Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ച് മരിച്ച ബിജെപി നേതാവിന്റെ അന്ത്യകർമങ്ങൾ നടത്തി പോപുലർ ഫ്രണ്ട് പ്രവർത്തകർ; സംസ്കാര ചടങ്ങുകൾ നടത്തിയത് വീരശൈവ ലിംഗായത്ത് ആചാര പ്രകാരം

കോവിഡ് ബാധിച്ച് മരിച്ച ബിജെപി നേതാവിന്റെ അന്ത്യകർമങ്ങൾ നടത്തി പോപുലർ ഫ്രണ്ട് പ്രവർത്തകർ; സംസ്കാര ചടങ്ങുകൾ നടത്തിയത് വീരശൈവ ലിംഗായത്ത് ആചാര പ്രകാരം

മറുനാടൻ ഡെസ്‌ക്‌

കൊപ്പൽ: കോവിഡ് ബാധിച്ച് മരിച്ച ബിജെപി നേതാവിന്റെ അന്ത്യകർമങ്ങൾ നടത്തി പോപുലർ ഫ്രണ്ട് പ്രവർത്തകർ. കർണാടകയിൽ കൊപ്പൽ ജില്ലയിലെ ഗംഗാവതിയിലെ മുതിർന്ന ബിജെപി നേതാവിന്റെ സംസ്കാരച്ചടങ്ങുകളാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയത്. മുതിർന്ന ബിജെപി നേതാവായ സോമശേഖര ഗൗഡ കോവിഡ് ബാധിച്ചാണ് മരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങളെല്ലാവരും ക്വാറന്റൈനിലുമായിരുന്നു. വൈറസ് വ്യാപനം ഭയന്ന് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടി പ്രവർത്തകർ അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ വിസ്സമ്മതിക്കുകയായിരുന്നു. ഇതോടെ പോപുലർ ഫ്രണ്ട് പ്രവർത്തകർ ചടങ്ങുകൾ നടത്താൻ സന്നദ്ധരായി എത്തുകയായിരുന്നു.

പോപുലർ ഫ്രണ്ട് കൊപ്പൽ ജില്ലാ സെക്രട്ടറി ഫയാസ്, അംഗങ്ങളായ യാസീൻ, അബ്ദുൽ ആലം, ഷമീദ് റാസി, ഹുസൈൻ അസറാവുദ്ദീൻ എന്നിവരടങ്ങുന്ന സംഘം വീരശൈവ ലിംഗായത്ത് പാരമ്പര്യമനുസരിച്ച് അന്ത്യകർമങ്ങൾ നടത്തി. കോവിഡ് -19 നെക്കുറിച്ച് ആളുകൾക്ക് ഇപ്പോഴും ധാരാളം തെറ്റിദ്ധാരണകളുണ്ടെന്ന് പിഎഫ്ഐ ജില്ലാ പ്രസിഡന്റ് സഹീർ അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. തെറ്റിദ്ധാരണകൾ കാരണം, കോവിഡ് -19 മൂലം മരിക്കുന്നവരുടെ അന്ത്യകർമങ്ങൾ ചെയ്യുന്നത് ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി‌എഫ്‌ഐ പ്രവർത്തകർ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും അന്ത്യകർമങ്ങൾ നടത്തുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്തിരുന്നു. ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരുടെ മാർഗനിർദ്ദേശ പ്രകാരം, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ, വീരശൈവ ലിംഗായത്ത് പാരമ്പര്യമനുസരിച്ചാണ് അന്ത്യ കർമങ്ങൾ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP