Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെഞ്ചിടിപ്പേറുന്നത് സ്വർണക്കടത്ത് സംഘം മുതൽ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് വരെ; വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ദുരൂഹ മരണത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ ഫയലിൽ സ്വീകരിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി; സിബിഐ അന്വേഷണം ഏറ്റെടുത്തത് സ്വർണ്ണക്കടത്ത് സംഘത്തിനടക്കം ബാലഭാസ്ക്കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് പിതാവ് ഉണ്ണി പരാതി നൽകിയതോടെ

നെഞ്ചിടിപ്പേറുന്നത് സ്വർണക്കടത്ത് സംഘം മുതൽ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് വരെ; വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ദുരൂഹ മരണത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ ഫയലിൽ സ്വീകരിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി; സിബിഐ അന്വേഷണം ഏറ്റെടുത്തത് സ്വർണ്ണക്കടത്ത് സംഘത്തിനടക്കം ബാലഭാസ്ക്കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് പിതാവ് ഉണ്ണി പരാതി നൽകിയതോടെ

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ദുരൂഹ വാഹന അപകട മരണത്തിൽ സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചു. സംഭവത്തിൽ തിരുവനന്തപുരം സിബിഐ യുണിറ്റിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട ബാല ഭാസ്ക്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്ത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്ക്കറിന്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്. മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി ബി ഐ കേസേറ്റെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാണ് സി ബി ഐ യാതൊരു ആക്ഷേപവുമുന്നയിക്കാതെ കേസ് ഏറ്റെടുത്ത് എഫ് ഐ ആർ ഇട്ടത്. കോടതി ഉത്തരവില്ലാതെ കേസ് ഏറ്റെടുക്കുന്നതിൽ ഈ രീതിയാണ് സി ബി ഐ മാന്വൽ നിഷ്ക്കർഷിക്കുന്നത്.

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഒരാഴ്‌ച്ചയോളം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘാതം വന്ന് ഒക്ടോബർ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം നടന്നത്. അമിതവേഗത്തിൽ വന്ന കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത് എന്നായിരുന്നു ആദ്യ നിഗമനം. ഈ നിഗമനങ്ങൾ തള്ളിക്കളയും വിധം ബാലുവിന്റെ മരണം അപകടമരണമല്ല ഇതുകൊലപാതകമാണ് എന്നാണ് ആരോപണങ്ങൾ വന്നത്. സ്വർണ്ണക്കടത്ത് സംഘത്തിനു ബാലുവിന്റെ മരണവുമായി ബന്ധമുണ്ടെന്ന കാര്യം ഊട്ടിയുറപ്പിച്ചത് കലാഭവൻ സോബിന്റെ മൊഴികളിൽ നിന്നും ആരോപണങ്ങളിൽ നിന്നുമാണ്. ഈ ആരോപണങ്ങൾ വ്യത്യസ്തമായ ഘട്ടങ്ങളിൽ തെളിയുന്നതും പിന്നീട് കണ്ടു. സ്വർണ്ണക്കടത്തുമായി ബന്ധമുള്ളവർ ചിലരെ അവിടെ കണ്ടു എന്നാണ് സോബിൻ ആരോപിച്ചത്. ദുരൂഹമായിരുന്നു അപകട രംഗം. സാധാരണ അപകട രംഗങ്ങളിൽ സംഭവിക്കാത്ത കാര്യങ്ങൾ ബാലുവിന്റെ കാർ അപകട സമയത്ത് അവിടെ കണ്ടു എന്നാണ് സോബിൻ പറഞ്ഞത്. രക്ഷാപ്രവർത്തനത്തിനു കാർ നിർത്താൻ തുനിഞ്ഞപ്പോൾ താൻ അടക്കമുള്ളവരെ അവിടെയുണ്ടായിരുന്നവർ ഓടിച്ചു വിട്ടതായും സോബിൻ പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ, സാക്ഷിമൊഴികൾ, ബന്ധുക്കളുടെ പ്രതികരണം മുതലായവ കണക്കിലെടുക്കുമ്പോൾ ഒട്ടേറെ സംശയങ്ങൾ ആണ് നിലവിൽ ഉയർന്നുവരുന്നത്.

ഇനി ഈ കേസിലെ തീർപ്പ് വരുന്നത് സിബിഐ അന്വേഷണത്തിലൂടെയാണ്. ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടവർക്ക് നെഞ്ചിടിക്കുമ്പോൾ തന്നെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെയും നെഞ്ചിടിപ്പ് ഉയരുകയാണ്. കേസിൽ ഒട്ടുവളരെ പ്രധാന വസ്തുതകൾ ക്രൈംബ്രാഞ്ച് എന്തുകൊണ്ട് തള്ളിക്കളഞ്ഞു എന്ന് സിബിഐയ്ക്ക് മുൻപിൽ ക്രൈംബ്രാഞ്ചിനു വിശദമാക്കേണ്ടി വരും. കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ച് എന്നൊക്കെയുള്ള സൂചനകൾ സിബിഐയിൽ നിന്ന് വന്നാൽ ഇത് എക്കാലത്തെയും ഈ അന്വേഷണ ഏജൻസിയുടെ ഉറക്കം കെടുത്താൻ പര്യാപ്തവുമാണ്. എന്തുകൊണ്ട് കലാഭവൻ സോബിന്റെ മൊഴികൾ തള്ളിക്കളഞ്ഞു എന്ന് ചോദിച്ചാൽ ഇതിനെങ്കിലും ക്രൈംബ്രാഞ്ച് സംഘത്തിനു ഉത്തരം നൽകേണ്ടി വന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP