Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടൽ ഇളകി മറിയുന്നു; കാലവർഷപ്പാതി സജീവമായതോടെ ചൊവ്വാഴ്ച ഉച്ചയോടെ മഴ കനക്കും; ന്യൂനമർദം ശക്തിപ്പെട്ടാൽ അതിതീവ്രമഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ജൂൺ ജൂലൈ മാസത്തിൽ ലഭിക്കേണ്ട മഴയുടെ മട്ടും ഭാവവും മാറിയതോടെ കേരളം വീണ്ടും ഒരു പ്രളയത്തിന് കൂടി സാക്ഷിയായേക്കും

കടൽ ഇളകി മറിയുന്നു; കാലവർഷപ്പാതി സജീവമായതോടെ ചൊവ്വാഴ്ച ഉച്ചയോടെ മഴ കനക്കും; ന്യൂനമർദം ശക്തിപ്പെട്ടാൽ അതിതീവ്രമഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ജൂൺ ജൂലൈ മാസത്തിൽ ലഭിക്കേണ്ട മഴയുടെ മട്ടും ഭാവവും മാറിയതോടെ കേരളം വീണ്ടും ഒരു പ്രളയത്തിന് കൂടി സാക്ഷിയായേക്കും

സ്വന്തം ലേഖകൻ

പാലക്കാട്: കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കും. ചൊവ്വാഴ്ച ഉച്ചതിരിയുന്നതോടെ ന്യൂനമർദ്ദം ശക്തമാകുകയും കേരളത്തിൽ അങ്ങോളം ഇങ്ങോളം മഴ കനക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നരികീഷകരുടെ മുന്നറിയിപ്പ്. ഒരാഴ്ച കാറ്റുംകോളുമില്ലാതെ ശാന്തമായിരുന്ന കടൽ തിങ്കളാഴ്ച ഇളകിമറിഞ്ഞു തുടങ്ങി. അന്തരീക്ഷത്തിൽ കാലവർഷപ്പാത്തി സജീവമായി. ഇന്ന് ഉച്ചതിരിയുന്നതോടെ തെക്കൻ കേരളത്തിലും പിന്നീട് വടക്കൻ കേരളത്തിലും വലിയ കാറ്റോടെ കനത്തമഴ തുടർച്ചയായി പെയ്യാനാണു സാധ്യത.

ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാടിനോടു ചേർന്ന ഭാഗത്തു ന്യൂനമർദം രൂപപ്പെടുന്നതായാണു സൂചനകൾ. അത് ചൊവ്വാഴ്ച ഉച്ചയോടെ വലിയതോതിൽ ശക്തി പ്രാപിക്കുമെന്നാണു നിഗമനം. ന്യൂനമർദം ആന്ധ്രാ തീരത്തേക്കു നീങ്ങാൻ സാധ്യതയുള്ളതിനാൽ നിലവിൽ ഗോവ വരെ പരന്നുകിടക്കുന്ന കാർമേഘങ്ങൾ വലിയതോതിൽ അങ്ങോട്ടു നീങ്ങും. കനത്തകാറ്റും ഉണ്ടായേക്കും. അതിന്റെ ഭാഗമായി ആദ്യം തെക്കൻ ജില്ലകളിലും പിന്നീട് വടക്കൻ പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഇതിനു മുന്നോടിയായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കാറ്റിന്റെയും ന്യൂനമർദത്തിന്റെ ശക്തിയും വ്യക്മതായാലേ മഴ എത്രത്തോളം തീവ്രമാകുമെന്നു വ്യക്തമാകൂവെന്ന് നിരീക്ഷകർ പറഞ്ഞു. ഇപ്പോഴത്തെ നിഗമനമനുസരിച്ചു ചൊവ്വാഴ്ച ഉച്ചയോടെ മഴ കനക്കും. വെറും ന്യൂനമർദമാണെങ്കിൽ പോലും മഴ ശക്തമാകും. കേരളം വീണ്ടും ഒരു പ്രളയത്തിന് കൂടി സാക്ഷിയായേക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ന്യൂനമർദം ശക്തിപ്പെടുമെങ്കിൽ അതിതീവ്ര മഴയായി മാറുമെന്നാണ് റിപ്പോർട്ട്. മേഘങ്ങൾ അതതു സ്ഥലത്തു തന്നെ പൂർണമായി പെയ്തുതീരുന്ന സ്ഥിതിവിശേഷം ഉണ്ടായാൽ വെള്ളം ഉയരും, നാശനഷ്ടം ഉണ്ടാകും. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഇത്തരം സ്ഥിതിയുണ്ടായി. അതിനാൽ തന്നെ ഇത്തവണയും വെള്ളപ്പൊക്കം ശക്തമാകുകയും പ്രളയം ഉണ്ടാവുകയും ചെയ്യുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.

ജൂൺ ഒന്നുമുതൽ സാധാരണ കാലവർഷം ഉണ്ടാകുമെന്ന നിരീക്ഷണത്തിൽ നിന്നു വ്യത്യസ്തമായാണു ഇത്തവണ കാര്യങ്ങൾ എല്ലാം. ജൂൺ ജൂലൈക്ക് വിപരീതമായി ഇത്തവണ ഓഗസ്റ്റ് എത്തിയതോടെയാണ് കേരളത്തിൽ മഴ കനത്തത്. ജൂൺ, ജൂലൈ മാസത്തിൽ ലഭിക്കേണ്ട മഴയുടെ അളവ് രണ്ടാഴ്ച കൊണ്ടു തീവ്രമായി ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായാൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. ഈ മാസത്തെ ആദ്യ രണ്ടാഴ്ച മഴയുടെ കാര്യത്തിൽ നിർണായകമാകുമെന്നാണു കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിന്റെ അറിയിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP