണിക്കൂറുകൾ മാത്രമാണ് കുട്ടിയെ സ്‌കൂളിൽ ഇരുത്തിയത്. റിസൽട്ട് അറിഞ്ഞയുടനെ സ്‌കൂളിന്റെ മറ്റൊരു പ്രത്യേക സ്ഥലത്തേക്കു മാറ്റി. ഈ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട എല്ലാ വിദ്യാർത്ഥികളും നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിന് മുൻപാണു കുട്ടി കൊറോണ വൈറസ് ടെസ്റ്റ് നടത്തിയതെന്നും സ്‌കൂൾ തുറന്ന ദിവസമാണ് റിസൽട്ട് വന്നതെന്നുമാണ് സൂപ്രണ്ട് പറയുന്നത്.

അമേരിക്കയിൽ ആദ്യമായി വിദ്യാർത്ഥികൾ പഠനത്തിനെത്തി ചേർന്ന വിദ്യാലയത്തിനാണ് ഇത്തരത്തിലൊരനുഭവമുണ്ടായതെന്ന് സ്‌കൂൾ സൂപ്രണ്ട് പറഞ്ഞു. വിവരം ഹാൻകോക്ക് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെ തുടർന്ന് സ്‌കൂൾ തുറന്നു പ്രവർത്തിക്കുന്നതിൽ മാറ്റം ഒന്നും വരുന്നുന്നില്ലെന്നും വിദ്യാർത്ഥിയോട് 14 ദിവസത്തെ ക്വാറന്റീൽ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ ഹാജരായോ ഓൺലൈനിലൂടെയോ ക്ലാസ് എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നതെന്നും 85% വിദ്യാർത്ഥികളും സ്‌കൂളിൽ ഹാജരാകുന്നതിനാണ് താൽപര്യം പ്രകടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP