Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂട്ടുകാരുമൊത്ത് വീട്ടിൽ നടത്തുന്ന മദ്യപാനം ചോദ്യം ചെയ്തതിന് ചെറുമകളെ വെട്ടിപ്പരുക്കേൽപ്പിച്ചു; ഒളിസങ്കേതം അറിയാമായിരുന്നിട്ടും പൊലീസ് പിടിച്ചില്ല; ഒടുക്കം സമ്പർക്കപ്പട്ടികയിൽ വന്നപ്പോൾ പുറത്തു ചാടി; സ്രവ പരിശോധനാ ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു; പൊലീസ് പിടിക്കാൻ മടിച്ച കമലാസനനെ കോവിഡ് പിടിച്ചപ്പോൾ

കൂട്ടുകാരുമൊത്ത് വീട്ടിൽ നടത്തുന്ന മദ്യപാനം ചോദ്യം ചെയ്തതിന് ചെറുമകളെ വെട്ടിപ്പരുക്കേൽപ്പിച്ചു; ഒളിസങ്കേതം അറിയാമായിരുന്നിട്ടും പൊലീസ് പിടിച്ചില്ല; ഒടുക്കം സമ്പർക്കപ്പട്ടികയിൽ വന്നപ്പോൾ പുറത്തു ചാടി; സ്രവ പരിശോധനാ ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു; പൊലീസ് പിടിക്കാൻ മടിച്ച കമലാസനനെ കോവിഡ് പിടിച്ചപ്പോൾ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: പൊലീസ് പിടിക്കാൻ മടിച്ച ജുവനൈൽ ജസ്റ്റിസ് കേസിലെ പ്രതിയെ ഒടുവിൽ കോവിഡ് പിടിച്ചു. ചെറുമകളെ മാരകമായി വെട്ടിപരുക്കേൽപ്പിച്ച് ഒരു മാസക്കാലമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മറ്റൊരു രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ കടന്നു കൂടുകയായിരുന്നു. സ്രവ പരിശോധന നടത്തി നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു.

ചെറുപ്പക്കാരായ കൂട്ടുകാരുമൊത്ത് വീട്ടിൽ നടത്തുന്ന മദ്യപാനം ചോദ്യം ചെയ്ത കൊച്ചുമകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ നെടുമ്പ്രം കോച്ചാരി മുക്കം പടിഞ്ഞാറ്റേതിൽ കമലാസനനെയാണ് (76) കോവിഡ് ഒളിസങ്കേതത്തിൽ നിന്ന് പൊക്കിയത്. കോവിഡ് സ്ഥിരീകരിച്ച കോച്ചിരിമുക്കത്തെ മത്സ്യ വ്യാപാരിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട കമലാസനന്റെ സ്രവം കഴിഞ്ഞ ആഴ്ച പരിശോധയക്കായി എടുത്തിരുന്നു. പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ബന്ധുവീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇയാളെ ആരോഗ്യ പ്രവർത്തകർ എത്തി ഞായറാഴ്ച വൈകിട്ടോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇയാളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട കുടുംബാംഗങ്ങൾ ഉൾപ്പടെ 12 പേരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇവരുടെ സ്രവ പരിശോധന വരും ദിവസങ്ങളിൽ നടത്തുമെന്ന് നെടുമ്പ്രം പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥർ പറഞ്ഞു. പ്ലസ് ടൂ വിദ്യാർത്ഥിനിയായ കൊച്ചു മകളെയാണ് കമലാസനൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ മാസം ഒമ്പതാം തീയതി വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. പിതാവ് മരിച്ചു പോയ പെൺകുട്ടിയും മാതാവും മുത്തഛനും അമ്മൂമ്മയുമാണ് വീട്ടിൽ താമസം.

കൂട്ടുകാരുമൊത്ത് കമലാസനൻ വീട്ടിൽ നടത്തുന്ന മദ്യപാനം പെൺകുട്ടിയും മാതാവ് അമ്പിളി പല തവണ എതിർത്തിരുന്നു. പെൺകുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്ത് കമലാസനൻ കൂട്ടുകാരുമൊത്ത് മദ്യപിച്ചിരുന്നു. മടങ്ങിയെത്തിയ മാതാവ് അമ്പിളി വീട്ടിൽ നടന്ന മദ്യപാനത്തെക്കുറിച്ച് കമലാസനനോട് ചോദിച്ചു. ഇതിൽ ക്ഷുഭിതനായ കമലാസനൻ അടുക്കളയിൽ നിന്നും വെട്ടുകത്തി എടുത്തു കൊണ്ട് വന്ന് അമ്പിളിയെ ആക്രമിക്കാൻ തുനിഞ്ഞു. ഇതിനിടെയാണ് കൊച്ചു മകൾക്ക് വെട്ടേറ്റത്. ഇരു കൈകൾക്കും സാരമായി പരിക്കേറ്റ നിലയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകൾ ഇട്ടിരുന്നു.

സംഭവത്തെ തുടർന്ന് ഒളിവിൽ പോയ കമലാസനനെ പ്രതിയാക്കി ജുവനൈയിൽ ജസ്റ്റീസ് ആക്ട് പ്രകാരം പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്ന സമയത്ത് കമലാസനനെ അറസ്റ്റ് ചെയ്യുമെന്ന് തിരുവല്ല ഡി വൈ എസ് പി ടി രാജപ്പൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP