Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിൽ കുടുങ്ങിയ മലയാളിയെ തേടി അബുദാബിയിൽ ഭാഗ്യദേവത; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 24 കോടി സ്വന്തമാക്കിയത് ഇന്ത്യക്കാരൻ; ഭാഗ്യം തുണച്ചത് ദുബായിൽ താമസമാക്കിയ ദിപാങ്കർ ഡെയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

അബുദാബി: കോവിഡിൽ കുടുങ്ങിയ ഇന്ത്യക്കാരനെ തേടി അബുദാബിയിൽ ഭാഗ്യദേവത. ബിഗ് ടിക്കറ്റ് സീരിസിന്റെ 218-ാമത് നറുക്കെടുപ്പിൽ 1.2 കോടി ദിർഹം (24 കോടിയിലധികം ഇന്ത്യൻ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരൻ. ദുബായിൽ താമസിക്കുന്ന ദിപാങ്കർ ഡെയ്‌യാണ് സ്വപ്നവിജയം നേടിയത്. ജൂലൈ 14ന് അദ്ദേഹം എടുത്ത 041486 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്.

നറുക്കെടുത്തപ്പോൾ തന്നെ ഇന്ത്യക്കാരാനാണെന്ന് അബുദാബി ബിഗ് ടിക്കറ്റ് അധികൃതർ പ്രഖ്യാപിച്ചു. തുടർന്ന് ദിപാങ്കറിനെ സമ്മാനവിവരം അറിയിക്കാനായി നറുക്കെടുപ്പ് വേദിയിൽ വെച്ച് തന്നെ അധികൃതർ ഫോണിൽ ബന്ധപ്പെട്ടു. നറുക്കെടുപ്പ് കണ്ടില്ലായിരുന്നെന്ന് പറഞ്ഞ ദിപാങ്കറിന് താനാണ് ഗ്രാന്റ് പ്രൈസ് വിജയി എന്നറിഞ്ഞപ്പോൾ സന്തോഷമടക്കാനായില്ല. അപ്രതീക്ഷിത വിജയത്തിന്റെ ആഹ്ലാദത്തിലായിരുന്നു അദ്ദേഹം. സുഹൃത്തുക്കളോടൊപ്പമാണ് ദിപാങ്കർ ടിക്കറ്റെടുത്തത്. സമ്മാനത്തുക പങ്കുവെക്കാനാകുന്നത് കൂടുതൽ സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക 11 പേർ പങ്കിട്ടെടുക്കും.

ഇന്ത്യക്കാരനായ ഭോജ ഷെട്ടിഗര ഷെട്ടിഗരയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആഡംബര വാഹനമായ ജീപ്പ് ഗ്രാന്റ് ചെറോക്കി സീരിസ് 03 സ്വന്തമാക്കിയത്. അദ്ദേഹം വാങ്ങിയ 012677 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരായിരുന്നു. അതുകൊണ്ട് ഇന്ത്യക്കാരുടെ ഭാഗ്യദിനമായി ഇന്ന് മാറി.

ഒന്നാം സമ്മാനമായ ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയത് സുജിൻ പി എസാണ്. 200334 എന്ന നമ്പറിലെ ടിക്കറ്റാണ് അദ്ദേഹത്തെ വിജയിയാക്കിയത്. രണ്ടാം സമ്മാനമായ 90,000 ദിർഹത്തിന് അർഹനായത് ജിനേഷ് ചന്ദ്രനാണ്. 134248 എന്ന നമ്പറിലെ ടിക്കറ്റാണ് ജിനേഷിന് സമ്മാനം നേടിക്കൊടുത്തത്. 275329 എന്ന ടിക്കറ്റ് നമ്പറിനാണ് മൂന്നാം സമ്മാനമായ 80,000 ദിർഹം ലഭിച്ചത്. ശ്രീരാഗ് സുരേഷാണ് വാങ്ങിയ ടിക്കറ്റാണിത്.

നാലാം സമ്മാനമായ 70,000 ദിർഹം അഹമ്മദ് കബീർ സ്വന്തമാക്കി. 165406 ആണ് അദ്ദേഹത്തെ വിജയിയാക്കിയ ടിക്കറ്റ് നമ്പർ. 60,000 ദിർഹത്തിന്റെ അഞ്ചാം സമ്മാനം 241046 എന്ന ടിക്കറ്റെടുത്ത നാസർ പള്ളിപ്പറമ്പിൽ സ്വന്തമാക്കി. ആറാം സമ്മാനമായ 50,000 ദിർഹത്തിന് അർഹനായത് ജെനിറ്റ് ജോസഫാണ്. 115503 ആണ് അദ്ദേഹത്തെ വിജയിയാക്കിയ ടിക്കറ്റിന്റെ നമ്പർ. ഇവരെല്ലാവരും ഇന്ത്യയിൽ നിന്നുള്ളവരാണ്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കാണികളില്ലാതെയായിരുന്നു ഇത്തവണയും നറുക്കെടുപ്പ്. പകരം സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്തു.ബിഗ് ടിക്കറ്റ് വെബ്‌സൈറ്റായ www.bigticket.ae വഴിയാണ് ടിക്കറ്റുകൾ വാങ്ങേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP