Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്ന് സ്വരാജ് എം നായർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്; മാർത്തോമാ കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയ സമയം ഉതിരകുളത്ത് ആർഎസ്എസിന്റെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്; സിപിഎം നേതാവ് എം സ്വരാജ് എംഎൽഎയുടെ ആർഎസ്എസ് ബന്ധത്തിന് സാക്ഷ്യം പറഞ്ഞ് ആർഎസ്എസ് പ്രവർത്തകൻ

അന്ന് സ്വരാജ് എം നായർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്; മാർത്തോമാ കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയ സമയം ഉതിരകുളത്ത് ആർഎസ്എസിന്റെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്; സിപിഎം നേതാവ് എം സ്വരാജ് എംഎൽഎയുടെ ആർഎസ്എസ് ബന്ധത്തിന് സാക്ഷ്യം പറഞ്ഞ് ആർഎസ്എസ് പ്രവർത്തകൻ

മറുനാടൻ ഡെസ്‌ക്‌

ആർഎസ്എസ് പരിപാടികളിൽ സിപിഎം നേതാവ് എം.സ്വരാജ് എംഎൽഎ പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തി ആർഎസ്എസ് പ്രവർത്തകന്റെ ഫേസ്‌ബുക്ക് കുറിപ്പ്. നിലമ്പൂർ സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ സുധി ഉപ്പടയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ എം സ്വരാജിന്റെ ആർഎസ്എസ് ബന്ധം വ്യക്തമാക്കുന്നത്. സ്വരാജ് മാർത്തോമാ കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയ സമയം ഉതിരകുളത്ത് ആർഎസ്എസിന്റെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സ്വരാജിന്റെ പെങ്ങൾ ബാലഗോകുലത്തിൽ വരാറുണ്ടായിരുന്നുവെന്നും സുധി ഉപ്പട ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. കോൺഗ്രസ്സ് സിപിഎം നേതാക്കളുടെ ആർഎസ്എസ് ബന്ധത്തെക്കുറിച്ച് സ്വകാര്യ ചാനലിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ താൻ ഒരു രീതിയിലും ആർഎസ്എസുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് സ്വരാജ് വ്യക്തമാക്കിയിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം..

കോൺഗ്രസ് ,CPM നേതാക്കളുടെ RSS ബന്ധം മനോരമ ചാനലിൽ ചർച്ചയായപ്പോൾ
സന്ദീപ് വാര്യർ സ്വരാജിന് RSS മായി ബന്ധമുണ്ടെന്ന് പറയുകയുണ്ടായി..അതിൽ ആദ്യം ഉതിരകുളം എന്നതിന് ഉപ്പുകുളം എന്നാണ് സന്ദീപ്ജി പറഞ്ഞത്... അതാണ് ആശയക്കുഴപ്പമുണ്ടായത് ..

സ്വരാജിന്റെ അച്ഛൻ മുരളീധരൻ നായർ മൃഗാശുപത്രിയിൽ ജോലിയുണ്ടായിരുന്ന കാലയളവിൽആണെന്നാണെന്റെഓർമ്മ, കുടുംബത്തോടൊപ്പം കുറച്ചുകാലം ഉപ്പടക്കടുത്തുള്ള ഉതിരകുളത്തു അദ്ദേഹത്തിന്റെ ബന്ധുക്കളായ യശോധരൻ നായരുടെയും മക്കളായ അംബരീക്ഷന്റെയും, കുഞ്ചുവിന്റെയുംമൊക്കെ വീടിനടുത്താണ് താമസിച്ചിരുന്നത്....

അക്കാലത്തു vs. പ്രസാദിനും, കോട്ടേപ്പാടം പ്രദീപനും, RSS ന്റെ ചുമതലയായിരുന്നു ഉതിരകുളം അമ്പലത്തിൽ ബാലഗോകുലവും, പൊട്ടൻതരിപ്പ JNS ന്റെ പറമ്പിൽ ശാഖയുമുണ്ടായിരുന്ന കാലം, ആ സമയത്ത് സ്വരാജിന്റെ പെങ്ങൾ ബാലഗോകുലത്തിൽ വരാറുണ്ടായിരുന്നു സ്വരാജ് മാർത്തോമാ കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയ സമയം ഉതിരകുളത്ത്
RSS ന്റെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.....

"അല്ലാതെ സ്വരാജ് ഒരു RSS കാരനാണെന്ന് ആരും പറഞ്ഞിട്ടില്ല."..

അന്ന് സ്വരാജ് M നായർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.... പഴയ സ്കൂൾ, കോളേജ് രേഖകൾ പരിശോധിച്ചാലറിയാം...

അക്കാലത്തവർ താമസിച്ചിരുന്ന വീട്ടിൽ കൽപ്പണി, തേപ്പ്‌ പണികൾ ചെയ്തിരുന്നത് കരടി ബാലൻ എന്ന എന്റെ അച്ഛനായിരുന്നു അച്ഛന് സഹായിയായി (കയ്യാളായി )ഞാനായിരുന്നു ഒപ്പമുണ്ടായിരുന്നത്.....
അന്നുതുടങ്ങിയതാണ് സ്വരാജിന്റെ അച്ഛൻ മുരളിയേട്ടനുമായുള്ളബന്ധം.......

എഴുതാൻ കുറെയുണ്ട്... സ്വരാജ് ഇക്കാര്യങ്ങൾ സമ്മതിക്കുമെന്നുകരുതുന്നില്ല.
അതിനാൽ ഇതിനുവേണ്ടി അധിക സമയം കളയുന്നില്ല... ഇതൊന്നുമറിയാതെ എന്തിനോവേണ്ടി തിളയ്ക്കുന്ന അന്തം കമ്മികളോട്.... ന്യായീകരിച്ചു തളരേണ്ട.... പോയാട്ടെ.... പോയാട്ടെ...
വ്യക്തമായിഅറിയുന്ന ഉറപ്പുള്ള കാര്യങ്ങളെ പറയൂ, നിങ്ങളെപ്പോലെ ന്യായീകരിച്ചു മെഴുകലല്ല ന്റെ പണി..... ന്നാ ശെരി ഇനി പോകാല്ലോ.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP