Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! അധികൃതർ നൽകുന്ന ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശം

സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! അധികൃതർ നൽകുന്ന ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

സിംഗപ്പൂർ: സിംഗപ്പൂരിലേക്ക് പ്രവേശിക്കുന്ന എല്ലാ ആളുകളും ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം ധരിക്കണമെന്ന് നിർദ്ദേശം. എയർപോർട്ടുകളിൽ എത്തുന്ന യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുമ്പോൾ ഉപകരണം നൽകുന്നതായിരിക്കും.

ഉപകരണം അവർ താമസിക്കുന്ന സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ അത് ആക്ടീവാക്കേണ്ടതുണ്ട്. ഇത് സജീവമാക്കിയിട്ടില്ലെങ്കിൽ, അധികാരികൾക്ക് അവയുടെ സ്ഥാനം നിർണ്ണയിക്കാനും സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ആവശ്യാനുസരണം എൻഫോഴ്സ്മെന്റ് നടപടികളെടുക്കുവാനും സാധിക്കില്ല.

ഓഗസ്റ്റ് 10 മുതൽ രാത്രി 11.59 മുതലാണ് ഈ നിർദ്ദേശം നടപ്പിലാക്കുക. അതനുസരിച്ച് എയർപോർട്ടുകളിൽ എത്തുന്ന യാത്രക്കാർക്ക് 14 ദിവസത്തെ സ്റ്റേ-ഹോം കാലയളവിലുടനീളം ഉപകരണം ധരിക്കേണ്ടിവരും. പൗരന്മാർ, സ്ഥിര താമസക്കാർ, ദീർഘകാല പാസ് ഉടമകൾ, വർക്ക് പാസ് ഉടമകൾ, അവരെ ആശ്രയിക്കുന്നവർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. 12 വയസും അതിൽ താഴെയുമുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.

യാത്രാ നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുന്നതിനാൽ ആളുകളെ കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കാൻ ഉപകരണങ്ങളിലൂടെ സാധിക്കുമെന്ന് തിങ്കളാഴ്ച (ഓഗസ്റ്റ് 3) ഇമിഗ്രേഷൻ ആൻഡ് ചെക്ക് പോയിന്റ് അഥോറിറ്റിയും (മാൻപവർ ആൻഡ് എഡ്യൂക്കേഷൻ മന്ത്രാലയങ്ങളും) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP