Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീതി കൊല്ലപ്പെടാനോ നാടുകടത്തപ്പെടാനോ നിശബ്ദമാക്കപ്പെടാനോ പാടില്ല; കെ.എം ബഷീർ ആവശ്യപ്പെടുന്നത് നീതിയാണെന്നും കെ.ഇ.എൻ കുഞ്ഞഹമ്മദ്

നീതി കൊല്ലപ്പെടാനോ നാടുകടത്തപ്പെടാനോ നിശബ്ദമാക്കപ്പെടാനോ പാടില്ല; കെ.എം ബഷീർ ആവശ്യപ്പെടുന്നത് നീതിയാണെന്നും കെ.ഇ.എൻ കുഞ്ഞഹമ്മദ്

കെ വി നിരഞ്ജൻ

കോഴിക്കോട്: തൊഴിൽ നിർവഹണത്തിനിടെ അധികാരപ്രമത്തതയാൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന് നീതി ലഭിക്കണമെന്ന് കെ.ഇ.എൻ കുഞ്ഞഹമ്മദ്. ബഷീർ ആവശ്യപ്പെടുന്നത് നീതിയാണ്. നീതി കൊല്ലപ്പെടാനോ നാടുകടത്തപ്പെടാനോ നിശബ്ദമാക്കപ്പെടാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിന്റെ ഒന്നാം ചരമവാർഷികദിനത്തിൽ കേരളപത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.എം ബഷീർ അനുസ്മരണചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കെ.ഇ.എൻ.

നീതിയുടെ കഴുത്ത് മുറുക്കാനാണ് അധികാരശക്തികൾ ശ്രമിക്കുന്നത്. എവിടെയൊക്കെയോ നീതി ഉള്ളതുകൊണ്ടാണ് അനീതിയുടെ പേമാരിക്കാലത്തും നാം ജീവിച്ചുപോകുന്നത്. ആ നീതി നടപ്പാവുകയാണ് വേണ്ടത്. ഏത് തൊഴിലിനെ സംബന്ധിച്ചും നീതി പ്രധാനമാണ്. എന്നാൽ ഏത് പാതാളക്കുഴിയിൽ പോയി ഒളിച്ചാലും ആ സത്യത്തെ സാഹസികമായി പിന്തുടർന്ന് കണ്ടെത്തുക എന്ന അപകടം പിടിച്ച തൊഴിൽ ചെയ്യുവന്ന മാധ്യമപ്രവർത്തകരെ സംബന്ധിച്ച് അത് പ്രധാനമാണ്. നൈതിക ധീരത പുലർത്തിയ മാധ്യമപ്രവർത്തകനായ ബഷീറിന്റെ അനുസ്മരണം നീതിക്കുവേണ്ടിയുള്ള പോരാട്ടമായി പരിണമിക്കണമെന്നും കെ.ഇ.എൻ കൂട്ടിച്ചേർത്തു.

നടക്കാവിലെ സിറാജ് ഓഫിസിൽ നടന്ന അനുസ്മരണ പരിപാടിയിൽ കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സിറാജ് ദിനപത്രം മാനേജിങ് എഡിറ്റർ എൻ. അലി അബ്ദുല്ല, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടൻ, മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, സിറാജ് എഡിറ്റർ ഇൻ ചാർജ് ടി.കെ അബ്ദുൽഗഫൂർ, സംസ്ഥാന മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റി അംഗം ദീപക് ധർമടം, കെ.യു.ഡബ്ല്യു.ജെ ജില്ലാ ട്രഷറർ ഇ.പി മുഹമ്മദ് സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും സിറാജ് സെൽ പ്രസിഡന്റ് എം.വി ഫിറോസ് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP