Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർണബ് ഗോസ്വാമിയെ കുറിച്ച് സിനിമയെടുക്കുമെന്ന് രാംഗോപാൽ വർമ്മ; 'അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്' എന്ന പുതിയ ചിത്രത്തിന്റെ കാരണം വ്യക്തമാക്കി ബോളിവുഡ് സംവിധായകൻ

അർണബ് ഗോസ്വാമിയെ കുറിച്ച് സിനിമയെടുക്കുമെന്ന് രാംഗോപാൽ വർമ്മ;  'അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്' എന്ന പുതിയ ചിത്രത്തിന്റെ കാരണം വ്യക്തമാക്കി ബോളിവുഡ് സംവിധായകൻ

മറുനാടൻ ഡെസ്‌ക്‌

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ കുറിച്ച് സിനിമയെടുക്കുമെന്ന് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്' എന്ന പേരിലാണ് ആർജിവി പുതിയ ചിത്രം ഒരുക്കുന്നത്. ഇത്തരം ഒരു ചിത്രം എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചതിന്റെയും അതിന് ഇങ്ങനെയൊരു പേരിടാനുള്ള സാഹചര്യവും തുടർച്ചായാ ട്വീറ്റുകളിലൂടെ സംവിധായകൻ വ്യക്തമാക്കുന്നു.

'ബോളിവുഡ് മുഴുവൻ ഗുണ്ടകളും, റേപ്പിസ്റ്റുകളും, ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണെന്നാണ് അർണബ് പറയുന്നത്. ക്രിമിനൽ ബന്ധങ്ങളുള്ള ഏറ്റവും മോശമായ മേഖലയെന്നാണ് ബോളിവുഡിനെ വിശേഷിപ്പിച്ചത്. ദിവ്യ ഭാരതി, ജിയാ ഖാൻ , ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങൾ ഒരേ പോലെ അവതരിപ്പിക്കുന്നു, ബോളിവുഡിനെ കൊലപാതകിയാക്കുന്നു. 25 വർഷങ്ങൾക്കിടയിലുണ്ടായ സംഭവങ്ങളാണ് ഇത്, സാഹചര്യങ്ങളും വ്യത്യസ്തമാണ്. പക്ഷെ അർണബിന്റെ ചിന്തയിൽ ഇതെല്ലാം ഒന്നാണ്. 'ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ കുറിച്ച് സിനിമയെടുക്കാമെന്ന് ഞാൻ വിചാരിച്ചത്.' സിനിമയിൽ അർണബിന്റെ മുഖംമൂടി മാറ്റി എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരുമെന്നും രാംഗോപാൽ വർമ്മ പറയുന്നുണ്ട്.

തന്റെ ചിത്രത്തിന്റെ പേര് നിശ്ചയിച്ചുവെന്ന് മറ്റൊരു ട്വീറ്റിൽ രാം ഗോപാൽ വർമ്മ പറയുന്നു. 'അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് പേര് തീരുമാനിച്ചിരിക്കുന്നത്. അർണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം ടാഗ് ലൈൻ എന്തുകൊടുക്കണമെന്ന് ആലോചിച്ചു, ന്യൂസ് പിമ്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് ഞാൻ തീരുമാനിച്ചു. രണ്ടും പ്രസക്തമായിരുന്നു, ഒടുവിൽ ഞാൻ പ്രോസ്റ്റിറ്റിയൂട്ട് എന്ന് കൊടുക്കാൻ തീരുമാനിച്ചു. എനിക്കറിയാം ഈ ട്വീറ്റുകളിൽ ഞാൻ കുറച്ച് മോശം വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന്, അർണബിൽ നിന്നാണ് ഈ വാക്കുകൾ ലഭിച്ചത്', ട്വീറ്റിൽ പറയുന്നു.

അർണബ് തന്റെ സിനിമയെ കുറിച്ച് പ്രതികരിച്ചാലും ഇല്ലെങ്കിലും തനിക്ക് ഒരു കുഴപ്പമില്ലെന്നും അദ്ദേഹം കുറിച്ചു. അർണബ് തന്റെ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയാൽ അത് തന്റെ ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്നും രാം ഗോപാൽ വർമ്മ പറയുന്നു. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ഹിന്ദി സിനിമാ മേഖലയെ കുറിച്ച് വ്യാപകമായ വിമർശനമുയർന്നിരുന്നു. ചില ചാനലുകൾ ഈ വിഷയത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്. ബോളിവുഡിനെ കുറിച്ച് ഭയാനകമായ രീതിയിൽ അർണബ് ഗോസ്വാമി സംസാരിക്കുന്നത് കേട്ട് താൻ ഞെട്ടിയെന്ന് ഒരു ട്വീറ്റിൽ അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP