Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്ലാറ്റിൽ ഒപ്പം താമസിക്കാൻ നിർബന്ധിച്ചു; നിരാകരിച്ചതോടെ ഭീഷണിയും പ്രതികാര നടപടിയും; കോൺ​ഗ്രസ് നേതാവായ അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതിയുമായി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി

ഫ്ലാറ്റിൽ ഒപ്പം താമസിക്കാൻ നിർബന്ധിച്ചു; നിരാകരിച്ചതോടെ ഭീഷണിയും പ്രതികാര നടപടിയും; കോൺ​ഗ്രസ് നേതാവായ അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതിയുമായി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

പെരുമ്പാവൂർ : കോൺ​ഗ്രസ് നേതാവായ അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലീമിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി. കാക്കനാട്ടുള്ള ഫ്ലാറ്റിൽ പകൽ സമയം എത്തണമെന്ന് എൻ എം സലീം ആവശ്യപ്പെട്ടു എന്നും ഈ ആവശ്യം നിരാകരിച്ച തന്നോട് പ്രതികാര നടപടികൾ കൈക്കൊള്ളുകയാണെന്നും തന്റെ ജീവന് പോലും ഭീഷണിയുണ്ടെന്നും കാട്ടി യുവതി പൊലീസിൽ പരാതി നൽകി.

പട്ടികജാതി വിഭാഗങ്ങൾക്ക് കട്ടിൽ കൊടുക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളിൽ നിന്ന് ഓട്ടോ കൂലിയിനത്തിൽ 500 രൂപ മുതൽ 750 രൂപ വരെ ഈടാക്കിയതിന് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ പരസ്യമായി അസഭ്യം വിളിച്ചുവെന്നും ചവിട്ടാൻ ചെന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ടും പ്രസിഡന്റ് ഇവരെ അക്രമിക്കുവാൻ ശ്രമിച്ചുവെന്നും ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നുവെന്നും പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കൊല്ലുമെന്ന് പല തവണ ഭീഷണിപ്പെടുത്തിയിട്ടുള്ളതിനാൽ ഇരു ചക്രവാഹനത്തിൽ ഓഫീസിൽ വരുന്ന തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റായിരിക്കും എന്ന് പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തിൽ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതിയെന്ന സർക്കാർ തീരുമാനമനുസരിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സന്ദർഭത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ഇവരെ സ്ഥലം മാറ്റുകയും ട്രൈബൂണലിൽ പരാതിപ്പെട്ടതിനെ തുടർന്ന് അശമന്നൂരിൽ തുടരാൻ ഉത്തരവാകുകയും ചെയ്‌തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP