Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിക്കുന്നത് സ്വർണക്കടത്ത് കേസ് അന്വേഷണത്തെ വഴിതെറ്റിക്കാൻ; മന്ത്രി സ്ഥാനം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ മുരളീധരനെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ

കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിക്കുന്നത് സ്വർണക്കടത്ത് കേസ് അന്വേഷണത്തെ വഴിതെറ്റിക്കാൻ; മന്ത്രി സ്ഥാനം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ മുരളീധരനെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തെ വഴിതെറ്റിക്കാനാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിക്കുന്നതെന്നും ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുരളിധരന് അവകാശമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുരളീധരൻ മന്ത്രി സ്ഥാനം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുരളീധരൻ മന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസത്തെ എൻഐഎയുടെ പത്രകുറിപ്പിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ സത്യാഗ്രഹവും തുടർച്ചയായ പ്രസ്താവനകളും പരസ്യമായ സത്യാപ്രതിഞ്ജാ ലംഘനമാണ്. കേന്ദ്ര ഏജൻസികളായ എൻഐഎ യും കസ്റ്റംസുമാണ് ഈ കേസ് അന്വേഷിക്കുന്നത്. അങ്ങനെയൊരു കേസിൽ കേന്ദ്ര മന്ത്രി തന്നെ പ്രത്യക്ഷ സമരത്തിൽ വരുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. യഥാർത്ഥത്തിൽ അഭ്യന്തര മന്ത്രിയിലും ധനമന്ത്രിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ് വി മുരളീധരൻ ചെയ്തിരിക്കുന്നത്. എൻഐഎ അഭ്യന്തര മന്ത്രാലയത്തിന്റേയും കസ്റ്റംസ് ധനമന്താലയത്തിന്റേയും കീഴിലാണ് പ്രവർത്തിക്കുന്നത്. വിദേശ സഹമന്ത്രിയായ മുരളീധരൻ സത്യാഗ്രഹം നടത്തിയതിലൂടെ കൂട്ടുത്തരവാദിത്തവും ലംഘിച്ചിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്ന് പത്രകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു. കേസ്സിന്റെ തുടക്കം മുതൽ കഴിഞ്ഞ ദിവസം വരെ നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിച്ച മുരളീധരനെയാണ് എൻഐ എ പരസ്യമായി തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു എന്ന നുണ പറഞ്ഞ സുരേന്ദ്രനെ തിരുത്തിയ കസ്റ്റംസ് ഓഫീസറെ സ്ഥലം മാറ്റിയതു പോലെ മുരളീധരനെ തിരുത്തിയ എൻ ഐ എ സംഘത്തെ മാറ്റുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുരളീധരൻ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഈ കേസിന്റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. അന്വേഷണം വഴി തിരിക്കാൻ ശ്രമിച്ച മുരളീധരനെ ചോദ്യം ചെയ്യാൻ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP