Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച രണ്ട് മലപ്പുറം സ്വദേശികൾ ഇന്ന് കോഴിക്കോട് മരിച്ചു; അന്തരിച്ചത് കണ്ണമംഗലം സ്വദേശി മരക്കാർകുട്ടിയും ചെട്ടിപ്പടി സ്വദേശി ഇമ്പിച്ചിക്കോയ തങ്ങളും

കോവിഡ് ബാധിച്ച രണ്ട് മലപ്പുറം സ്വദേശികൾ ഇന്ന് കോഴിക്കോട് മരിച്ചു; അന്തരിച്ചത് കണ്ണമംഗലം സ്വദേശി മരക്കാർകുട്ടിയും ചെട്ടിപ്പടി സ്വദേശി ഇമ്പിച്ചിക്കോയ തങ്ങളും

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലപ്പുറം സ്വദേശികൾ ഇന്ന് കോഴിക്കോട് മരിച്ചു. കോഴിക്കോട് കക്കട്ടിൽ സ്ഥിരതാമസക്കാരനായ മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയുമായ കണ്ണമംഗലം എരണിപ്പടി സ്വദേശി പള്ളിയാളി മരക്കാർകുട്ടി(70), ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് വടക്ക് വശം താമസിക്കുന്ന ഇമ്പിച്ചിക്കോയ തങ്ങൾ(68) എന്നിവരാണ് മരിച്ചത്.

ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന കണ്ണമംഗലം എരണിപ്പടി സ്വദേശി പള്ളിയാളി മരക്കാർ കുട്ടി (70)യാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. നേരത്തെ ഹൃദ്രോഗിയും കോഴിക്കോട് കക്കട്ടിൽ താമസക്കാരനുമായ ഇദ്ദേഹത്തെ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നുള്ള കോവിഡ് ടെസ്റ്റിൽ പോസിറ്റിവ് ആയതോടെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

അതിനിടെ കോവിഡ് സ്ഥിരീകരിച്ച ഇയാളുടെ മകൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മയ്യിത്ത്കണ്ണമംഗലം എടക്കാപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു മറവു ചെയ്തു.ഭാര്യമാർ : കദിയുമ്മ, സുഹ്റ.മക്കൾ :മുഹമ്മദ്, അബ്ബാസ്, റഷീദ്, കുഞ്ഞിപ്പാത്തൂട്ടി,ഗഫൂർ, ഇസ്മായിൽ, സൗജ, സലീന, സുമിയത്ത്, സമീറ, ജംഷീറ. മരുമക്കൾ :ഫാത്തിമ, അസ്മാബി, മുബീന, ജസ്ന,ഇബ്രാഹിം, ഹമീദ്, മരക്കാർ, അഷ്റഫ്, അസ്ലം, ഷൗക്കത്ത്, സഹോദരങ്ങൾ: ബീരാൻ കുട്ടി, ഇത്തീമ, താച്ചുട്ടി, പരേതനായ മുഹമ്മദ് കുട്ടി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന മരിച്ച ഇമ്പിച്ചിക്കോയ തങ്ങൾ.തുടർന്ന് വൈകീട്ട് അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. ഒരു സാമ്പിൾ പരിശോധന കൂടി നടക്കേണ്ടതുണ്ട്. ഇതിന് ശേഷമേ കോവിഡ് ആണോ മരണകാരണമെന്ന് സ്ഥിരീകരിക്കുകയൊള്ളുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് ശ്വാസതടസ്സവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.ഭാര്യ ബി കുഞ്ഞിബീവി

മക്കൾ ; ജലീൽ തങ്ങൾ(പരപ്പനങ്ങാടി മോട്ടോർ കോ-ഓപറേറ്റീവ് സൊസൈറ്റി), ഹംദാൻ തങ്ങൾ(അൽ ഐൻ), മുഹമ്മദ് റിയാസ് തങ്ങൾ (കച്ചവടം) , ആസിഫ് തങ്ങൾ(പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജ്), മൻസൂഫ് തങ്ങൾ (അൽ ഐൻ), അജ്മൽ തങ്ങൾ, ഹസീന ബീവ, ആയിഷാ ബീവി, ജുമാന ബീവി മരുമക്കൾ അസ്മ ബീവി (മണാർക്കാട്) , ശരീഫ ബീവി(കോട്ടക്കൽ), റസീയ ബീവി (പാതാക്കര),ഫർഹാന ബീവി (വളാഞ്ചേരി),ഫാളില ബീവി (പട്ടാമ്പി) , കരിം തങ്ങൾ (ഇരിങ്ങാവൂർ), ശിഹാബ് (ഇരിങ്ങാവൂർ) റഹീം തങ്ങൾ(കോട്ടക്കൽ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP