Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി

ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ പങ്കെടുത്ത് ചോദ്യങ്ങൾ നേരിടാൻ കഴിയാത്ത അവസ്ഥ നേതാക്കൾക്ക് വന്നപ്പോഴാണ് ചാനലിനെ ബഹിഷ്‌ക്കരിക്കാൻ സിപിഎം തീരുമാനിച്ചത്. ഇതോടെ സ്വർണ്ണക്കടത്ത് വിഷയത്തിൽ അടക്കം സിപിഎം നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ചർച്ചക്ക് വരാതെയായി. ഏഷ്യാനെറ്റിലെ അവതാരകൻ വിനു വി ജോൺ അടക്കം ചർച്ചകളിൽ സിപിഎം നേതാക്കളെ അവഹേളിച്ചു എന്ന ആക്ഷേപം ഉന്നയിച്ചു കൊണ്ടാണ് പാർട്ടി ചാനലിൽ നിന്നും പിന്മാറിയത്. ഇതോടെ ഏഷ്യാനെറ്റിലെ ചർച്ചകളിൽ ഭരിക്കുന്നവരുടെ ഭാഗം പറയാൻ ആളില്ലാതായി. തുടർച്ചയായി ദിവസങ്ങളിൽ സർ്ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തകളും ഏഷ്യാനെറ്റ് പുറത്തുവിട്ടുകൊണ്ടിരുന്നു.

ഇങ്ങനെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകളുടെ തുടർച്ചയായാണ് ഏഷ്യാനെറ്റ് പിഎസ്. സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമങ്ങൾ നടത്താതെ ഇഷ്ടക്കാരെ തിരുകി കയറ്റുന്ന പിൻവാതിൽ നിയമങ്ങളെ കുറിച്ചായിരുന്നു ചാനൽ വാർത്തകൾ. സിവിൽ പൊലീസ് നിയമനത്തിനായി കാത്തിരിക്കുന്ന ആയിരങ്ങളെ കുറിച്ചുള്ള വാർത്തകളും ഏഷ്യാനെറ്റ് റിപ്പോർട്ടു ചെയ്തു. നിലവിൽ പിഎസ് സി റാങ്ക് ലിസ്റ്റ് നിലനിൽക്കേ തന്നെ പുതിയ നിയമനം നടത്താതെ പിൻവാതിൽ വഴി ആളെ നിയമിച്ച വിവരവും വാർത്തകളിൽ നിറഞ്ഞു. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത ജനരോഷം സിപിഎമ്മിനും സർക്കാറിനും എതിരെ ഉയർന്നിട്ടുണ്ട്. സിപിഎം അനുഭാവികൾ പോലും നിയമന നിരോധനത്തിലും പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ രംഗത്തെത്തി.

'പണി' കിട്ടിയവർ എന്ന പേരിൽ തുടങ്ങിയ ഏഷ്യാനെറ്റ് വാർത്താ പരമ്പര കൊണ്ട് ശരിക്കും സിപിഎമ്മിന് പണി കിട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ ഏഷ്യാനെറ്റിൽ ചർച്ചക്ക് പോകാതെ സോഷ്യൽ മീഡിയിൽ പ്രചരണം നടത്താൻ സിപിഎം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സിപിഎം കേരളയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ വഴി നേതാക്കൾ ഓരോ വിഷയത്തിലും വിശദീകരണം നൽകുന്നുണ്ട്. പിഎസ്.സി വിഷയത്തിൽ വിശദീകരണവുമായി എത്തിയത് മുൻ എംപി എം ബി രാജേഷ് ആയരുന്നു.

പി എസ് സി നിയമന വിവാദം - സത്യം പറയുന്ന രേഖകളും കണക്കുകളും എന്നു പറഞ്ഞു കൊണ്ടാണ് എം ബി രാജേഷ് വിശദീകരിക്കുന്ന യുട്യൂബ് വീഡിയോ തയ്യാറാക്കിയത്. എന്നാൽ, സിപിഎം വിചാരിച്ചത് എന്താണോ അതിന്റെ മറുവമായിരുന്നു ഈ വീഡിയോയിൽ കണ്ടത്. സഖാക്കൾ സബ്‌സ്‌ക്രൈബ് ചെയ്ത യുട്യൂബ് വീഡിയോയിലും ഡിസ് ലൈക്കുകളുടെ ബഹളമാണ്. വീഡിയോ കണ്ട് ഇഷ്ടപ്പെട്ടവരേക്കാൾ കൂടുതലായിരുന്നു വീഡിയോ ഡിസ് ലൈക്ക് അടിച്ചവർ. ഇതിനോടകം ഈ വീഡിയോ കണ്ട്‌ലൈക്ക് ചെയ്തത് മുപ്പത്തി മൂവായിരത്തോളം ആളുകൾ ആണെങ്കിൽ ഡിസ് ലൈക്ക് അടിച്ചത് നാൽപ്പത്തൊമ്പതിനായിരം പേരായിരുന്നു.

രാജേഷ് തന്റെ വീഡിയോയിൽ നിയമസഭാ രേഖ ഉദ്ധരിച്ചുള്ള കണക്കുകൾ ഒക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും തങ്ങൾക്ക് കേൾക്കേണ്ട കാര്യമില്ലെന്ന അവസ്ഥയാണ് ഇതിൽ നിന്നും വ്യക്തമായുന്നത്. ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുൻ യുഡിഎഫ് സർക്കാർ നൽകിയതിനേക്കാൾ കൂടുതൽ നിയമനങ്ങൾ പിഎസ് സി വഴി നൽകിയിട്ടുണ്ട്. ഇക്കാര്യം രേഖാമൂലമാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. ഈ രേഖ സഹിതമാണ് എം ബി രാജേഷ് വീഡിയോ അവതരിപ്പിച്ചത്. ഇത് കൂടാതെ കേന്ദ്രത്തിൽ യുപിഎസ് വഴിയുള്ള നിയമനങ്ങളൊന്നും ഇപ്പോൾ നടക്കുന്നില്ലെന്ന കാര്യവും അടക്കം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

എന്നാൽ എം ബി രാജേഷ് പറയുന്ന കാര്യങ്ങളൊന്നും മുഖവിലക്ക് കൊടുക്കാതെയാണ് വിമർശനങ്ങളും കമന്റുകളും. പാർട്ടിക്കരെ നിയമിച്ച കാര്യമല്ല പറയേണ്ടതെന്നും പിഎസ് സി വഴി എത്രപേരെ നിയമിച്ചു എന്നു വ്യക്തമാക്കണമെന്നുമാണ് കമന്റുകൾ. എന്തായാലും പോരാളി ഷാജിമാർ പോലും പാർട്ടിയെ കൈവിടുന്ന അപൂർവ്വ പ്രതിസന്ധിയാണെന്നാണ് വിഷയത്തിൽ ഉയരുന്ന വിമർശനം. ഏഷ്യാനെറ്റ് ന്യൂസും സിപിഎമ്മും തമ്മിലുള്ള ചാനൽ യുദ്ധത്തിന്റെ പ്രതിഫലമാണ് ഇതെന്നും വിലയിരുത്തപ്പെടുടുന്നു. യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്ന വിഷയമാണ് പിഎസ് സി എന്നതിനാൽ ഈ വിഷയം യുവജനങ്ങൾക്കിടയിൽ ചലനം ഉണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ മുതലെടുപ്പു കൂടിയാകുമ്പോൾ സർക്കാർ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിലേക്ക് പോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP