Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

24 മണിക്കൂറിനിടെ 47,454 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 18,52,156 ആയി; ഇന്ന് മരിച്ചത് 808 പേർ; ചികിത്സയിലുള്ള 5,84,016 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; കോവിഡ് വ്യാപനത്തിൽ പകച്ച് ഇന്ത്യ

24 മണിക്കൂറിനിടെ 47,454 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 18,52,156 ആയി; ഇന്ന് മരിച്ചത് 808 പേർ; ചികിത്സയിലുള്ള 5,84,016 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; കോവിഡ് വ്യാപനത്തിൽ പകച്ച് ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 47,454 പേർക്ക്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 18,52,156 ആയി. 24 മണിക്കൂറിനിടെ 808 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 38,969ൽ എത്തി. നിലവിൽ ചികിത്സയിലുള്ള 5,84,016 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 12,29,171പേരാണ് രാജ്യത്ത് ഇതുവരെ രോ​ഗമുക്തി നേടിയത്. നി‌ലവിൽ കോവിഡ് ബാധിക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 48,28,946 രോ​ഗബാധിരും 1,58,510 മരണങ്ങളുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. 27,36,298 വൈറസ് ബാധിതരും 94,226 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തും തുടരുന്നു.

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്ന് 8,968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,50,196 ആയി. 24 മണിക്കൂറിനിടെ 266 പേർ മരിച്ചതോടെ ആകെ മരണം 15,842 ആയി.10,221 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവർ 2,87,030 ആയി. 1,47,018 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഇതിൽ 41,664 കേസുകളും പുണെയിലാണ്.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5,609 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 109 പേർ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,63,222 ആയി ഉയർന്നു. ഇതിൽ 2,02,283 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു. വിദേശത്തുനിന്നെത്തിയ ആറ് പേർക്കും കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെത്തിയ 7 പേർക്കും മറ്റിടങ്ങളിൽ നിന്നെത്തിയ 17 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പോസറ്റീവ് ആയവരിൽ3,295 പേർ പുരുഷന്മാരും 2,314 പേർ സ്ത്രീകളുമാണ്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,241 ആയി

ഉത്തർപ്രദേശിൽ ഇന്ന് 4,473പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 50 മരണവും റിപ്പോർട്ട് ചെയ്തു. 40,191പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്. 1,778പേരാണ് മരിച്ചത്. 55,393പേർ രോഗമുക്തരായി. അയോധ്യയിൽ ആകെ 556പേർ രോഗബാധിതരായി. ഇതിൽ 318പേരാണ് രോഗമുക്തരായത്. 6പേർ മരിക്കുകയും ചെയ്തു. കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 4,752 പുതിയ കേസുകൾ. 98 പേർ മരിച്ചു. 1,39,571 പേർക്കാണ് ഇതുവരെ കർണാടകയിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 62,500 പേർ രോഗമുക്തരായി. 2,594 പേർ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP