Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; കാളികാവ് പൊലീസിന്റെ പിടിയിലായത് ഏറനാടിന്റെ മലയോര മേഖലകളിൽ കഞ്ചാവെത്തിക്കുന്ന കണ്ണികളിൽ പ്രധാനി; പിടിക്കപ്പെട്ട കഞ്ചാവ് കോഴിക്കോട് നിന്ന് അരലക്ഷം രൂപയക്ക് വാങ്ങിയതെന്ന് പ്രതി പൊലീസിനോട്; മഷൂദ് നേരത്തെയും കഞ്ചാവ് കടത്തിന് പിടിയിലായി നിരവധി ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാൾ

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; കാളികാവ് പൊലീസിന്റെ പിടിയിലായത് ഏറനാടിന്റെ മലയോര മേഖലകളിൽ കഞ്ചാവെത്തിക്കുന്ന കണ്ണികളിൽ പ്രധാനി; പിടിക്കപ്പെട്ട കഞ്ചാവ് കോഴിക്കോട് നിന്ന് അരലക്ഷം രൂപയക്ക് വാങ്ങിയതെന്ന് പ്രതി പൊലീസിനോട്; മഷൂദ് നേരത്തെയും കഞ്ചാവ് കടത്തിന് പിടിയിലായി നിരവധി ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാൾ

ജാസിം മൊയ്തീൻ

മലപ്പുറം: രണ്ട് കിലോ കഞ്ചാവ് പൊതിയുമായി യുവാവ് പിടിയിൽ. മലപ്പുറം കരുവാരക്കുണ്ട് കേരള പതിനൊന്നാം മൈൽ സ്വദേശി മുതുകോടൻ വീട്ടിൽ മഷൂദ്(23)കാളികാവ് പൊലീസിന്റെ പിടിയിലായത്. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് കഞ്ചാവുമായി മഷൂദ് പിടിയിലായത്. കോഴിക്കോട് നിന്നും അരലക്ഷം രൂപയക്ക് വാങ്ങിയ രണ്ട് കിലോ തൂക്കം വരുന്ന കഞ്ചാവ് പൊതി പൊലീസിൽ പ്രതിയിൽ നിന്നും പിടിച്ചെടുത്തു.

കിഴക്കൻ ഏറനാടിന്റെ മലയോര മേഖലകളിൽ ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ മഷൂദ്. ചെറുകിട കച്ചവടക്കാർക്ക് ബൈക്കിലും കാറിലുമെല്ലാം എത്തി കഞ്ചാവ് എത്തിച്ചു നൽകലാണ് പതിവ്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ തന്നെ വിവിധ ജില്ലകളിൽ നിന്നുമാണ് ഇത്തരത്തിൽ മഷൂദും സംഘവും കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത്.

ചരക്ക് ലോറികളിൽ ഒളിപ്പിച്ചാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ചിരുന്നത്. ഇത്തവണ പിടിയിലായപ്പോൾ കൈയിലുണ്ടായിരുന്ന രണ്ട് കിലോ തൂക്കം വരുന്ന കഞ്ചാവ് പൊതികൾ കോഴിക്കോട് നിന്നും അരലക്ഷം രൂപയക്ക് വാങ്ങിയതാണെന്ന് മഷൂദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഏജന്റുമാർ മുഖേനയും നേരിട്ടും സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി തവണ കാളികാവ് കരുവാരക്കുണ്ട് നിലമ്പൂർ മേഖലകളിലേക്ക് മഷൂദ് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഇത്തരത്തിൽ ഈ പ്രദേശങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പരിസര പ്രദേശങ്ങളിലുള്ള ചില്ലറവിൽപനക്കാരെ കുറിച്ചും വിവരം ലഭിച്ചതായി കാളികാവ് പൊലീസ് അറിയിച്ചു. അവരെ നിരീക്ഷിക്കുമെന്നും വരും ദിവസങ്ങളിൽ ലഹരി മാഫിയകൾക്ക് എതിരെയുള്ള നിയമനടപടികൾ ശക്തമാക്കുമെന്നും കാളികാവ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാർ അറിയിച്ചു.ഈ പ്രദേശങ്ങളിൽ സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്നതിന്റെ പേരിൽ കുപ്രസിദ്ധനായ ആളാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന മഷൂദ്.

നേരത്തെ കഞ്ചാവ് വിൽപന നടത്തുന്ന മറ്റൊരു സംഘവുമായുണ്ടായ തർക്കത്തിന്റെ പേരിൽ മഷൂദിനെ തട്ടിക്കൊണ്ട് പോയ സംഭവമുണ്ടായിരുന്നു. കാളികാവ് ഇൻസ്‌പെക്ടർ പി. ജ്യോതീന്ദ്രകുമാറിന്റെ നിർദേശപ്രകാരം, എസ്‌ഐ ടി.പി മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എഎസ്ഐ പ്രദീപ്, എസ്.സി.പി.ഒ വിനയദാസ്, സന്ധ്യ, സി.പി.ഒ മാരായ ആഷിഫ് അലി, ഷാജു, പ്രിൻസ്, ജിതിൻ, സജേഷ്, ഉജേഷ്, രാരിഷ്, സജീഷ്, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP