Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കൾ അഗ്‌നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു: അഗ്‌നിരക്ഷാ സേനയുടെ ആംബുലൻസ് അടിച്ചു തകർത്ത അതിഥി തൊഴിലാളികൾ പൊലീസിനെയും ആക്രമിച്ചു

കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കൾ അഗ്‌നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു: അഗ്‌നിരക്ഷാ സേനയുടെ ആംബുലൻസ് അടിച്ചു തകർത്ത അതിഥി തൊഴിലാളികൾ പൊലീസിനെയും ആക്രമിച്ചു

സ്വന്തം ലേഖകൻ

വാളയാർ: മൂന്ന് അതിഥിത്തൊഴിലാളികളെ കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൂവരും ട്രെയിൻ തട്ടി മരിച്ചതല്ലെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് അക്രമാസക്തരായ ഇവരുടെ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. ആക്രമണത്തിൽ ആറ് സേനാംഗങ്ങൾക്ക് പേർക്കു പരുക്കേറ്റു. അഗ്‌നിരക്ഷാ സേനയുടെ ആംബുലൻസ് അടിച്ചുതകർത്ത ഇവർ പൊലീസിനു നേരെയും ആക്രമണം അഴിച്ചു വിട്ടു.

ഝാർഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റാനെത്തിയപ്പോൾ അഗ്നി സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ ഇവരുടെ സുഹൃത്തുക്കൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ഹരിയോം കുനാൽ മരിച്ച നിലയിലും ബാക്കി രണ്ടു പേർ ഗുരുതരമായി പരുക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കുനാലിന്റെ മൃതദേഹം എടുക്കാൻ അനുവദിക്കാതെ മറ്റ് അതിഥിത്തൊഴിലാളികൾ പ്രതിഷേധിക്കുകയായിരുന്നു. രാത്രി വൈകിയും പ്രതിഷേധം തുടർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP