Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാൽപ്പതുകാരനായ ഉദയ കൂട്ടക്കശാപ്പു നടത്തിയത് വഴിത്തർക്കവും കുടുംബ വഴക്കും മൂലം; കൊടുവാളുമായെത്തി കൊന്നുതള്ളിയത് മൂന്ന് അമ്മാവന്മാരെയും മാതൃ സഹോദരിയെയും; അമ്മ ലക്ഷ്മി വാൾമുനയിൽ നിന്നും രക്ഷപെട്ടത് മകന്റെ കൊടും ക്രൂരത കണ്ട് ഓടി രക്ഷപെട്ടതിനാൽ; കൊലവെറി മാറാതെ നിന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന സൂചനയുമായി മഞ്ചേശ്വരം പൊലീസ്; കോവിഡ് ഭീതിക്കിടെ കാസർകോടിനെ നടക്കി കൂട്ടക്കൊലപാതകം

നാൽപ്പതുകാരനായ ഉദയ കൂട്ടക്കശാപ്പു നടത്തിയത് വഴിത്തർക്കവും കുടുംബ വഴക്കും മൂലം; കൊടുവാളുമായെത്തി കൊന്നുതള്ളിയത് മൂന്ന് അമ്മാവന്മാരെയും മാതൃ സഹോദരിയെയും; അമ്മ ലക്ഷ്മി വാൾമുനയിൽ നിന്നും രക്ഷപെട്ടത് മകന്റെ കൊടും ക്രൂരത കണ്ട് ഓടി രക്ഷപെട്ടതിനാൽ; കൊലവെറി മാറാതെ നിന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന സൂചനയുമായി മഞ്ചേശ്വരം പൊലീസ്; കോവിഡ് ഭീതിക്കിടെ കാസർകോടിനെ നടക്കി കൂട്ടക്കൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കോവിഡ് ഭീതിയിൽ നാട് അതീവ ജാഗ്രത പുലർത്തുന്നതിനിടെയാണ് നാടിനെ അക്ഷരാർത്ഥത്തിൽ നടുക്കുന്ന കൊലപാതക വാർത്ത പുറത്തുവന്നത്. കാസർകോട്ട് മഞ്ചേശ്വരത്ത് കന്യാലയിൽ ഒരു കുടുംബത്തിലെ നാലു പേരെയാണ് ബന്ധുവായ യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. കന്യാലയിലെ വീട്ടിലെ സഹോദരങ്ങളായ ബാബു(70), വിട്ടൽ(60), സദാശിവൻ(55), ദേവകി(48) എന്നിവരാണ് മരിച്ചത്.

ഇവരുടെ സഹോദരി ലക്ഷ്മിയുടെ മകനായ ഉദയ(40)യാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട നാല് പേരും പ്രതിയുടെ മാതൃസഹോദരങ്ങളാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഏഴര മണിയോടെയാണ് നാടിനെ നടക്കിയ കൂട്ടക്കൊലപാതകം ഉണ്ടായിരിക്കുന്നത്. സ്വന്തം മാതാവായ ലക്ഷ്മിയെയും ഉദയ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ ആക്രമണത്തിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു. കൊടുവാളുമായി മകൻ മറ്റുള്ളവരെ ആക്രമിക്കുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപെടുകയായിരുന്നു.

എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. കൊലപാതകത്തിന് ശേഷം കലിയടങ്ങാതെ നിന്ന പ്രതിയെ നാട്ടുകാർ സംഘടിച്ചെത്തിയാണ് കീഴടക്കിയത്. പിടികൂടിയ നാട്ടുകാർ പ്രതിയെ കെട്ടിയിടുകയായിരുന്നു. അതിർത്തി തർക്കവും വഴിത്തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ച വഴക്കിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, പ്രതിക്ക് കടുത്ത മാനസിക അസ്വാസ്യം ഉണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

സംഭവം അറിഞ്ഞ് കാസർകോട് ഡിവൈ.എസ്‌പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിയും കസ്റ്റഡിയിലുണ്ട്. എന്താം സംഭവച്ചിച്ചതെന്ന് അറിയാൻ പ്രതിയെയും മാതാവവിനെയും അടക്കം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. വീട്ടുകാർക്കിടയിൽ തർക്കങ്ങളും വഴക്കും പതിവാണെന്നും നാട്ടുകാർ പറയുന്നുണ്ട്. കോവിഡ് കാലത്ത് നടന്ന കൊലപാതം നാടിനെ നടുക്കിയിട്ടുണ്ട്.

സംഭവം അറിഞ്ഞ് നാട്ടുകാർ വീടിന് പരിസരത്ത് കൂട്ടം കൂടി എത്തുകയും ചെയത്ു. വീട്ടിനുള്ളിലും പരിസരത്തുമായാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. കോവിഡ് പരിശോധനകൾ നടക്കം നടക്കേണ്ട സാഹചര്യം ഉള്ളതിനാൽ നടപടിക്രമങ്ങൾ സാവധാനത്തിലേ നടക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP